ആളില്ലാത്ത സമയത്ത് പോലീസ് വീട് കുത്തിത്തുറന്നുവെന്ന് സൈമൺ ബ്രിട്ടോയുടെ ഭാര്യ; കത്തിക്കുത്ത് കേസിലെ പ്രതിയെ തപ്പി എത്തിയതെന്ന് പോലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആളില്ലാത്ത സമയത്ത് പോലീസ് വീട് കുത്തിത്തുറന്നുവെന്ന് സൈമൺ ബ്രിട്ടോയുടെ ഭാര്യ; കത്തിക്കുത്ത് കേസിലെ പ്രതിയെ തപ്പി എത്തിയതെന്ന് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2022, 01:06 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : താനില്ലാത്ത സമയത്ത് പോലീസ് വീട് കുത്തിത്തുറന്ന് പരിശോധിച്ചുവെന്ന് ആരോപിച്ച് പരാതിയുമായി അന്തരിച്ച സിപിഎം സഹയാത്രികൻ സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന. ഞാറയ്‌ക്കൽ പോലീസിനെതിരെ . കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കാണ് സീന പരാതി നൽകിയത്. പരിശോധനയ്‌ക്ക്് പിന്നാലെ പത്ത് പവൻ സ്വർണം കാണാതെ പോയെന്നും ഇവരുടെ പരാതിയിൽ പറയുന്നു. എന്നാൽ കത്തിക്കുത്ത് കേസിലെ പ്രതി ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയതെന്നാണ് പോലീസിന്റെ വാദം.

മക്കളുടെ പഠന ആവശ്യങ്ങൾക്കായി സീനാ ഭാസ്‌കർ ഇപ്പോൾ ഡൽഹിയിലാണ് താമസം. നാട്ടിലെ വീട് വാടകയ്‌ക്ക് കൊടുത്തിരിക്കുകയാണ്. ഈ വീട്ടിലെത്തിയാണ് പോലീസ് അതിക്രമം നടത്തിയത് എന്നാണ് പരാതിയിലെ ആരോപണം. കത്തിക്കുത്ത് കേസിലെ പ്രതി വീടിനകത്ത് ഒളിച്ചിരിപ്പുണ്ടെന്ന് പറഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയത്. തുടർന്ന്  വീടിന്റെ വാതിൽ കുത്തിത്തുറന്നു. വീട്ടിൽ വെച്ചിരുന്ന പത്ത് പവൻ സ്വർണവും സൈമൺ ബ്രിട്ടോയുടെ പല പുരസ്‌കാരങ്ങളും ഇപ്പോൾ കാണാനില്ലെന്നും ഇവർ പരാതിപ്പെട്ടിട്ടുണ്ട്.

സംഭവത്തിൽ ഞാറയ്‌ക്കൽ പോലീസ് നൽകുന്ന വിശദീകരണം ഇങ്ങനെയാണ്. ഗുണ്ടാ സംഘത്തിലെ അംഗമായ ലിബിൻ ജോസഫ് എന്നയാളെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ടായിരുന്നു. ആംസ് ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലിബിൻ ജോസഫ് ഈ വീട്ടിൽ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുലർച്ചെ വീട്ടിലെത്തി പരിശോധന നടത്തിയത് എന്ന് പോലീസ് പറഞ്ഞു.

വീട്ടിലെ വാടകക്കാരനൊപ്പമാണ് ലിബിൻ താമസിച്ചത് എന്നായിരുന്നു വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത് എന്നും സൈമൺ ബ്രിട്ടോയുടെ വീടാണിതെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നു എന്നും പോലീസ് പറഞ്ഞു. പ്രതി രക്ഷപ്പെടാതിരിക്കാൻ വേണ്ടിയാണ് വാതിൽ കുത്തിപ്പൊളിച്ച് വീടിനകത്ത് കയറിയത് എന്നും വാതിൽ ഉൾപ്പെടെ ശരിയാക്കാൻ അന്ന് തന്നെ നടപടിയെടുത്തുവെന്നും പോലീസ് വ്യക്തമാക്കി. ലിബിൻ ജോസഫിന്റെ വാഹനമടക്കം പ്രദേശത്ത് നിന്നും കസ്റ്റഡിയിൽ എടുത്തതായും പോലീസ് അറിയിച്ചിട്ടുണ്ട്.

Tags: Policecomplaintപരാതി
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies