ലൈഫ് മിഷന്റെ പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കൽ നിലച്ചു; സംസ്ഥാനത്തെ ഭവനരഹിതരുടെ പ്രതീക്ഷകൾക്ക് തിരിച്ചടി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലൈഫ് മിഷന്റെ പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കൽ നിലച്ചു; സംസ്ഥാനത്തെ ഭവനരഹിതരുടെ പ്രതീക്ഷകൾക്ക് തിരിച്ചടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2022, 09:13 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പദ്ധതിയായ ലൈഫ് മിഷന്റെ പുരോഗതികൾ നിലച്ചിട്ട് ഒൻപത് മാസം .ഈ വർഷം ഫെബ്രുവരിയിലാണ് അവസാനമായി പദ്ധതിയുടെ പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.2017 ൽ ആരംഭിച്ച പദ്ധതി പ്രകാരം പതിനായിരത്തിനകത്ത് വീടുകളുടെ നിർമാണം മാത്രമാണ് ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളത്. അതേസമയം സ്വന്തമായി ഒരുതുണ്ടു ഭൂമിയില്ലാത്ത മൂന്നരലക്ഷത്തോളം കുടുംബങ്ങൾ ഉണ്ടെന്നാണ് ഔദ്യോഗിക കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.

2022 രണ്ടാം ഘട്ടത്തിൽ 920260 കുടുംബങ്ങളാണ് ലൈഫ് മിഷൻ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ട് ഉള്ളത്.അനർഹരല്ല എന്ന് കണ്ടെത്തിയവർക്ക് അപ്പീൽ നൽകാനുള്ള തീയതിയും ഓഗസ്റ്റോടെ അവസാനിച്ചു. എന്നാൽ ഈ വർഷം ഫെബ്രുവരിയിലാണ് അവസാനമായി ലൈഫ് മിഷൻ പുരോഗതിയെ സംബന്ധിക്കുന്ന റിപ്പോർട്ട് സംസ്ഥാന സർക്കാർ തയ്യാറാക്കിയിട്ടുള്ളത്. കഴിഞ്ഞ ഒൻപത് മാസമായി ലൈഫ് മിഷൻ പദ്ധതിയ്‌ക്ക് ഒരു അനക്കവും ഇല്ലെന്ന് സാരം.

2021 ൽ അടിസ്ഥാനം പോലും പൂർത്തിയാകാതെ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട 6925 വീടുകൾ ഉണ്ടെന്നായിരുന്നു കണക്ക്. ഈ കാലയളവ് മുതൽ 2022 ഫെബ്രുവരി വരെ ലൈഫ് മിഷന്റെ ഒന്നാം ഘട്ടമായി റിപ്പോർട്ടിൽ കണക്കാക്കുന്നു.തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടത്തിയ സർവ്വേ ഭൂമിയോ വീടോ ഇല്ലാത്തവരായി 504967 കുടുംബങ്ങൾ ഉണ്ടെന്നായിരുന്നു കണ്ടെത്തൽ. പദ്ധതി ആരംഭിച്ചു അഞ്ചുവർഷം പിന്നിടുമ്പോഴും 10,074 നിർമ്മാണം മാത്രമാണ് സംസ്ഥാന സർക്കാറിന് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളത്.

ഇത് ഭൂമിയുള്ളവർക്ക് അനുവദിച്ചു നൽകിയ വീടുകൾ മാത്രം. അതേ സമയം പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം സംസ്ഥാനത്ത് 70,454 വീടുകൾ നിർമ്മിക്കാൻ കഴിഞ്ഞുവെന്നും വ്യക്തമായി റിപ്പോർട്ടിൽ പറയുന്നുണ്ട്.വിവിധ സർവേകളിലൂടെ സംസ്ഥാനത്ത് ലൈഫ് മിഷന്റെ പുരോഗതിക്കായി ഭൂമികൾ ഏറ്റെടുക്കുന്നുണ്ട്.എന്നാൽ ഭൂരഹിതരായ അർഹതപ്പെട്ടവരുടെ കൈയിൽ പദ്ധതിയുടെ അനുകൂല്യങ്ങൾ എത്തുന്നില്ല എന്നത് പകൽ പോലെ വ്യക്തമാണ്.ഭൂരഹിതരല്ലാത്ത സംസ്ഥാനമായി കേരളത്തെ പരിവർത്തനപ്പെടുത്താനുള്ള പദ്ധതികൾ നടക്കുമ്പോഴും പതിനായിരക്കണക്കിന് ഏക്കർ ഭൂമി ഇപ്പോഴും പലരുടെയും .കൈവശമാണ്.

Tags: life mission
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies