കേബിൾ പാലം അപകടം: 60ലധികം പേർ മരിച്ചു; പാലത്തിൽ പരിധിക്കപ്പുറം ജനങ്ങൾ നിന്നത് അപകടത്തിന് കാരണമായെന്ന് സൂചന; രക്ഷാപ്രവർത്തനത്തിന് വ്യോമസേനയും നാവികസേനയും എൻഡിആർഎഫും സ്ഥലത്ത്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേബിൾ പാലം അപകടം: 60ലധികം പേർ മരിച്ചു; പാലത്തിൽ പരിധിക്കപ്പുറം ജനങ്ങൾ നിന്നത് അപകടത്തിന് കാരണമായെന്ന് സൂചന; രക്ഷാപ്രവർത്തനത്തിന് വ്യോമസേനയും നാവികസേനയും എൻഡിആർഎഫും സ്ഥലത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2022, 11:31 pm IST
Facebook
Twitter
WhatsAppTelegram

ഗാന്ധിനഗർ: ഗുജറാത്തിലെ മോർബിയിലുണ്ടായ കേബിൾ പാലം അപകടത്തിൽ മരണസംഖ്യ ഉയരുന്നു. അറുപതിലധികം പേർ മരിച്ചതായി ഗുജറാത്ത് പഞ്ചായത്ത് മന്ത്രി ബ്രിജേഷ് മെർജ വ്യക്തമാക്കി. അപകടം സംഭവിച്ച മച്ചു നദിക്കരയിൽ എത്തിയായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും സംഭവസ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി.

60ലധികം പേർക്ക് ജീവൻ നഷ്ടപ്പെടുകയും 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് 6.40ഓടെയായിരുന്നു അപകടം നടന്നതെന്നും മന്ത്രി ബ്രിജേഷ് മെർജ പ്രതികരിച്ചു. മോർബി ജില്ലയിലെ മണി മന്ദിറിന് സമീപം മച്ചു നദിക്ക് കുറുകെയുള്ള കേബിൾ പാലമായിരുന്നു തകർന്ന് വീണത്.

രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘം വ്യോമസേന വിമാനത്തിൽ എത്തി. വഡോദര എയർപോർട്ടിൽ നിന്ന് രാജ്‌കോട്ട് എയർപോർട്ടിലേക്ക് രണ്ട് എൻഡിആർഎഫ് സംഘങ്ങൾ കൂടി യാത്ര തിരിച്ചതായി എൻഡിആർഎഫ് ഡിഐജി മൊഹ്‌സെൻ ഷാഹിദി അറിയിച്ചു. നേവിയിലെ 50 പേരും വ്യോമസേനയിൽ നിന്ന് 30 പേരും ഏഴ് അഗ്നിശമനസേനാ സംഘവും മോർബിയിലെത്തിയിട്ടുണ്ട്. ജാമ്‌നാനഗറിലുള്ള നേവൽ സ്റ്റേഷനിൽ നിന്ന് 40 പേരുടെ പ്രത്യേക സംഘത്തെയും രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്. മറൈൻ കമാൻഡോസ്, നീന്തൽ വിദഗ്ധർ എന്നിവരടങ്ങിയ സംഘമാണ് എത്തിയിട്ടുള്ളത്. അപകടത്തെ തുടർന്ന് രാജ്കോട്ട് സിവിൽ ആശുപത്രിയിൽ പ്രത്യേക ഐസോലേഷൻ വാർഡ് ആരംഭിച്ചു.

അപകടസമയത്ത് പാലത്തിൽ നൂറുക്കണക്കിന് ആളുകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. പാലത്തിൽ 400 പേർ നിന്നിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളുമുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.

ദീപാവലി അവധിക്കും മറ്റുമായി നാട്ടിലെത്തിയ നിരവധിയാളുകൾ അപകടത്തിൽപ്പെട്ടുവെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. വിനോദസഞ്ചാരികൾ നിരന്തരമായി എത്തുന്ന സ്ഥലം കൂടിയാണിത്. പാലത്തിൽ പരിധിയിൽ അപ്പുറം ജനങ്ങൾ കയറിയതാകാം അപകട കാരണമെന്നാണ് കരുതുന്നത്. പാലം തകർന്ന് വീണപ്പോൾ ആളുകൾ മീതെയ്‌ക്ക് മീതെ വീഴുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പ്രതികരിച്ചു.

ദുരന്ത വാർത്ത പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്‌ട്രപതി ദ്രൗപദി മുർമുവും അനുശോചനം രേഖപ്പെടുത്തിയിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്കും അപകടത്തിൽ പരിക്കേറ്റവർക്കും ധനസഹായം നൽകുമെന്നും പ്രധാനമന്ത്രിയും ഗുജറാത്ത് സർക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: Accidentcable bridge
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies