കത്ത് മേയറുടേത് തന്നെ; ചോർന്നത് സിപിഎം വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന്; ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കത്ത് മേയറുടേത് തന്നെ; ചോർന്നത് സിപിഎം വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന്; ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2022, 11:18 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : നഗരസഭയിലെ ആരോഗ്യ വിഭാഗത്തിലെ ഒഴിവുകളിലേക്ക് പാർട്ടിക്കാരെ നിയമിക്കാൻ ശുപാർശ ചെയ്യുന്ന കത്ത് മേയർ ആര്യാ രാജേന്ദ്രന്റേത് തന്നെയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. കത്ത് ചോർന്നത് സിപിഎം അനുകൂല വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണെന്ന് സംസ്ഥാന ഇന്റലിജൻസ് കണ്ടെത്തി. ഈ റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുണ്ട്.

കത്ത് ആര്യാ രാജേന്ദ്രന്റേത് തന്നെയാണെന്നാണ് ഇന്റലിജൻസിന്റെ സ്ഥിരീകരണം. ഇത് പാർട്ടിക്കുള്ളിലെ വിഭാഗീയത കൊണ്ട് പുറത്തുവന്നതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കൂടുതൽ പരിശോധനയ്‌ക്ക് വേണ്ടിയാണ് കത്ത് ആഭ്യന്തര വകുപ്പിന് കൈമാറിയത്. കത്ത് മേയറുടേതല്ലെന്നും അത് വ്യാജമാണെന്നും വാദിച്ച സിപിഎമ്മിനും മേയർക്കും ഇത് വൻ തിരിച്ചടിയായിരിക്കുകയാണ്.

എത്ര തസ്തികകളിലേക്ക് ഒഴിവുകളുണ്ടെന്നും അതിലേക്ക് നിയമനം നടത്തേണ്ട അവസാന തീയ്യതിയും ഉൾപ്പെടെ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മേയറുടെ ലെറ്റർ പാഡിൽ തയ്യാറാക്കിയിരിക്കുന്ന കത്തിൽ ആര്യാ രാജേന്ദ്രന്റെ കൈയ്യൊപ്പുമുണ്ട്. എന്നാൽ ഇത് താൻ ഒപ്പിട്ട കത്തല്ല എന്നാണ് ആര്യാ രാജേന്ദ്രന്റെ വാദം.

തനിക്ക് ഇതിനെക്കുറിച്ച് അറിയില്ലെന്നും കത്തിലെ കാര്യങ്ങൾ എന്തൊക്കെയാണ് വ്യക്തമായിട്ടില്ലെന്നും മേയർ പറയുന്നുണ്ട്. ലെറ്റർ പാഡ് തന്റേതാണോ എന്ന് അറിയില്ലെന്നും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും മേയർ വിശദീകരിച്ചിരുന്നു. കത്ത് മേയറുടേതല്ല എന്ന നിലപാടിലാണ് സിപിഎമ്മും.

വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വ്യക്തമായ വിശദീകരണം നൽകാതെ മേയർ ഉരുണ്ടുകളിക്കുകയായിരുന്നു. ലെറ്റർ ഹെഡും ഒപ്പും വ്യക്തമല്ലെന്നാണ് ആര്യാ രാജേന്ദ്രൻ പറഞ്ഞത്. തന്റെ ലെറ്റർ ഹെഡിൽ ഉപയോഗിക്കുന്ന ഫോണ്ടാണോ അത് എന്നും വ്യക്തമല്ല. ഈ കാലത്ത് വ്യാജ കത്ത് നിർമ്മിക്കാൻ അത്ര ബുദ്ധിമുട്ടൊന്നും ഇല്ലെന്നും മേയർ പറഞ്ഞിരുന്നു.

Tags: mayorarya rajendranകത്ത്ആര്യാ രാജേന്ദ്രൻകത്ത് വിവാദംമേയർ
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies