എത്ര അണിഞ്ഞൊരുങ്ങിയാലും പെർഫ്യൂം ടച്ച് കൂടി ഉണ്ടെങ്കിൽ മാത്രമേ ലുക്ക് കംപ്ലീറ്റാവൂ എന്നാണ് സ്റ്റെലിസ്റ്റുകൾ പറയുന്നത്. സുഗന്ധപൂരിതമാക്കാൻ നിരവധി പെർഫ്യുമുകളും ഇന്ന് വിപണിയിലുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ പെർഫ്യൂമുകൾ ആളുകൾ ഒരുമടിയും കൂടാതെ വാങ്ങിക്കൂട്ടുന്നു. എന്നാൽ എത്രവിലയുടേതാണെങ്കിലും എത്രവലിയ ബ്രാൻഡിന്റേതാണെങ്കിലും ചില പെർഫ്യൂമുകൾ ദീർഘനേരം നിലനിൽക്കാറില്ല. ഇതിനെന്താണ് പോംവഴിയെന്നല്ലേ?
ബോഡി സ്േ്രപ അല്ലെങ്കിൽ പെർഫ്യൂം എവിടെയാണ് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നത് അവിടെ പെട്രോളിയം ജെൽ പുരട്ടുക, വാസ്ലിൻ ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ചെയ്ത് പെർഫ്യൂം സ്േ്രപ ചെയ്താൽ ഒരുപാട് നേരത്തേക്ക് സുഗന്ധം നിലനിൽക്കുമത്രേ.
കക്ഷം, പിൻ കഴുത്ത്, കൈ മുട്ടുകൾ എന്നിവിടങ്ങളിലാണ് പെർഫ്യൂം പ്രയോഗിക്കേണ്ടത്. കാരണം നാഡി തുടിപ്പുള്ള ചർമ്മ ഭാഗങ്ങളാണ് പെർഫ്യൂമുകൾ ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമായത്. ഇവിടം നേർത്തതും ഊഷ്മളവുമായിരിക്കും. അതുകൊണ്ടുതന്നെ ഈ ഭാഗത്ത് സുഗന്ധത്തിന് കൂടുതൽ നേരം തുടരാൻ സാധിക്കും. പെർഫ്യൂം പ്രയോഗത്തിനുള്ള ഏറ്റവും മികച്ച പോയിന്റായി ഈ ഭാഗങ്ങളെല്ലാം കണക്കാക്കിയിരിക്കുന്നു. മിതമായ അളിവായിരിക്കണം ഉപയോഗം. കുളി കഴിഞ്ഞ ഉടനെ ശരീരം നന്നായി തുടച്ച് വെള്ളമെല്ലാം പോയ ശേഷം പെർഫ്യൂം ഉപയോഗിക്കുന്നത് സുഗന്ധം കൂടുതൽ നേരം നിലനിൽക്കും.
വസ്ത്രത്തിലല്ല ശരീരത്തിലാണ് പെർഫ്യൂമുകൾ ഉപയോഗിക്കേണ്ടത്. ശരീരത്തിലെ നാച്യുറൽ ഓയിലുകളുമായി പ്രവർത്തിക്കുമ്പോഴാണ് പെർഫ്യൂമുകളിൽ നിന്ന് കൂടുതൽ സുഗന്ധം ഉണ്ടാവുക.
ബോഡി ലോഷനുകൾ പുരട്ടിയശേഷം പെർഫ്യൂമുകൾ ഉപയോഗിക്കുന്നവർ ഉണ്ടാകും. ലോഷനും പെർഫ്യൂമും രണ്ടും വ്യത്യസ്ത ഗന്ധം ഉള്ളവയാണെങ്കിൽ പെർഫ്യൂമിന്റെ സുഗന്ധം അധികനേരം നിലനിൽക്കില്ല. ആയതിനാൽ അധികം മണമില്ലാത്തതോ, പെർഫ്യൂമിന് യോജിക്കുന്നതോ ആയ ലോഷനുകൾ ഉപയോഗിക്കുക.പെർഫ്യൂം ഉപയോഗിച്ച് കഴിഞ്ഞാൽ തിരുമി ചൂടുപിടിപ്പിക്കുന്നത് സുഗന്ധം നഷ്ടപ്പെടുത്തും.















