ആര്യാ രാജേന്ദ്രന് ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാൻ യോ​ഗ്യതയില്ല; പ്രക്ഷോഭം തിരുവനന്തപുരത്ത് മാത്രം ഒതുങ്ങില്ല, കേരളം മുഴുവൻ വ്യാപിപ്പിക്കുമെന്ന് എം.ടി.രമേശ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആര്യാ രാജേന്ദ്രന് ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാൻ യോ​ഗ്യതയില്ല; പ്രക്ഷോഭം തിരുവനന്തപുരത്ത് മാത്രം ഒതുങ്ങില്ല, കേരളം മുഴുവൻ വ്യാപിപ്പിക്കുമെന്ന് എം.ടി.രമേശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2022, 01:28 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: മേയർ സ്ഥാനത്ത് തുടരാൻ ഒരു നിമിഷം പോലും യോഗ്യതയില്ലാത്ത ആളാണ് ആര്യാ രാജേന്ദ്രൻ എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. നിയമവിരുദ്ധമായി അധികാരം ദുർവിനിയോഗം ചെയ്ത വ്യക്തിയാണ് മേയർ ആര്യാ. മേയർ മാത്രമല്ല, മറ്റ് ഭരണസമിതി അംഗങ്ങളും നിയമവിരുദ്ധമായുള്ള കാര്യങ്ങൾ ചെയ്തു. അതിനാലാണ് ഭരണസമിതി പൂർണ്ണമായും പിരിച്ചു വിടണമെന്ന് ബിജെപി ആവശ്യപ്പെടുന്നത്. ഇതിന്റെ ഭാ​ഗമാണ് തിരുവനന്തപുരം നഗരസഭയിൽ നടക്കുന്ന ബിജെപി പ്രതിഷേധം. ഈ പ്രതിഷേധം തിരുവനന്തപുരത്ത് മാത്രം ഒതുങ്ങുകയില്ല, കേരളം മുഴുവൻ പ്രക്ഷോഭം വ്യാപിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനമെന്ന് എം.ടി.രമേശ് പറഞ്ഞു.

പാർട്ടി കേഡർമാർക്ക് ജോലികൊടുക്കുന്ന ഏർപ്പാടുകൾ അവസാനിപ്പിക്കണം. അതിനു വേണ്ടി ശക്തമായ പ്രക്ഷോഭങ്ങൾ നടത്താൻ ബിജെപി തയ്യാറാകും. സംസ്ഥാനത്തെ സാമാന്യ ജനങ്ങളുടെ ബുദ്ധിയെ വെല്ലുവിളിക്കുകയാണ് സിപിഎം. കത്ത് വ്യാജമാണെന്ന് മേയർ പറഞ്ഞിട്ടില്ല. ലെറ്റർ ഹെഡിൽ മേയറുടെ പേരും ഒപ്പും ഉണ്ട്. ഇതിൽ ഏതാണ് വ്യാജം. മേയറുടെ ഒപ്പ് വ്യാജമായി ഇടാൻ സാധിക്കുന്ന രീതിയിലാണോ കോർപ്പറേഷന്റെ ഭരണം നടക്കുന്നത്. ലെറ്റർ ഹെഡ് കട്ടെടുത്ത് വ്യാജ ഒപ്പിട്ട് കത്ത് പുറത്ത് വന്നെങ്കിൽ അത്‌ എങ്ങനെയാണെന്ന് വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് ആവശ്യപ്പെട്ടു.

കത്ത് പുറത്തു വന്നതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നടന്ന എല്ലാ താത്കാലിക നിയമനങ്ങളും അന്വേഷിക്കാൻ തയ്യാറാകണം. മേയർ രാജി വയ്‌ക്കുന്നതോടൊപ്പം ഭരണസമിതി പിരിച്ചു വിടണം. കത്ത് സംബന്ധിച്ച് തദ്ദേശ ഭരണ വകുപ്പ് അന്വേഷണത്തിന് തയ്യാറാകണം. നിയമനങ്ങൾ സിപിഎം പണം വാങ്ങി വിൽക്കുകയാണ്. മേയർ രാജി വെയ്‌ക്കാൻ തയ്യാറല്ലെങ്കിൽ പുറത്താക്കുകയാണ് വേണ്ടത്. തിരുവനന്തപുരം കോർപ്പറേഷൻ ഭരണ സമിതിയുടെയും മേയറുടെയും നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും എം.ടി.രമേശ് വ്യക്തമാക്കി.

 

Tags: arya rajendranThiruvananthapuram Corporationmt ramesh
Share
Tweet
SendShare

More News from this section

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies