സിഎ റൗഫിനെ കസ്റ്റഡിയിൽ വാങ്ങി എൻഐഎ; പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസ് ഉൾപ്പെടെ പുറത്തുവരും; ശ്രീനിവാസൻ കൊലക്കേസിലെ പങ്കും അന്വേഷിക്കും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിഎ റൗഫിനെ കസ്റ്റഡിയിൽ വാങ്ങി എൻഐഎ; പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസ് ഉൾപ്പെടെ പുറത്തുവരും; ശ്രീനിവാസൻ കൊലക്കേസിലെ പങ്കും അന്വേഷിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2022, 06:51 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സിഎ റൗഫിനെ കസ്റ്റഡിയിൽ വാങ്ങി എൻഐഎ. കൊച്ചി പ്രത്യേക എൻഐഎ കോടതി ശനിയാഴ്ച വൈകിട്ട് വരെയാണ് റൗഫിനെ കസ്റ്റഡിയിൽ വിട്ടത്. ഒളിവിൽ കഴിഞ്ഞ കാലത്തെ പ്രവർത്തനങ്ങളും സംഘടനയുമായി ബന്ധപ്പെട്ട കൂടുതൽ ഭീകര പ്രവർത്തനങ്ങളും ചോദ്യം ചെയ്യലിലൂടെ പുറത്തുകൊണ്ടുവരാൻ കഴിയുമെന്നാണ് എൻഐഎ സംഘത്തിന്റെ പ്രതീക്ഷ. നേരത്തെ പാലക്കാട് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെടെ റൗഫിന് പങ്കുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു.

ആറ് ദിവസത്തെ കസ്റ്റഡിയാണ് എൻഐഎ ആവശ്യപ്പെട്ടിരുന്നത്. വ്യാഴാഴ്ച അർദ്ധരാത്രിയാണ് കൊച്ചിയിൽ നിന്നെത്തിയ എൻഐഎ സംഘം പട്ടാമ്പിയിലെ വീട് വളഞ്ഞ് റൗഫിനെ അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച ശേഷം ഒളിവിൽ പോയ റൗഫ് വീട്ടിൽ തിരിച്ചെത്തിയത് അറിഞ്ഞാണ് എൻഐഎ സംഘം എത്തിയത്. പിഎഫ്‌ഐയുടെ അനധികൃത വിദേശ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചിരുന്നതും സിഎ റൗഫായിരുന്നു. റൗഫിനെ ചോദ്യം ചെയ്യുന്നതിലൂടെ പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക ഉറവിടങ്ങളെകുറിച്ചും കൃത്യമായ വിവരങ്ങൾ ലഭിക്കും

രാജ്യദ്രോഹക്കേസിൽ നേരത്തെ അറസ്റ്റിലായ പന്ത്രണ്ട് പ്രതികളെയും എൻഐഐ രണ്ട് തവണ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. റൗഫ് നൽകിയ ചില വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. വേണ്ടി വന്നാൽ നേരത്തെ അറസ്റ്റിലായ നേതാക്കളെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം.

ശ്രീനിവാസിനെ കൊലപ്പെടുത്തിയതിന്റെ ഗൂഢാലോചനയിൽ റൗഫിന്റെ പങ്ക് എൻഐഎ കണ്ടെത്തിയിരുന്നു. സംഘർഷ സാഹചര്യങ്ങളുണ്ടാക്കി പ്രത്യാക്രമണത്തിന്റെ പേരിൽ ആർഎസ്എസ് നേതാക്കളെ വധിക്കാനും പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന നടത്തിയതായി വ്യക്തമായിരുന്നു.

നവംബർ 19 വരെ റൗഫിനെ എറണാകുളം ജില്ലാ ജയിലിൽ റിമാന്റ് ചെയ്തിരിക്കുകയാണ്. മറ്റ് പ്രതികൾ വിയ്യൂർ അതിസുരക്ഷാ ജയിലിലാണുള്ളത്.

Tags: PFI Leader arrestedkerala pfica rauf
ShareTweetSendShare

More News from this section

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies