കണ്ണൂർ: പ്ലസ്ടു വിദ്യാർത്ഥിനി ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ചു. ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിലാണ് 17-കാരി പ്രസവിച്ചത്. ഉളിക്കൽ സ്വദേശിനിയായ പെൺകുട്ടി വയറുവേദനയെ തുടർന്ന് ചികിത്സയ്ക്കായി എത്തിയപ്പോഴാണ് സംഭവം.
തുടർന്ന് ആശുപത്രിയിലെ ശുചിമുറിയിൽ പോയപ്പോൾ ആൺകുഞ്ഞിന് ജൻമം നൽകുകയായിരുന്നു. പൂർണവളർച്ചയെത്തിയ കുഞ്ഞിനാണ് പെൺകുട്ടി ജന്മം നൽകിയിരിക്കുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു.
ആദിവാസി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയാണിതെന്നാണ് വിവരം. ഈ കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതാണെന്നാണ് സൂചന. ഇയാൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ച് കഴിഞ്ഞു. ഗർഭിണിയാണെന്ന വിവരം അറിയില്ലായിരുന്നുവെന്ന് കുടുംബവും പെൺകുട്ടിയും പറയുന്നു.
പെണകുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് നിലവിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് അമ്മയേയും കുഞ്ഞിനേയും മാറ്റിയിരിക്കുകയാണ്.
Comments