പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്ത് ചൈനയുടെ സീറോ കൊവിഡ് നയം ; ഗാന്‌സു പ്രവിശ്യയിൽ പ്രതിഷേധം
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്ത് ചൈനയുടെ സീറോ കൊവിഡ് നയം ; ഗാന്‌സു പ്രവിശ്യയിൽ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2022, 03:13 pm IST
FacebookTwitterWhatsAppTelegram

ബെയ്ജിങ്: ചൈനയിലെ സീറോ കൊവിഡ് നയത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ മൂലം മൂന്ന് വയസുകാരന് ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ വൻ പ്രതിഷേധം. കുട്ടിയുടെ മരണത്തിന് പിന്നാലെ ചൈനയിലെ ഗാന്‌സു പ്രവിശ്യയിലാണ് പ്രക്ഷോഭം ആളിക്കത്തിയത്. ഭരണകൂടത്തിന്റെ സീറോ കൊവിഡ് നയമാണ് തങ്ങളുടെ കുഞ്ഞിന്റെ ജീവനെടുത്തതെന്ന് മൂന്ന് വയസുകാരന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും ആരോപിച്ചു.

കുഞ്ഞിനും അവന്റെ അമ്മയ്‌ക്കും ശ്വാസതടസം അനുഭവപ്പെട്ടതായിരുന്നു തുടക്കം. കുടുംബാംഗങ്ങൾ തന്നെ സ്ത്രീക്ക് സിപിആർ നൽകിയതോടെ അമ്മയ്‌ക്ക് അൽപം ആശ്വാസം ലഭിച്ചെങ്കിലും മകന്റെ ആരോഗ്യനില വഷളായി. തുടർന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ കുടുംബം എമർജൻസി നമ്പറിൽ വിളിച്ചു. എന്നാൽ കുഞ്ഞിനെ വന്ന് കൂട്ടിക്കൊണ്ടുപോകാൻ അവർ തയ്യാറായില്ല. അതിന് ശേഷം കൊറോണ പ്രവർത്തകരെയും കുടുംബം സമീപിച്ചു. എന്നാൽ അവരും സഹായത്തിനെത്തിയില്ല. ആദ്യം കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്നായിരുന്നു അവർ നിർദേശിച്ചിത്. എന്നാൽ കഴിഞ്ഞ 10 ദിവസത്തിനിടെ ടെസ്റ്റ് എടുക്കാതിരുന്നതിനാൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കുടുംബത്തിന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോകാൻ സാധിക്കില്ലെന്ന് ആംബുലൻസ് അധികൃതരും ആരോഗ്യപ്രവർത്തകരും വ്യക്തമാക്കി.

ഇതോടെ മൂന്ന് വയസുകാരനായ തന്റെ മകൻ കോമയിലേക്ക് പ്രവേശിക്കുകയായിരുന്നുവെന്ന് പിതാവ് പറയുന്നു. കുഞ്ഞിനെ കൈയ്യിലെടുത്ത് നടുറോഡിലിറങ്ങി വാഹനങ്ങൾക്ക് കൈവീശിയെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ ആരും തന്നെ സഹകരിച്ചില്ല. നേരത്തെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ജീവൻ രക്ഷപ്പെടുത്താമായിരുന്നുവെന്നും കുടുംബം പറയുന്നത്. സർക്കാരിന്റെ അത്യധികം കർശനമായ നിയന്ത്രണങ്ങളാണ് ഇതിന് തടസം സൃഷ്ടിച്ചതെന്നും കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദി ചൈനീസ് ഭരണകൂടമാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. സംഭവത്തിൽ പ്രതികരിക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.

Tags: covidChina
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

Latest News

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies