തിരുവനന്തപുരം: ഷാരോൺ കൊലപാതകക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ച് കോടതി. ഡിവൈഎസ്പിയോട് നാളെ ഹാജരാകാനാണ് നെയ്യാറ്റിൻകര കോടതി നിർദേശിച്ചത്. ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല. പ്രതികൾക്കൊപ്പം പോലീസുകാർ മാത്രമാണ് രാത്രി മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തിയത്. ഇതിനെ തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയോട് നാളെ നേരിട്ട് ഹാജരാകാൻ നിർദേശിച്ചത്.
കേസ് തമിഴ്‌നാട് പോലീസിന് കൈമാറരുതെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയ്‌ക്ക് കത്ത് കൈമാറിയിരുന്നു. കേരള പോലീസിലാണ് വിശ്വസമെന്നും അതിനാൽ കേസ് തുടരന്വേഷിക്കണമെന്നുമാണ് ഷാരോണിന്റെ കുടുംബത്തിന്റെ ആവശ്യം. കേസ് തമിഴ്‌നാട്ടിലേക്ക് മാറ്റില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഉറപ്പ് ലഭിച്ചതായും കുടുംബം വ്യക്തമാക്കി. പ്രതി ഗ്രീഷ്മയുടെ വീട് തമിഴ്‌നാട് അതിർത്തിയിലായതിനാലാണ് കേസ് അന്വേഷണം സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായത്.
കൊലപാതകത്തിന്റെ ആസൂത്രണം, വിഷം വാങ്ങിയത്, തൊണ്ടി മുതൽ ഉപേക്ഷിച്ചത് തുടങ്ങിയ സംഭവവികാസങ്ങളുണ്ടയത് തമിഴ്‌നാട് സേ്റ്റഷൻ പരിധിയിലാണ്. അതിനാൽ കേസ് തമിഴ്‌നാട് പോലീസും അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Comments