മലപ്പുറം: പഞ്ചായത്തംഗത്തെ പീഡിപ്പിച്ച സിപിഎം നേതാവ് അറസ്റ്റിൽ. മലപ്പുറം കോട്ടയ്ക്കലിലാണ് സംഭവം. താനാളൂരിലെ സിപിഎം നേതാവായ തയ്യില്‍പറമ്പില്‍ പ്രമിത്ത് (32) ആണ് അറസ്റ്റിലായത്. താനാളൂര്‍ ഗ്രാമപ്പഞ്ചായത്തിലെ വനിതാ അംഗത്തെയാണ് ഇയാൾ പീഡിപ്പിച്ചത്.
സെപ്റ്റംബര്‍ 12-ന് വനിതാപഞ്ചായത്തംഗം നല്കിയ പരാതിയെ തുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു പ്രമിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ നടത്തിയെങ്കിലും കോടതി നിരസിക്കുകയായിരുന്നു. തുടർന്ന് ഇയാളെ റിമാന്‍ഡ് ചെയ്തു.
Comments