പൊള്ളലേറ്റാൽ ഐസ് വെക്കരുത്, പേസ്റ്റ് പുരട്ടുകയേ ചെയ്യരുത്; തീ പൊള്ളിയാൽ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൊള്ളലേറ്റാൽ ഐസ് വെക്കരുത്, പേസ്റ്റ് പുരട്ടുകയേ ചെയ്യരുത്; തീ പൊള്ളിയാൽ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2022, 04:23 pm IST
FacebookTwitterWhatsAppTelegram

പൊള്ളലേൽക്കുക എന്നത് സാധാരണമായി സംഭവിക്കുന്ന അപകടങ്ങളിൽ ഒന്നാണ്. അടുക്കള കൈകാര്യം ചെയ്യുന്നവർക്ക് ചെറുതും വലുതുമായ പല പൊള്ളലുകളും ഏൽക്കാറുണ്ട്. ചൂടുള്ള പാത്രം, സ്റ്റൗവിന്റെ ബർണർ എന്നിവയിൽ സ്പർശിച്ച് ചിലർക്ക് പതിവായി കൈപൊള്ളും. അതുമല്ലെങ്കിൽ ആവി തട്ടി പൊള്ളലേൽക്കും. തിളച്ച വെള്ളമോ മറ്റ് ദ്രാവകങ്ങളോ ശരീരത്തിൽ വീണും പൊള്ളലേൽക്കാറുണ്ട്. എത്രമാത്രം ശ്രദ്ധയോടെ കൈകാര്യം ചെയ്താലും ചിലർക്ക് ഇത്തരം പൊള്ളലുകൾ വീണ്ടും വീണ്ടുമേൽക്കും.

ഇത്തരം സാഹചര്യങ്ങളിൽ എന്താണ് ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമെന്ന് നോക്കാം..

ഏത് തരത്തിലുള്ള പൊള്ളലാണ് സംഭവിച്ചിരിക്കുന്നത് എന്നതിനെ ആസ്പദമാക്കിയാണ് പ്രഥമ ശുശ്രൂഷ നൽകേണ്ടത്. പൊള്ളൽ പ്രധാനമായും മൂന്ന് കാറ്റഗറിയാണ്. ഫസ്റ്റ് ഡിഗ്രി, സെക്കൻഡ് ഡിഗ്രി, തേർഡ് ഡിഗ്രി.

പൊള്ളലേറ്റ ഭാഗത്ത് ചുവക്കുകയും തടിക്കുകയും ചെയ്യുന്നതാണ് ഫസ്റ്റ് ഡിഗ്രി പൊള്ളൽ. ചർമ്മത്തിന് നേരിയ നിറവ്യത്യാസവും കാണും. ചർമ്മത്തിന്റെ പകുതിയോളം ആഴത്തിൽ പരിക്ക് പറ്റുന്ന പൊള്ളലാണ് സെക്കൻഡ് ഡിഗ്രി പൊള്ളൽ. ഇത്തരത്തിൽ പൊള്ളിയാൽ തൊലിപുറത്ത് കുമിളകൾ രൂപപ്പെടും. തൊലി കരിഞ്ഞുപോകുന്ന അവസ്ഥയാണ് തേർഡ് ഡിഗ്രി പൊള്ളൽ. ഇതുമൂലം ചർമ്മത്തിലെ നാഡികൾ, പേശികൾ, എന്നിവയ്‌ക്ക് പരിക്കേൽക്കാം.. ഫസ്റ്റ് ഡിഗ്രി പൊള്ളലാണെങ്കിൽ ഡോക്ടറെ കാണണമെന്ന് നിർബന്ധമില്ല. മറിച്ച് സെക്കൻഡ്, തേർഡ് ഡിഗ്രി പൊള്ളലുകളാണെങ്കിൽ വൈദ്യസഹായം തേടുന്നതാണ് നല്ലത്.

പൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ടത് പൊള്ളിയ ഭാഗത്തെ കഴുകുകയാണ്. കൈകൊണ്ട് ഉരസാതെ പൈപ്പിൻ ചുവട്ടിൽ പൊള്ളലേറ്റ ഭാഗം വെക്കുക. ശുദ്ധജലം കൊണ്ട് മാത്രമേ കഴുകാവൂ. ഇത്തരത്തിൽ 20 മിനിറ്റോളം പൈപ്പിന് ചുവട്ടിൽ വെക്കാവുന്നതാണ്. അതിൽ കൂടുതൽ സമയം വെക്കേണ്ടതില്ല.

കുമിളകൾ രൂപപ്പെട്ടുവെങ്കിൽ അത് പൊട്ടാതെ സൂക്ഷിക്കുക.

ഒരു കാരണവശാലും പേസ്റ്റ്, തേൻ, ഐസ്, വെണ്ണ എന്നിവ പൊള്ളിയ ഭാഗത്ത് വെക്കാതിരിക്കുക. ഇങ്ങനെ ചെയ്യുന്നത് ചിലപ്പോൾ അണുബാധയുണ്ടാകാൻ കാരണമാകും. മാത്രവുമല്ല, പേസ്റ്റ് പോലുള്ള വസ്തുക്കൾ പുരട്ടിയിട്ടുണ്ടെങ്കിൽ ആശുപത്രിയിൽ എത്തി ചികിത്സ നൽകാൻ പ്രയാസവുമാകും.

ആശുപത്രിയിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ പൊള്ളിയ ഭാഗം വൃത്തിയുള്ള പൊളിത്തീൻ കവർ കൊണ്ട് മറയ്‌ക്കാൻ ശ്രമിക്കുക. പൊള്ളലേറ്റ ഭാഗത്ത് വീണ്ടും ചൂടേൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. വെയിൽ കൊള്ളുന്നതും ഒഴിവാക്കണം.

ഡോക്ടർ നിർദേശിക്കുന്ന ഓയിൽമെന്റ്, ആന്റിബയോട്ടിക് ക്രീം എന്നിവ മാത്രം പുരട്ടുക. മറ്റ് വസ്തുക്കൾ ഒരു കാരണവശാലും പൊള്ളലേറ്റ ഭാഗത്തേക്ക് അടുപ്പിക്കരുത്.

ഐസ് വെച്ച് തഴുകുന്നത് പൊള്ളലിന്റെ വേദനയെ മറികടക്കാൻ താൽകാലിക ആശ്വാസം നൽകുമെങ്കിലും അത് ചെയ്യരുത്. പൊള്ളലേറ്റ ഭാഗത്തെ കോശങ്ങൾ അതുവഴി നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്.

 

 

Tags: burn
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies