രാജ്യത്തെ ഇല്ലാതാക്കാൻ ഭീകരർ ലഹരിയും ആയുധമാക്കുന്നു; പുതുതലമുറയെ ലഹരിയ്ക്ക് അടിമയാക്കുകയാണ് എളുപ്പമാർഗ്ഗമെന്ന് ഇക്കൂട്ടർക്കറിയാം; ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാജ്യത്തെ ഇല്ലാതാക്കാൻ ഭീകരർ ലഹരിയും ആയുധമാക്കുന്നു; പുതുതലമുറയെ ലഹരിയ്‌ക്ക് അടിമയാക്കുകയാണ് എളുപ്പമാർഗ്ഗമെന്ന് ഇക്കൂട്ടർക്കറിയാം; ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2022, 11:47 am IST
Facebook
Twitter
WhatsAppTelegram

എറണാകുളം: ഇന്ത്യയെ നശിപ്പിക്കാൻ ഭീകരർ ലഹരിയും ആയുധമാക്കുന്നുവെന്ന് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ഒരു രാജ്യത്തെ ഇല്ലാതാക്കാനുള്ള ഏറ്റവും എളുപ്പ മാർഗ്ഗം പുതുതലമുറയെ ലഹരിയ്‌ക്ക് അടിമയാക്കുക എന്നതാണ്. ജീവിതവും ലഹരി ഉപയോഗവും ഒന്നിച്ച് കൊണ്ടുപോകാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനം ടി വി സംഘടിപ്പിക്കുന്ന ‘ഒരുമിക്കാം നമ്മുടെ മക്കൾക്കായി’ ,സ്‌കൂൾ തല ലഹരി വിരുദ്ധ ബോധവൽക്കരണ യഞ്ജത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം എളമക്കര സരസ്വതി വിദ്യാനികേതൻ സ്‌കൂളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു രാജ്യത്തെ നശിപ്പിക്കാൻ പുതുതലമുറയെ  ലഹരിക്ക് അടിമകളാക്കുകയാണ് മാർഗ്ഗമെന്ന് രാജ്യ വിരുദ്ധ ശക്തികൾ മനസിലാക്കുന്നു. യുവാക്കളെയാണ് ലഹരി മാഫിയ ലക്ഷ്യം വയ്‌ക്കുന്നത്. ചിന്തയെയും, തീരുമാനങ്ങളെയും സ്വാധീനിക്കുകയാണ് അവരുടെ ശ്രമം. പുകവലിയിലൂടെയും, മദ്യപാനത്തിലൂടെയും മയക്കുമരുന്നിലേക്കെത്തിക്കും. ലഹരിയുടെ മറുവശവും, അവരുടെ ദുരിതപൂർണമായ ഭാവി ജീവിതവും ആരും കാണുന്നില്ല. ഒരോ നിമിഷവും ആനന്ദകരമാക്കാൻ ചിന്തയെയും, മനസിനെയും നിയന്ത്രിക്കാൻ കഴിയണം. കുട്ടികളെ ലഹരിയിലേക്ക് എത്തിക്കുന്നവരാണ് അപകടകാരികൾ. തലച്ചോറിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ യുവതലമുറ എന്തും ചെയ്യുന്ന സ്ഥിതിയിലേക്ക് എത്തും. ഒരിക്കൽ ലഹരി ഉപയോഗം തുടങ്ങിയാൽ നിർത്താൻ കഴിയാത്ത വിധം അടിമകളാകുമെന്നും ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

ലഹരിയില്ലാതെ ജീവിക്കാമെന്നതിന് തന്റെ ജീവിതം തന്നെയാണ് തനിക്ക് മാതൃക. ജീവിതവും ലഹരി ഉപയോഗവും ഒരുമിച്ച് കൊണ്ടുപോകാനാകില്ല. ഒന്നുകിൽ ലഹരി അല്ലെങ്കിൽ ജീവിതം. ഇതിൽ ഏതെങ്കിലും ഒന്നേ ഉണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു.

യുവതലമുറയാണ് നമ്മുടെ രാജ്യത്തിന്റെ മുതൽക്കൂട്ടെന്ന് ഡി.സി. പി.എസ്.ശശിധരൻ പറഞ്ഞു. വിദ്യാർത്ഥികളെയാണ് ലഹരി മാഫിയ ലക്ഷ്യം വയ്‌ക്കുന്നത്. കുട്ടികളെ ആദ്യം ലഹരി ഉപയോഗിക്കുന്നവരും, പിന്നീട് വിൽപ്പനയിലെ കണ്ണികളുമാക്കും. പോലീസ് മാത്രം വിചാരിച്ചാൽ ലഹരി സംഘത്തെ തുരത്താൻ കഴിയില്ല. ജീവിതമാണ് ലഹരിയെന്നതാകണം ആപ്തവാക്യം. കുട്ടികൾക്കിടയിൽ ഇടപഴകി ലഹരിക്കടിമകളാക്കുന്നു.

ലഹരി സംഘങ്ങൾക്ക് പണമുണ്ടാക്കാനുള്ള ലക്ഷ്യത്തിലേക്ക് കടക്കാൻ എന്ത് മാർഗവും സ്വീകരിക്കും. സഹപാഠികളുടെ സ്വഭാവ നിലയിലെ മാറ്റങ്ങളിലൂടെ തന്നെ കുട്ടികൾക്ക് അവർ ലഹരി ഉപയോഗിക്കുന്നുണ്ടോയെന്ന് മനസിലാക്കാൻ കഴിയണം. പെൺകുട്ടികളെയും വലിയ തോതിൽ ലഹരിക്കടിമകളാകുന്നു. ലഹരി ഇടപാടുകാരെ കുറിച്ചുള്ള വിവരം പൊതുജനം പോലീസിനെ അറിയിക്കണം. ചാരായത്തിൽ തുടങ്ങി കഞ്ചാവും കടന്ന് എം ഡി എം എ യും, ഹാഷിഷ് ഓയിലുമെല്ലാം ലഹരി പട്ടികയിലേക്ക് കടന്നു വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Drugsjustice devan ramachandran
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies