മമത ദേവി ജഗദാത്രിയാണ്; അവരെക്കൊണ്ട് മാത്രമേ യുവാക്കൾക്ക് ജോലി നൽകാൻ സാധിക്കൂ; ഇന്നും ബംഗാളിൽ ആളുകൾ ജോലിയില്ലാതെ അലയുന്നുവെന്ന് തൃണമൂൽ എംഎൽഎ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മമത ദേവി ജഗദാത്രിയാണ്; അവരെക്കൊണ്ട് മാത്രമേ യുവാക്കൾക്ക് ജോലി നൽകാൻ സാധിക്കൂ; ഇന്നും ബംഗാളിൽ ആളുകൾ ജോലിയില്ലാതെ അലയുന്നുവെന്ന് തൃണമൂൽ എംഎൽഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2022, 03:35 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത : ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ദേവി ജഗദാത്രിയാണെന്ന് തൃണമൂൽ കോൺഗ്രസ് എംഎൽഎ മദൻ മിത്ര. അവരെക്കൊണ്ട് മാത്രമേ ജനങ്ങൾക്ക് ജോലി നൽകാൻ സാധിക്കൂ എന്നും മദൻ മിത്ര പറഞ്ഞു. അദ്ധ്യാപക റിക്രൂട്ട്‌മെന്റ് അഴിമതിയിൽ കോടികളുടെ വെട്ടിപ്പ് നടത്തിയ തൃണമൂൽ മുൻമന്ത്രി പാർത്ഥ ചാറ്റർജിയെ ലക്ഷ്യമിട്ടായിരുന്നു മദൻ മിത്രയുടെ പരോക്ഷ വിമർശനം. ഈ കേസിൽ തൃണമൂൽ നേതാക്കൾക്കും മുഖ്യമന്ത്രി മമതയ്‌ക്കും പങ്കുണ്ടെന്ന ആരോപണങ്ങൾ ശക്തവുമാണ്. അതുകൊണ്ടു തന്നെ പൊതുമദ്ധ്യത്തിൽ മമതയുടെ നിരപരാധിത്വം ബോദ്ധ്യപ്പെടുത്താനുളള നീക്കത്തിന്റെ ഭാഗമായിട്ടാണ് പൊതുവേദികളിലെ തൃണമൂൽ നേതാക്കളുടെ ഇത്തരം പരാമർശങ്ങൾ

ദേവി ജഗദാത്രിയോടാണ് മമത ബാനർജിയെ നേതാവ് താരതമ്യം ചെയ്തത്. അവർക്ക് മാത്രമേ യുവാക്കൾക്ക് ജോലി നൽകാൻ സാധിക്കൂ. മറ്റെല്ലാവരും തട്ടിപ്പുകാരാണെന്നും ടിഎംസി നേതാവ് പറഞ്ഞു. ജോലി താരമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപയാണ് ആളുകൾ തട്ടിയെടുക്കുന്നത്. ഇത്തരം തട്ടിപ്പുകാരെ കണ്ടാൽ മൂട്ടയെ കൊല്ലുന്നത് പോലെ കൊന്ന് കളയണമെന്നും നേതാവ് പറഞ്ഞു.

ജോലി നൽകാമെന്ന പേരിൽ സ്ഥലവും അമ്മയുടെ ആഭരണങ്ങളും രക്തം വിറ്റ പണവും തട്ടിയെടുക്കുന്നവർക്ക് ഒരിക്കലും മാപ്പ് നൽകരുതെന്നും മദൻ പറഞ്ഞു. ജോലി തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായ പാർത്ഥ ചാറ്റർജിക്കെതിരെ പാർട്ടി ശക്തമായ നടപടിയെടുത്തിട്ടുണ്ട്.

ബംഗാളിൽ ഇന്നും യുവാക്കൾ ജോലിയില്ലാതെ കറങ്ങി നടക്കുകയാണെന്നും അത് ലഭിക്കാൻ ആരും പണം നൽകേണ്ട ആവശ്യമില്ലെന്നും മദൻ പറഞ്ഞു. തട്ടിപ്പുകാരെ വിശ്വസിച്ച് അവരുടെ കൈയ്യിൽ പണം ഏൽപ്പിക്കരുത്. മാ ജഗദാത്രിയായ മമത ബാനർജിക്ക് മാത്രമേ നിങ്ങളെ രക്ഷിക്കാനാകൂ എന്നും മദൻ പറഞ്ഞു.

Tags: mamatha banerjeeTrinamool CongressPartha Chatterjee
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies