തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച ട്യൂഷൻ ടീച്ചർ അറസ്റ്റിൽ. മണ്ണൂത്തി സ്വദേശിനിയായ 37 കാരിയാണ് അറസ്റ്റിലായത്. മദ്യം നൽകിയായിരുന്നു ട്യൂഷന് എത്തിയ 16 കാരനെ ഇവർ പീഡനത്തിന് ഇരയാക്കിയത്.
അടുത്തിടെ വിദ്യാർത്ഥിയുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ പ്രകടമായതിനെ തുടർന്ന് വീട്ടുകാർ കൗൺസിലിംഗിന് വിധേയമാക്കിയിരുന്നു. ഇതിലാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ കൗൺസിലർ വിവരം ശിശുക്ഷേമ സമിതിയെ അറിയിക്കുകയായിരുന്നു. ശിശുക്ഷേമ സമിതി നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രണ്ട് വർഷമായി ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയാണ് അദ്ധ്യാപിക. വ്യാപനസമയം മുതലാണ് ഇവർ വീട്ടിൽ ട്യൂഷൻ എടുത്ത് തുടങ്ങിയത്. നേരത്തെ പ്രദേശത്തെ ഫിറ്റ്നസ് സെന്ററിൽ പരിശീലകയായും അദ്ധ്യാപിക ജോലി ചെയ്തിട്ടുണ്ട്.
ചോദ്യം ചെയ്യലിൽ അദ്ധ്യാപിക കുറ്റം സമ്മതിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. സംഭവത്തിൽ പോക്സോ നിയമ പ്രകാരമാണ് അദ്ധ്യാപികയ്ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. കൂടുതൽ കുട്ടികളെ ഇവർ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.
Comments