ആലപ്പുഴ: എംപി എഎം ആരിഫിന് വാഹനാപകടത്തിൽ പരിക്ക്. അദ്ദേഹത്തെ ചേർത്തല കെവിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ആയിരുന്നു സംഭവം.
ആരിഫ് സഞ്ചരിച്ച കാർ നിർത്തിയിട്ട ലോറിയ്ക്ക് പിന്നിൽ ഇടിച്ചായിരുന്നു അപകടം. ദേശീയ പാതയിൽ ചേർത്തലയ്ക്ക് സമീപമായിരുന്നു അപകടം ഉണ്ടായത്. സംഭവ സമയം അദ്ദേഹം തന്നെയാണ് വാഹനം ഓടിച്ചിരുന്നത്.
Comments