ഇലന്തൂരിലെ ഓട്ടോ തൊഴിലാളികളുടെ കണ്ണിലുണ്ണി; സ്നേഹ പ്രകടനങ്ങളുടെ നിറമുള്ള ഓർമ്മകൾ ബാക്കിയാക്കി 'ഫ്രാങ്കോ' വിട ചൊല്ലി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇലന്തൂരിലെ ഓട്ടോ തൊഴിലാളികളുടെ കണ്ണിലുണ്ണി; സ്നേഹ പ്രകടനങ്ങളുടെ നിറമുള്ള ഓർമ്മകൾ ബാക്കിയാക്കി ‘ഫ്രാങ്കോ’ വിട ചൊല്ലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2022, 09:21 am IST
FacebookTwitterWhatsAppTelegram

ഇലന്തൂരിലെ നാട്ടുകാർക്കും ഓട്ടോക്കാർക്കും പ്രിയപ്പെട്ടവനായിരുന്ന ഫ്രാങ്കോ എന്ന നായ ഓർമ്മയായി. തലച്ചോറിലെ വൈറസ് ബാധയെ തുടർന്ന് ഒരു മാസക്കാലമായി അവശനിലയിൽ കഴിഞ്ഞ ഫ്രാങ്കോ തിങ്കളാഴ്ചയാണ് ചത്തത്. ജീവൻ രക്ഷിക്കാൻ നാട്ടുകാരെല്ലാം ഒരുമിച്ച് ശ്രമിച്ചുവെങ്കിലും വിധി അവനെ വിളിക്കുകയായിരുന്നു. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളിലൊന്നാണ് ഫ്രാങ്കോയുടെ കഥ. തവിട്ടും വെള്ളയും കലർന്ന നിറവും, നീണ്ട ചെവിയുമുള്ള ഒരു നായക്കുട്ടി ഇലന്തൂരിൽ എത്തുകയായിരുന്നു. എല്ലാവരോടും പെട്ടന്ന് ഇണങ്ങുന്ന സ്വഭാവമുള്ള ഒരു നല്ല നായക്കുട്ടി. ഭക്ഷണമൊന്നും ലഭിക്കാതെ കടത്തിണ്ണയിലും ഓട്ടോ സ്റ്റാന്റിലുമായി കിടന്ന് എല്ലും തോലുമായ ഒരു നായക്കുട്ടിയെ സംരക്ഷിക്കാൻ ഇലന്തൂരിലെ ഓട്ടോക്കാർ തയ്യാറായതോടെയാണ് മനോഹരമായ ഒരു സൗഹൃദത്തിന് തുടക്കം കുറിച്ചത്.

ഓട്ടോ തൊഴിലാളികൾ നായക്കുട്ടിയെ എടുത്ത് വെള്ളം നൽകി. പിന്നീട് ഡ്രൈവർമാരിൽ ഒരാൾ വീട്ടിൽ നിന്നും കൊണ്ടു വന്ന പൊതിച്ചോറും നൽകിയതോടെ നായക്കുട്ടി എണീറ്റ് നിൽക്കാൻ തുടങ്ങി. ആരോഗ്യവാനായതോടെ തനിക്ക് ചോറ് നൽകിയവരോട് അവൻ സ്‌നേഹം പ്രകടിപ്പിച്ചു തുടങ്ങി. പിന്നീട് ഓട്ടോ തൊഴിലാളികളെ ചുറ്റിപ്പറ്റിയായി അവന്റെ ജീവിതം. തങ്ങളുടെ പ്രിയപ്പെട്ട നായക്കുട്ടിക്ക് എല്ലാവരും കൂടി ചേർന്ന് ഫ്രാങ്കോ എന്ന് പേരും ഇട്ടു. പിന്നെ അവൻ നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവനായി. കുട്ടികൾക്കും മുതിർന്നവർക്കും ഫ്രാങ്കോ നല്ല ഒരു കൂട്ടുകാരനായി. ഇവന്റെ സ്‌നേഹത്തിന് മുന്നിൽ ആരും തലതാഴ്‌ത്തി പോകും. കൃത്യമായ ഇടവേളകളിൽ കുത്തി വയ്പ്പും നൽകിയാണ് ഫ്രാങ്കോയെ നാട്ടുകാർ സംരക്ഷിച്ചത്. നാടിന്റെ സ്‌നേഹ ലാളനകൾ ഏറ്റുവാങ്ങി കഴിയുമ്പോഴാണ് ശാരീരിക പ്രശ്‌നങ്ങൾ ഫ്രാങ്കോയെ അലട്ടിയത്.

ഒരു മാസക്കാലമായി അവശനിലയിൽ ആയ ഫ്രാങ്കോ നിമിഷങ്ങൾ എണ്ണി കഴിയുന്ന അവസ്ഥയിലേയ്‌ക്ക് എത്തി. കടത്തിണ്ണയിൽ അവശനായി കിടന്ന അവനെ ഉപേക്ഷിക്കാൻ ഇലന്തൂർ നെടുവേലി ജംഗ്ഷനിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ തയ്യാറായില്ല. തൊട്ടടുത്ത എല്ലാ മൃഗാശുപത്രികളിലും അവർ അവനെ കൊണ്ടുപോയി. പത്തനംതിട്ടയിലെയും ചങ്ങനാശ്ശേരിയിലെയും മൃഗാശുപത്രിലും കാണിച്ചു. കൂടുതൽ ചികിത്സയ്‌ക്കായി കിലോമീറ്ററുകൾ സഞ്ചരിച്ച് കോട്ടയം തുരുത്തിയിലുള്ള സ്വകാര്യ ആശുപത്രിയിലും ഫ്രാങ്കോയെ കൊണ്ടുപോയി. പക്ഷെ, തലച്ചോറിനെ ബാധിക്കുന്ന വൈറസ് ബാധ മൂർച്ഛിച്ചതിനാൽ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. അവസാനം സ്നേഹ പ്രകടനങ്ങളുടെ നിറമുള്ള ഓർമ്മകൾ ബാക്കിയാക്കി തന്നെ എടുത്ത വളർത്തിയ ഓട്ടോ തൊഴിലാളികളോടും ലാളനകൾ നൽകിയ ഇലന്തൂർ നിവാസികളോടും യാത്ര പറഞ്ഞ് ഫ്രാങ്കോ മടങ്ങി.

Tags: dogFRANCOelanthoor
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies