ഛത്രപതി ശിവാജി മഹാരാജായി അക്ഷയ് കുമാർ;സിനിമയുടെ പൂജ മുംബൈയിൽ നടന്നു; ശിവാജിക്കൊപ്പം സ്വരാജ്യ സ്വപ്‌നത്തിനായി നിലകൊണ്ട ഏഴ് യോദ്ധാക്കളുടെ കഥ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഛത്രപതി ശിവാജി മഹാരാജായി അക്ഷയ് കുമാർ;സിനിമയുടെ പൂജ മുംബൈയിൽ നടന്നു; ശിവാജിക്കൊപ്പം സ്വരാജ്യ സ്വപ്‌നത്തിനായി നിലകൊണ്ട ഏഴ് യോദ്ധാക്കളുടെ കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2022, 01:48 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഛത്രപതി ശിവാജി മഹാരാജിനെ വെള്ളിത്തരയിൽ അവിസ്മരണീയമാക്കാൻ ബോളിവുഡ് താരം അക്ഷയ് കുമാർ. ‘വേദത് മറാത്തേ വീർ ദൗദലേ സാത്’ എന്ന പുതിയ ചിത്രത്തിലാണ് അദ്ദേഹം ശിവാജി മഹാരാജായി വേഷമിടുന്നത്. മറാത്തി ഭാഷയിൽ ഒരുക്കുന്ന സിനിമയുടെ പൂജ ചൊവ്വാഴ്ച മുംബൈയിൽ നടന്നു.

മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, മഹാരാഷ്‌ട്ര നവനിർമ്മാൺ സേന അദ്ധ്യക്ഷൻ രാജ് താക്കറെ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പൂജ. ഛത്രപതി ശിവാജി മഹാരാജിന്റെ സ്വരാജ്യമെന്ന ആഗ്രഹ പൂർത്തീകരണത്തിനായി നിലകൊണ്ട ഏഴ് ധീരരായ യോദ്ധാക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. മഹേഷ് മഞ്ജ്‌രേക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം വസീം ഖുറേഷിയാണ്.

അക്ഷയ് കുമാറിന്റെ 50ാം ചിത്രം രാമസേതു കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഇതിന് പിന്നാലെയാണ് ചരിത്ര പ്രാധാന്യമുള്ള മറ്റൊരു സിനിമയുമായി നടൻ ആരാധകർക്ക് മുൻപിലെത്തുന്നത്. താൻ സ്വപ്‌നം കണ്ട കഥാപാത്രമാണ് ഈ സിനിമയിൽ അവതരിപ്പിക്കാൻ പോകുന്നതെന്ന് അക്ഷയ് കുമാർ പറഞ്ഞു. ഛത്രപതി ശിവാജി മഹാരാജിനെ വെള്ളിത്തിരയിൽ അവതരിപ്പിക്കുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം വലിയ ഉത്തരവാദിത്വമാണ്. രാജ് സാർ തന്നോട് ഇക്കാര്യം പറഞ്ഞപ്പോൾ അതിശയിച്ചുപോയി. ആദ്യമായാണ് സംവിധായകൻ മഹേഷ് മഞ്ജ്‌രേക്കറുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിയുന്നതെന്നും അക്ഷയ് കുമാർ വ്യക്തമാക്കി.

കഴിഞ്ഞ ഏഴ് വർഷമായി സിനിമയ്‌ക്ക് വേണ്ടിയുള്ള അധ്വാനത്തിലാണ് താനെന്ന് മഹേഷ് മഞ്ജ്‌രേക്കർ പറഞ്ഞു. രാജ്യവ്യാപകമായി റിലീസ് ചെയ്യുന്ന ഏറ്റവും വലിയ മറാത്തി ചിത്രമാകും ഇത്. ഛത്രപതി ശിവാജി മഹാരാജിന്റെ ചരിത്രം എല്ലാ ഇന്ത്യക്കാരും അറിഞ്ഞിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: filmakshay kumarShivaji
Share
Tweet
SendShare

More News from this section

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

Latest News

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies