രാമക്ഷേത്രത്തിലെത്താൻ മൂന്ന് വഴികൾ; നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകി യോഗി സർക്കാർ - UP Government Approves 3 Main Routes To Ayodhya Temple Site
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമക്ഷേത്രത്തിലെത്താൻ മൂന്ന് വഴികൾ; നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകി യോഗി സർക്കാർ – UP Government Approves 3 Main Routes To Ayodhya Temple Site

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2022, 07:03 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഭാരതത്തിന്റെ അഭിമാനമായി ഉയരുന്ന അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് ഭക്തർക്ക് പ്രവേശിക്കാനായി മൂന്ന് പാതകൾ ഒരുക്കും. ഇതിന് യുപി സർക്കാർ അനുമതി നൽകി. ഇതിൽ രണ്ടെണ്ണത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

400 കോടി രൂപ ചെലവിലാണ് റോഡുകൾ നിർമിക്കുക. ഇതിനായുള്ള ടെൻഡർ നടപടികൾ പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി. സർക്കാർ അനുമതിയ്‌ക്ക് പിന്നാലെ സർവേയും പൂർത്തികരിച്ചതായി അധികൃതർ കൂട്ടിച്ചേർത്തു. രാമക്ഷേത്രത്തിലേക്കുള്ള റോഡിന്റെ നിർമ്മാണം ആരംഭിക്കുന്നതിന് മുൻപായി ഈ പ്രദേശങ്ങളിൽ കഴിയുന്നവരെ പുനരദ്ധിവസിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

രാംപഥ് എന്ന് പേരിട്ടിരിക്കുന്ന റൂട്ട് 13 കിലോമീറ്റർ വ്യാപിച്ച് സഹദത്ഗഞ്ചിനെ നയാഘട്ടുമായി ബന്ധിപ്പിക്കും.ശ്രീരാമ ജന്മഭൂമി പഥ് എന്ന് വിളിക്കുന്ന റോഡ്,ബിർള ധർമ്മശാലയെ സുഗ്രീവ് കോട്ട വഴി ശ്രീരാമ ജന്മഭൂമി ക്ഷേത്രവുമായി ബന്ധിപ്പിക്കും. ഈ പാത സ്ഥാപിക്കുന്നതിനുള്ള ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഡിസംബറോടെ ഈ റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്ന് അയോദ്ധ്യ മണ്ഡല കമ്മ്ീഷണർ നവദീപ് റിൻവ പറഞ്ഞു. മൂന്നാമത്തെ റോഡ് രാമക്ഷേത്രത്തെ ഹനുമാൻഗർഹി വഴി സിംഗാർ ഘട്ടുമായി ബന്ധിപ്പിക്കും. ഈ റൂട്ടിന്റെ പണി ദ്രുതഗതിയിൽ നടക്കുന്നുണ്ടെന്നും ഈ റൂട്ടിൽ ഭൂമി നഷ്ടപ്പെട്ട ഭൂരിഭാഗം പേർക്കും ഇതിനകം നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

പുതിയ റോഡ് നിർമിക്കുന്നത് വഴി ഭക്തർക്ക് വേഗത്തിൽ തന്നെ രാമക്ഷേത്രത്തിലെത്താനാകുമെന്നും സമയം ലാഭിക്കാനാകുമെന്നും അധികൃതർ അറിയിച്ചു. മികച്ച രീതിയിലാകും നിർമാണമെന്നും ഉടനടി അറ്റകുറ്റപ്പണികൾ ആവശ്യമായി വരില്ലെന്നും രാമക്ഷേത്ര അധൃകൃതർ സൂചിപ്പിച്ചു. 2024 ജനുവരിയിൽ രാമക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകുമെന്നും മകരസംക്രാന്തി ദിവസം ക്ഷേത്ര ശ്രീകോവിലിനുള്ളിൽ രാംലല്ല വിഗ്രഹം സ്ഥാപിച്ചതിന് ശേഷമായിരിക്കും ഭക്തർക്ക് ദർശനത്തിന് സൗകര്യമൊരുക്കുകയെന്ന് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ ജനറൽ സെക്രട്ടറി ചമ്പത് റായ് അറിയിച്ചിരുന്നു.

 

Tags: up government
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies