കേരളത്തിലെ യുവാക്കൾ വിദ്യാഭ്യാസത്തിനും ജോലിക്കും വേണ്ടി പുറത്ത് പോകുന്നു, ഇവിടെ പാർട്ടി കേഡറുകൾക്ക് മാത്രം ജോലി നൽകുന്നു; ഈ നിയമവിരുദ്ധതയ്ക്ക് ഞാൻ കൂട്ടുനിൽക്കില്ല: തുറന്നടിച്ച് ഗവർണർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിലെ യുവാക്കൾ വിദ്യാഭ്യാസത്തിനും ജോലിക്കും വേണ്ടി പുറത്ത് പോകുന്നു, ഇവിടെ പാർട്ടി കേഡറുകൾക്ക് മാത്രം ജോലി നൽകുന്നു; ഈ നിയമവിരുദ്ധതയ്‌ക്ക് ഞാൻ കൂട്ടുനിൽക്കില്ല: തുറന്നടിച്ച് ഗവർണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2022, 05:00 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : ചാൻസിലർ സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട് മൂന്ന് കത്തുകൾ മുഖ്യമന്ത്രി അയച്ചിരുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരു മാസത്തിനിടെ മൂന്ന് കത്തുകളാണ് അദ്ദേഹം അയച്ചത്. എന്നാൽ താനത് നിഷേധിക്കുകയായിരുന്നു. നിയമവിരുദ്ധ നീക്കങ്ങൾക്ക് ഞാൻ സഹായം നൽകുമെന്നാണ് മുഖ്യമന്ത്രി ഉൾപ്പെടെ കരുതിയിരുന്നത്. എന്നാലത് നടക്കില്ല. സർക്കാരിന്റെത് ഭരണഘടനാ ലംഘനമാണെന്നും വിസി നിയമനത്തിൽ സർക്കാറിന് റോളില്ലെന്ന് സൂപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു. ജനം ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഗവർണറുടെ പരാമർശം.

തന്നെ ചാൻസലർ സ്ഥാനത്ത് നിന്ന് പുറത്താക്കാൻ അവർ ആരാണെന്നാണ് ഗവർണർ ചോദിച്ചത്. അവർ ആവശ്യം ഉന്നയിക്കുക മാത്രമാണ് ചെയ്യുന്നത്. ഓർഡിനൻസ് തന്റെ കൈയ്യിൽ എത്തിയാൽ ഒപ്പുവെയ്‌ക്കാത്ത ബില്ലുളെപ്പറ്റി ചോദിക്കും. ഈ ബില്ലുകളിൽ നേരത്തെയും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാലത് നൽകാൻ ആരും ഇതുവരെ തയ്യാറായിട്ടില്ല. ഓർഡിനൻസിൽ നേരിട്ടെത്തി വിശദീകരണം നൽകിയാൽ മാത്രമേ താനതിൽ ഒപ്പിടുകയുള്ളൂ എന്നും ഗവർണർ പറഞ്ഞു. തന്നെ ലക്ഷ്യം വെച്ചാണ് ബില്ല് പാസാക്കിയത് എന്ന് ബോധ്യപ്പെട്ടാൽ ഒപ്പിടില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.

എല്ലാ സംസ്ഥാനങ്ങളിലും ഗവർണർമാരാണ് സർവ്വകലാശാല ചാൻസലർമാരായിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന ധനമന്ത്രിക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു നടപടിയും എടുക്കാതിരുന്നതിൽ അത്ഭുമതമില്ല. സിപിഎം കൺവീനർ ഇപി ജയരാജനെയും ഗവർണർ കുറ്റപ്പെടുത്തി. പിണറായി സർക്കാരിലെ ഒരു മന്ത്രി ഭരണഘടനയെ പരസ്യമായി അപമാനിച്ചിരുന്നു. എന്നാൽ ഇതിനെ വിമർശിക്കാൻ പാർട്ടി നേതൃത്വം തയ്യാറായില്ല. മറ്റൊരു മന്ത്രി പാകിസ്താന്റെ ഭാഷയിൽ സംസാരിച്ചു. ആ മന്ത്രിക്കെതിരെയും നടപടി ഉണ്ടായില്ല. ഇതിനെതിരെയൊന്നും നടപടിയെടുക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും ഗവർണർ പറഞ്ഞു.

ജനാധിപത്യത്തിന്റെ സൗന്ദര്യമാണ് വിമർശനം. ആർക്കും തന്നെ വിമർശിക്കാം. എന്നാൽ മന്ത്രിമാർക്ക് തന്നെ വിമർശിക്കാൻ അധികാരമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്നും അക്രമത്തിൽ വിശ്വസിക്കുന്നവരാണ് കമ്യൂണിസ്റ്റുകാർ. സാധാരണക്കാർക്ക് വേണ്ടി അല്ല ഇപ്പോൾ കേരളത്തിൽ ഭരണം നടത്തുന്നത്. പാർട്ടി കേഡറുകൾക്ക് വേണ്ടി മാത്രം ഭരണം നടത്തുന്നു. യുവജനങ്ങൾക്ക് കേരളത്തിലുളള പ്രതീക്ഷ നഷ്ടപ്പെട്ടു. കേരളത്തിലെ യുവാക്കൾ തൊഴിലിനായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിന് പോലും അവർക്ക് മറ്റ് സംസഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. പാർട്ടിക്കാർക്ക് മാത്രമാണ് ഇപ്പോൾ ജോലി ലഭിക്കുന്നത്. പുറത്ത് പോയി പഠിക്കുന്നത് ഒരു തെറ്റല്ല. എന്നാൽ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് സംസ്ഥാനത്ത് നിന്ന് പുറത്ത് പോകുന്നത് വളരെ അപകടകരമാണെന്ന് ഗവർണർ കൂട്ടിച്ചേർത്തു.

ഇന്ന് കേരളത്തിൽ നാല് വർഷത്തെ കോഴ്‌സിന് ചേർന്നാൽ അത് പൂർത്തിയാകാൻ അഞ്ച് വർഷം എടുക്കുന്നുവെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. കേരളത്തിലെ സർവ്വകലാശാലകളിൽ എന്നും പ്രശ്‌നങ്ങളാണ്. കൊലപാതകങ്ങൾ ഉൾപ്പെടെ ഇവിടെ നടക്കുന്നു. എന്നാൽ കർണാടകം പോലുള്ള സംസ്ഥാനങ്ങളിൽ ഇത്തരം പ്രശ്‌നങ്ങളില്ലെന്ന് ഗവർണർ വ്യക്തമാക്കി.

 

Tags: Governorആരിഫ് മുഹമ്മദ് ഖാൻ
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies