വന്ദേമാതരം ഇസ്ലാമിന് എതിര്; ഇസ്ലാമിക നേതാക്കൾ ദേശീയ ഗീതം ആലപിക്കാത്തത് ഇക്കാരണത്താൽ; ദേശീയ ഗീതത്തെ ബഹുമാനിക്കണമെന്ന കേന്ദ്ര നിർദ്ദേശത്തിനെതിരെ എസ്ഡിപിഐ- Centre says National Anthem, National Song are equal in status
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വന്ദേമാതരം ഇസ്ലാമിന് എതിര്; ഇസ്ലാമിക നേതാക്കൾ ദേശീയ ഗീതം ആലപിക്കാത്തത് ഇക്കാരണത്താൽ; ദേശീയ ഗീതത്തെ ബഹുമാനിക്കണമെന്ന കേന്ദ്ര നിർദ്ദേശത്തിനെതിരെ എസ്ഡിപിഐ- Centre says National Anthem, National Song are equal in status

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2022, 09:59 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ദേശീയ ഗാനത്തെയും ദേശീയ ഗീതത്തെയും ഒരുപോലെ ബഹുമാനിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ വിമർശിച്ച് എസ്ഡിപിഐ. ഈ നിർദ്ദേശം രാജ്യത്തെ കാവിവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ നേതാവ് അബ്ദുൾ മജീദ് ആരോപിച്ചു. വന്ദേമാതരം ഇസ്ലാമിന് എതിരാണെന്നും മജീദ് അഭിപ്രായപ്പെട്ടു.

എങ്ങനെയാണ് ദേശീയ ഗാനത്തിനും ദേശീയ ഗീതത്തിനും ഒരേ പദവി നൽകാൻ കഴിയുക?. ഇത് രാജ്യത്തെ കാവി വത്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. വന്ദേ മാതരത്തെയും, ജനഗണമനയെയും ഒരു പോലെ കാണണോ എന്ന വിഷയത്തിൽ പൊതുസംവാദം സംഘടിപ്പിക്കണം. സംഭവത്തിൽ പൊതുജനങ്ങൾക്കിടയിൽ സംവാദം വേണമെന്നും അബ്ദുൾ മജീദ് ആവശ്യപ്പെട്ടു.

എന്തുകൊണ്ടാണ് ഇസ്ലാമിക നേതാക്കളും, പുരോഹിതന്മാരും വന്ദേമാതരം പാടാത്തത്. കാരണം വന്ദേ മാതരം ഇസ്ലാമിന് എതിരാണ്. രാജ്യത്തെ 20 കോടി മുസ്ലീങ്ങൾ ഭരണഘടനയെ അംഗീകരിച്ചവരാണ്. എന്നാൽ കേന്ദ്രസർക്കാർ അവരുടെ ആശയങ്ങൾ തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അബ്ദുൾ മജീദ് പറഞ്ഞു.

ഡൽഹി ഹൈക്കോടതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ദേശീയ ഗാനത്തിനും ദേശീയ ഗീതത്തിനും ഒരേ പദവിയാണെന്ന് അറിയിച്ചത്. വന്ദേ മാതരത്തിന് ജനഗണമനയ്‌ക്ക് സമാനമായ പദവി നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി ലഭിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ദേശീയ ഗാനത്തിനും ദേശീയ ഗീതത്തിനും തുല്യപദവിയാണ് രാജ്യത്തുള്ളതെന്ന് കേന്ദ്രം അറിയിച്ചത്.

1971 ലെ നാഷണൽ ഹോണർ ആക്ടിൽ ദേശീയഗാനത്തിനുള്ളതിന് സമാനമായ രീതിയിൽ വന്ദേ മാതരത്തിനായി വകുപ്പുകൾ തയ്യാറാക്കിയിട്ടില്ല. വന്ദേ മാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും ഇല്ല. എന്നാൽ ദേശീയ ഗാനത്തിനും ദേശീയ ഗീതത്തിനും ഉള്ളത് ഒരേ പദവിയാണ്. അതിനാൽ ദേശീയ ഗാനത്തെ പോലെ ദേശീയ ഗീതത്തെയും ഓരോ ഭാരതീയനും ബഹുമാനിക്കേണ്ടതുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടിയിൽ വ്യക്തമാക്കുന്നു. ദേശീയ ഗാനത്തെയും ദേശീയ ഗീതത്തെയും രാജ്യത്തെ ആളുകൾ ഒരുപോലെ ബഹുമാനിക്കണമെന്നും ആഭ്യന്തരമന്ത്രാലയം കോടതിയെ അറിയിച്ചിരുന്നു.

Tags: SDPINational Anthem
ShareTweetSendShare

More News from this section

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies