വനിതാ സുഹൃത്തിന്റെ വീട്ടിലെത്തി ബഹളം വെച്ച് യുവതി; വിവാഹം കഴിക്കണമെന്ന് ആവശ്യം; തയ്യാറല്ലെങ്കിൽ ചാറ്റുകൾ പുറത്തുവിടുമെന്ന് ഭീഷണി; ഒടുവിൽ അറസ്റ്റിൽ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വനിതാ സുഹൃത്തിന്റെ വീട്ടിലെത്തി ബഹളം വെച്ച് യുവതി; വിവാഹം കഴിക്കണമെന്ന് ആവശ്യം; തയ്യാറല്ലെങ്കിൽ ചാറ്റുകൾ പുറത്തുവിടുമെന്ന് ഭീഷണി; ഒടുവിൽ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2022, 07:36 am IST
FacebookTwitterWhatsAppTelegram

ജയ്പൂർ: വനിതാ സുഹൃത്തിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വെച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തിന്റെ വീട്ടിൽ കയറി ബഹളം വെച്ചതോടെ കുടുംബാംഗങ്ങളാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് മദ്ധ്യപ്രദേശ് സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രാജസ്ഥാനിലെ നഗൗറിലാണ് സംഭവം.

മദ്ധ്യപ്രദേശ് സ്വദേശിനിയും രാജസ്ഥാൻ സ്വദേശിനിയും ഏതാനും വർഷങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയ വഴിയാണ് പരിചയപ്പെട്ടതെന്ന് പോലീസ് സൂപ്രണ്ട് രാംമൂർത്തി ജോഷി അറിയിച്ചു. രണ്ട് പേർക്കും നിലവിൽ 21നും 25നും ഇടയിലാണ് പ്രായം. സുഹൃത്ത് ബന്ധം വളർന്നതിന് പിന്നാലെ മദ്ധ്യപ്രദേശ് സ്വദേശിനി രാജസ്ഥാനിലെ സുഹൃത്തിന്റെ വീട്ടിലെത്തുകയായിരുന്നു. വിവാഹം കഴിക്കണമെന്നായിരുന്നു ആവശ്യം.

തയ്യാറല്ലെങ്കിൽ പത്ത് ലക്ഷം രൂപ നൽകണമെന്ന് യുവതി ഭീഷണിപ്പെടുത്തി. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സോഷ്യൽ മീഡിയയിൽ നടത്തിയ ചാറ്റുകൾ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. തുടർന്ന് വനിതാ സുഹൃത്തും വീട്ടുകാരും ചേർന്ന് പരാതി നൽകിയതോടെ ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി മദ്ധ്യപ്രദേശ് സ്വദേശിനിക്കെതിരെ  കേസെടുക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് വ്യക്തമാക്കി.

Tags: womenmADHYA PRADESHmarriageRajastan
ShareTweetSendShare

More News from this section

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

തമിഴ്നാട്ടിലെ ഗോവധ നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

Latest News

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies