വീട്ടിൽ പല്ലി ശല്യമുണ്ടോ; മുട്ടത്തോട് ഉപയോഗിച്ച് പല്ലിയെ തുരത്താം; എളുപ്പവഴികൾ ഇതെല്ലാം.. - How to Get Rid of Lizards from Home
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീട്ടിൽ പല്ലി ശല്യമുണ്ടോ; മുട്ടത്തോട് ഉപയോഗിച്ച് പല്ലിയെ തുരത്താം; എളുപ്പവഴികൾ ഇതെല്ലാം.. – How to Get Rid of Lizards from Home

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2022, 07:29 pm IST
Facebook
Twitter
WhatsAppTelegram

വീടിന്റെ ഏത് ചുമർ നോക്കിയാലും അവിടെ പല്ലിയാണോ? പല്ലി കാഷ്ഠം വൃത്തിയാക്കി പൊറുതിമുട്ടി ഇരിക്കുകയാണോ? എങ്കിൽ അതിന് പരിഹാരമാർഗം എന്താണെന്ന് നോക്കാം..

വീട്ടകങ്ങളിൽ എന്തുകൊണ്ടാണ് പല്ലി പെരുകുന്നതെന്ന് ആദ്യം മനസിലാക്കേണ്ടതുണ്ട്. പല്ലിക്ക് കഴിഞ്ഞുകൂടാൻ പറ്റിയ സാഹചര്യം ഉണ്ടാകുമ്പോഴാണ് അവ വീടിനുള്ളിൽ പെരുകുക. അടുക്കളയിൽ ബാക്കി വന്ന ഭക്ഷണം ഇരിപ്പുണ്ടെങ്കിൽ അവ പല്ലികളെ ആകർഷിക്കും. ഭക്ഷണാവശിഷ്ടങ്ങൾ പിറ്റേന്ന് എടുത്ത് കളയാമെന്ന് കരുതി രാത്രി അടുക്കളയിൽ തുറന്ന് വെച്ച് പോകുന്നതും പല്ലിക്ക് അനുകൂല സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ഭക്ഷണാവശിഷ്ടങ്ങൾ അപ്പോൾ തന്നെ നീക്കം ചെയ്യുകയും ആഹാരസാധനങ്ങൾ ബാക്കിയുണ്ടെങ്കിൽ അവ ഫ്രിഡ്ജുകളിലോ മറ്റ് അടച്ചുറപ്പുള്ള പാത്രങ്ങളിലോ സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്.

വീടുകളിലെ വെന്റിലേറ്ററുകൾ, എയർഹോളുകൾ, ജനാലകൾ, എക്‌സ്‌ഹോസ്റ്റ് ഫാൻ ഹോൾ എന്നിവ വഴി പല്ലികൾ പ്രവേശിക്കും. ഇവ നെറ്റ് വെച്ച് അടച്ചിടാൻ ശ്രദ്ധിക്കുക. താപനില വളരെ കൂടുതലുള്ള സമയമാണെങ്കിൽ പല്ലികൾ വീട്ടകങ്ങളിലേക്ക് പ്രവേശിക്കുമെന്ന് മനസിലാക്കുക. അതിനാൽ പ്രത്യേകിച്ചും അത്തരം സാഹചര്യങ്ങളിൽ വാതിലുകളും ജനലകളും അടച്ചിടുക. വീടിനകത്ത് മാലിന്യങ്ങളും പൊടിപടലങ്ങളും മാറാലകളുമൊക്കെ ഉണ്ടെങ്കിൽ അവയും പല്ലികളെ ആകർഷിക്കുന്നതാണ്. അതിനാൽ വീടിനകം എപ്പോഴും വൃത്തിയാക്കിയിടാനും ഉപയോഗശൂന്യമായ വസ്തുക്കൾ നീക്കം ചെയ്യാനും ശ്രദ്ധിക്കുക. ചെറുചൂടുള്ള വെള്ളം അടുക്കളയിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ടെങ്കിൽ അവിടേക്കും പല്ലികൾ ആകർഷിക്കപ്പെടുമെന്നത് ഓർക്കുക.

പല്ലികളെ തുരത്താൻ പെപ്പർ സ്പ്രേ ഉപയോഗിക്കാവുന്നതാണ്. പല്ലികൾ സ്ഥിരമായി വിഹരിക്കുന്ന സ്ഥലത്ത് സവാളയും വെളുത്തുള്ളിയും മുറിച്ച് വെയ്‌ക്കാവുന്നതാണ്. ഇവയുടെ ഗന്ധം പല്ലിയെ അസ്വസ്ഥതപ്പെടുത്തുമെന്നതിനാൽ ഉള്ളി വെച്ചിട്ടുള്ള ഭാഗത്തേക്ക് പല്ലികൾ അടുക്കില്ല.

പല്ലികൾ വരുന്ന ചുമരുകൾക്ക് സമീപം പാറ്റഗുളിക വെയ്‌ക്കാവുന്നതാണ്. പക്ഷെ വളർത്തുമൃഗങ്ങളും കുട്ടികളുമുള്ള വീടുകളാണെങ്കിൽ ഇത്തരം വസ്തുക്കൾ വെക്കുമ്പോൾ ജാഗ്രത പാലിക്കേണ്ടതുണ്ട്.

ഈർപ്പമുള്ള പ്രതലങ്ങൾ പല്ലികളെ ആകർഷിക്കും. അതിനാൽ അടുക്കള എപ്പോഴും തുടച്ചിടാൻ ശ്രദ്ധിക്കുക. പൈപ്പിന് ലീക്ക് ഉണ്ടെങ്കിൽ അവ നേരെയാക്കുക. രാത്രി കിടക്കാൻ വരുന്നതിന് മുമ്പ് അടുക്കളയും ഡൈനിംഗ് ടേബിളും ഈർപ്പരഹിതമാണെന്ന് ഉറപ്പുവരുത്തുക.

മയിൽപ്പീലികൾ വീടിന്റെയുള്ളിൽ അങ്ങിങ്ങായി വെയ്‌ക്കുക. ഇത് പല്ലികൾക്ക് ഭയമുണ്ടാക്കുമെന്നാണ് പറയപ്പെടുന്നത്. മയിൽപ്പീലിയുടെ ഗന്ധം ഇവയെ തുരത്താൻ സഹായിക്കും. മുട്ടത്തോട് വെയ്‌ക്കുന്നതും പല്ലികളെ അകറ്റാൻ സഹായിക്കും. ജനാലയ്‌ക്ക് സമീപമുള്ള തിണ്ണകളിൽ മുട്ടത്തോടുകൾ വെയ്‌ക്കാം.. മുറിയുടെ ഏതെങ്കിലും രണ്ട് മൂലകളിൽ മുട്ടത്തോടുകൾ വെച്ചാൽ അവിടെയും പല്ലി ശല്യം ഒഴിവാക്കാവുന്നതാണ്.

Tags: lizard
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies