സ്വജനപക്ഷപാതവും തിരുകി കയറ്റലും ബംഗാളിലും ത്രിപുരയിലും ആവോളം നടത്തി; ഭരണം പോയപ്പോൾ ആനുകൂല്യം ലഭിച്ചവർ എതിർപക്ഷത്തേക്ക് ചേക്കേറി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വജനപക്ഷപാതവും തിരുകി കയറ്റലും ബംഗാളിലും ത്രിപുരയിലും ആവോളം നടത്തി; ഭരണം പോയപ്പോൾ ആനുകൂല്യം ലഭിച്ചവർ എതിർപക്ഷത്തേക്ക് ചേക്കേറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2022, 04:47 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ രാഷ്‌ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ പ്രസക്തി നാൾക്കുനാൾ അസ്തമിച്ചു കൊണ്ടിരിക്കുകയാണ്. ബംഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ ദീർഘകാലം ഭരിച്ച സിപിഎമ്മും ഇടതുപക്ഷവും പഞ്ചാബ്, ആന്ധ്ര, ബിഹാർ, ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലും സാന്നിദ്ധ്യമുണ്ടായിരുന്നു. എന്നാൽ ഇന്ന് കേളത്തിൽ മാത്രമായി സിപിഎമ്മിന്റെ പ്രസക്തി.

ബംഗാളിലും ത്രിപുരയിലും നീണ്ട കാലം ഭരിച്ച ഇടതുപക്ഷം അവിടങ്ങളിലെല്ലാം ഇന്ന് അപ്രസക്തമായതെങ്ങനെയെന്ന് ചിന്തിക്കേണ്ടതുണ്ട്. ഭരണത്തിന്റെ സ്വാധീനത്തിൽ ക്രിമിനലുകൾ അഴിഞ്ഞാടി. സ്വജനപക്ഷപാതവും അഴിമതിയെല്ലാം ആവോളം അരങ്ങേറി. ഭരണം നടപ്പാക്കുന്നത് പാർട്ടി സെല്ലിന്റെ കീഴിലായി. എതിരാളികളെ പ്രവർത്തിക്കാൻ അനുവദിക്കില്ല. എതിർശബ്ദമുയർന്നാൽ സഖാക്കളുടെ ഭീഷണിയും മർദ്ദനവും.അതിന്റെയെല്ലാം ഫലമാണ് മൂന്നര പതിറ്റാണ്ട് ഭരിച്ച ബംഗാളും കാൽ നൂറ്റാണ്ട് അധികാരത്തിലുണ്ടായിരുന്ന ത്രിപുരയും കൈവിട്ട് പോയത്.

തിരഞ്ഞെടുപ്പിൽ ജയവും തോൽവിയുമെല്ലാം സ്വാഭാവികമാണ്. എന്നാൽ ഒരൊറ്റ തിരഞ്ഞെടുപ്പ് തോൽവിയോടെ പാർട്ടി തന്നെ ഇല്ലാതാകുന്ന അവസ്ഥയാണ് ഇരു സംസ്ഥാനങ്ങളിലും കണ്ടത്. ബംഗാളിൽ ഇന്ന് പല പാർട്ടി ഘടകങ്ങളും ഇല്ലാതായി. പാർട്ടി ഓഫീസുകൾ കാലിത്തൊഴുതാക്കുന്ന കാഴ്‌ച്ചയും കണ്ടു. ത്രിപുരയിലും സമാനമായ അവസ്ഥയാണ് പാർട്ടിക്കുണ്ടായത്. 2017ൽ ബിജെപി അധികാരത്തിലെത്തിയതോടെ സിപിഎം സംസ്ഥാനത്ത് വൻ തിരിച്ചടികൾ നേരിടുകയായിരുന്നു.

പഴയ സിപിഎം പ്രവർത്തകരെ നാട്ടുകാർ നേരിൽ കണ്ടാൽ ആക്രമിക്കുന്ന സ്ഥിതയുണ്ടായി. അഗർത്തലയിലെ സിപിഎം സംസ്ഥാന ഓഫീസ് നാട്ടുകാർ തീയിട്ടു. പിന്നീട് തദ്ദേശ സ്വയം ഭരണസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടി ഒന്നാകെ ഒലിച്ചു പോകുന്ന അവസ്ഥയാണുണ്ടായത്. ബംഗാളിൽ പാർട്ടി ഭരണം ഇല്ലാതായതോടെ ഒരു കാലത്ത് സിപിഎമിന്റെ കൂടെ നിന്നിരുന്ന ഗുണ്ടകൾ എതിർവിഭാഗമായ തൃണമൂലിലേക്ക് ചേക്കേറി. ഇവർ മുമ്പ് കൂടെ പ്രവർത്തിച്ചിരുന്നവരെയും നേതാക്കളെയും ആക്രമിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.

കേരളത്തിൽ തുടർഭരണം കിട്ടിയതോടെ സിപിഎം എല്ലാം പാർട്ടിയുടെ കീഴിലാക്കാനുളള ശ്രമങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ്. പിഎസ്സിയെ നോക്കുകുത്തിയാക്കി സർക്കാർ ജോലികൾ എല്ലാം പാർട്ടികാർക്ക് മാത്രം ലഭിക്കുന്ന അവസ്ഥയാക്കി. സർവകലാശാലകളിലെ നിയമനങ്ങളിൽ പാർട്ടി നേതാക്കളുടെ ഭാര്യമാരെയും സ്വന്തക്കാരെയും തിരുകിക്കയറ്റി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും വെറുതെ വിടുന്നില്ല. അവിടെയും ഒഴിവുകളിലേക്ക് പാർട്ടിക്കാരുടെയും ബന്ധുക്കളുടെയും തിരുകി കയറ്റൽ സജീവമാണ്.

നാട്ടിൽ വ്യവസായങ്ങൾ തുടങ്ങുന്ന പ്രവാസികൾ അടക്കമുളളവരെ ഭീഷണിപ്പെടുത്തി ഓടിക്കുന്ന ട്രേഡ യൂണിയനിസം മൂലം നിക്ഷേപകർ കേരളത്തെ കൈയ്യൊഴിയാൻ തുടങ്ങി. സർവകലാശാലകളിലെ അക്കാദമിക് തകർച്ച മൂലം കേരളത്തിൽ നിന്ന് വിദ്യാർഥികൾ മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും ഒഴുക്കുകയാണ്. നാട്ടിലെ തൊഴില്ലില്ലായ്മ മൂലം പ്രതീക്ഷ നഷ്ടപ്പെട്ട യുവാക്കൾ വിദേശത്തേക്ക് കുടിയേറുകയാണ്.

പാർട്ടി പിൻബലത്തിൽ മയക്കുമരുന്ന് മാഫിയ അഴിഞ്ഞാടുകയാണ്. സ്‌കൂൾ വിദ്യാർഥികൾ അടക്കമുളള യുവ തലമുറയെയാണ് ഇക്കൂട്ടർ ലക്ഷ്യം വയ്‌ക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തുമ്പോൾ കേരളത്തിന്റെ പോക്കും ബംഗാളിന്റെയും ത്രിപുരയുടെയും അവസ്ഥയിലേക്ക് തന്നെയെന്ന് സാമൂഹിക നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.

Tags: CPIMത്രിപുരബംഗാൾ
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies