ആരേയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല; വായുമലിനീകരണത്തിൽ പഞ്ചാബ് സർക്കാരിനെ പിന്തുണച്ച് കെജ്രിവാൾ; മുൻ നിലപാടുകളിൽ മലക്കം മറിച്ചിൽ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആരേയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല; വായുമലിനീകരണത്തിൽ പഞ്ചാബ് സർക്കാരിനെ പിന്തുണച്ച് കെജ്രിവാൾ; മുൻ നിലപാടുകളിൽ മലക്കം മറിച്ചിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2022, 12:51 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹിയിലെ വായു മലിനീകരണത്തിൽ പഞ്ചാബ് സർക്കാരിനേയും മുഖ്യമന്ത്രി ഭഗവന്ത് മന്നിനേയും പിന്തുണച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇത് കുറ്റപ്പെടുത്താനുള്ള സമയമല്ലെന്നും, പരസ്പരം പോരടിക്കുന്നതിന് പകരം പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനാണ് ശ്രമിക്കേണ്ടതെന്നും കെജ്രിവാൾ പറഞ്ഞു. വായു മലിനീകരണ പ്രശ്‌നത്തിൽ മുൻ വർഷങ്ങളിൽ ഡൽഹി സർക്കാർ പഞ്ചാബിനെയാണ് കുറ്റപ്പെടുത്തിക്കൊണ്ടിരുന്നത്. പഞ്ചാബിലെ പാടങ്ങളിൽ വൈക്കോൽ കത്തിക്കുന്നത് മൂലമുണ്ടാകുന്ന പുകയാണ് ഡൽഹിയിൽ വായു മലിനീകരണത്തിന് കാരണമെന്നും, അവിടുത്തെ സർക്കാർ ഫലപ്രദമായ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നുമാണ് കെജ്രിവാൾ ആരോപിച്ചു കൊണ്ടിരുന്നത്. എന്നാൽ ആപ്പ് സർക്കാർ പഞ്ചാബിൽ അധികാരത്തിൽ എത്തിയതിന് പിന്നാലെയാണ് കെജ്രിവാൾ തന്റെ പരാമർശത്തിൽ മലക്കം മറിഞ്ഞത്.

ഇപ്പോൾ പഞ്ചാബിലും ഡൽഹിയിലും ആം ആദ്മി സർക്കാരുകളാണ് ഭരിക്കുന്നത്. പക്ഷേ ഇത് കുറ്റപ്പെടുത്തലുകൾക്കോ പരസ്പരമുള്ള പഴിചാരലുകൾക്കോ ഉള്ള സമയമല്ല. അങ്ങനെ ചെയ്തതു കൊണ്ട് ഈ വിഷയത്തിൽ ഒരു പരിഹാരവും ഉണ്ടാകാനും പോകില്ല. നമുക്ക് അവരേയും, അവർക്ക് നമ്മളേയും കുറ്റപ്പെടുത്താം. എന്നാൽ അതുകൊണ്ട് യാതൊരു ഗുണവും ഇല്ലെന്നും കെജ്രിവാൾ പറഞ്ഞു. മലിനീകരണം രൂക്ഷമായതിന് പിന്നാലെ ശനിയാഴ്ച മുതൽ ഡൽഹിയിലെ പ്രൈമറി സ്‌കൂളുകൾക്ക് അടക്കം അനിശ്ചിതകാലത്തേക്ക് അവധി നൽകിയിരിക്കുകയാണ്. വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്നും ഇത് ഡൽഹിയുടെ മാത്രം പ്രശ്‌നമല്ലെന്നും കെജ്രിവാൾ പറഞ്ഞു. ” ഇത് ഒരിക്കലും ഡൽഹിയുടെ മാത്രം പ്രശ്‌നമല്ല, മറിച്ച് ഉത്തരേന്ത്യയുടെ ആകെ പ്രശ്‌നമാണ്. അയൽ സംസ്ഥാനങ്ങളിലും വായു മലിനീകരണ തോത് ഗുരുതരമായ അവസ്ഥയിലാണ്. കേന്ദ്രസർക്കാർ ഈ വിഷയത്തിൽ ഇടപെട്ട് കർശനമായ നടപടികൾ സ്വീകരിക്കണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു.

കൃത്യമായ നടപടികൾ എടുത്താൽ അടുത്ത വർഷത്തോട് കൂടി തന്നെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകുമെന്നും രണ്ട് മുഖ്യമന്ത്രിമാരും അവകാശപ്പെട്ടു. പാടങ്ങളിലെ തീയിടലാണ് മലിനീകരണത്തിന് കാരണമെന്ന മുൻവാദങ്ങളേയും കെജ്രിവാൾ ന്യായീകരിച്ചു. ‘ ഞങ്ങൾ ഭരണത്തിൽ കേറിയിട്ട് വെറും ആറ് മാസം മാത്രമേ ആയിട്ടുള്ളു. കർഷകരെ ഇതിന് കുറ്റം പറയാൻ പറ്റില്ല. കാരണം അവർ വളരെ നിഷ്‌കളങ്കരാണ്. നമുക്ക് പ്രശ്‌നങ്ങൾക്ക് പരിഹാരമാണ് വേണ്ടത്. അതുകൊണ്ട് എല്ലാ പ്രശ്‌നങ്ങളും അതാത് സർക്കാരുകൾ ഏറ്റെടുക്കുകയാണെന്നും’ കെജ്രിവാൾ പറഞ്ഞു.

Tags: punjabnew delhiair pollutionKEJRIWAL
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies