പല്ലുകളിൽ പോടുണ്ടോ? പരിഹാരം കൈയ്യെത്തും ദൂരത്തുണ്ട്‌
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പല്ലുകളിൽ പോടുണ്ടോ? പരിഹാരം കൈയ്യെത്തും ദൂരത്തുണ്ട്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2022, 07:56 pm IST
FacebookTwitterWhatsAppTelegram

പല്ലുകളിൽ പോട് വന്നിട്ടുണ്ടോ? അനുഭവിക്കുന്നവർക്ക് അത് ഒരു വലിയ പ്രശ്‌നമാണ്. പല്ലുകളിലെ പോടും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും നിസാരമായി കാണാനാകില്ല. 10 പേരെയെടുത്താൽ അതിൽ ഏഴ് പേരും ദന്തക്ഷയത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരായിരിക്കും.  പല്ലിലെ പോടും ഇതേ തുടർന്നുണ്ടാകുന്ന വേദനയും അസഹനീയമാണ്. ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത തരത്തിലേക്ക് ചിലപ്പോഴെല്ലാം ഈ പ്രശ്‌നം നമ്മെ കൊണ്ടെത്തിക്കുകയും ചെയ്യും. എന്നാൽ ചില കാര്യങ്ങൾ അറിഞ്ഞിരുന്നാൽ പല്ലിലെ പോടും ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങളിൽ നിന്നും നമുക്ക് രക്ഷപ്പെടാം.

ഗ്രാമ്പൂ

ദന്തസംബന്ധമായ പ്രശ്‌നങ്ങൾക്ക് ഏറ്റവും മികച്ച പ്രതിവിധിയാണ് ഗ്രാമ്പൂ. പല്ല് വേദനയില്ലാതാക്കാനും, പല്ലിലെ പോടുകൾ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് ഇല്ലാതാക്കാനും ഗ്രാമ്പൂവിന് കഴിയും. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി-ഇൻഫ്‌ളമേറ്ററി, ആന്റീ ബാക്ടീരിയൽ ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്.

വെളുത്തുള്ളി

വയറിന്റെ മാത്രമല്ല പല്ലിന്റെ ആരോഗ്യത്തിനും ഏറെ ഉത്തമമാണ് വെളുത്തുള്ളി. ഇത് പതിവായി കഴിക്കുന്നത് പല്ലിന്റെയും മോണയുടെയും ആരോഗ്യം വർദ്ധിപ്പിക്കും. വെളുത്തുള്ളിയിൽ ധാരാളം ആന്റി ഫംഗൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. അതിനാൽ വായിലെ ബാക്ടീരിയകളെ നശിപ്പിക്കാൻ വെളുത്തുള്ളിയ്‌ക്ക് കഴിയും. ഇതിന് പുറമേ മികച്ച വേദന സംഹാരികൂടിയാണ് വെളുത്തുള്ളി.

ആര്യവേപ്പ്

ആര്യവേപ്പില പല്ലിന് ഏറെ മികച്ചതാണ് എന്ന കാര്യം ചെറുപ്പകാലം മുതൽ തന്നെ നമുക്ക് അറിയാവുന്ന കാര്യമാണ്. പണ്ട് കാലത്ത് ആര്യവേപ്പിന്റെ ഇലകളും കമ്പും ഉപയോഗിച്ച് ആയിരുന്നു ആളുകൾ പല്ലുതേച്ചിരുന്നത്. അതുകൊണ്ടുതന്നെ ഉറപ്പുള്ള പല്ലുകളായിരുന്നു അവർക്കുണ്ടായിരുന്നത്. ഫൈബറിനാൽ സമ്പുഷ്ടമാണ് ആര്യവേപ്പ്. ഇത് പല്ലുകളിലെ പ്ലാക്കുകളെ അകറ്റി നിർത്തുന്നു. അതുവഴി പല്ല് വേഗത്തിൽ കേടുവരുന്നതും തടയുന്നു.

മഞ്ഞൾ

കറികളിൽ ഒഴിച്ചു നിർത്താനാകാത്ത ഒന്നാണ് മഞ്ഞൾ. കറികൾക്ക് രുചി കൂട്ടാൻ മാത്രമല്ല പല്ലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തടയാനും മഞ്ഞളിന് സാധിക്കും. പല്ലിൽ പോടുള്ള ഭാഗത്ത് മഞ്ഞൾ തേച്ച ശേഷം അൽപ്പ നേരത്തിന് ശേഷം വായ കഴുകുക. ഇത് പല്ലിലെ പോട് മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുകയും, വേദന ഇല്ലാതാക്കുകയും ചെയ്യുന്നു. കടുകെണ്ണയിൽ മഞ്ഞൾ ചേർത്ത് പല്ലിലും മോണയിലും മസാജ് ചെയ്യുന്നതും ഉത്തമമാണ്.

ചെറുനാരങ്ങ

വിറ്റാമിൻ സിയുടെ കലവറയായ ചെറുനാരങ്ങ നമ്മുടെ പല്ലിന്റെ ആരോഗ്യത്തിന് ഏറെ മികച്ചതാണ്. നാരങ്ങ നീരിൽ അടങ്ങിയിരിക്കുന്ന അവശ്യ ആസിഡുകൾ പല്ലുകളിലെ അണുക്കളെ കൊല്ലാൻ സഹായിക്കുന്നു. ഇത് വേഗത്തിൽ പല്ലു കേടുവരുന്നത് തടയുന്നു. പല്ലു വേദനയുണ്ടെങ്കിൽ പോടുള്ള ഭാഗത്തുവെച്ച് നാരങ്ങ ചവയ്‌ക്കുകയോ കടിച്ച് പിടിക്കുകയോ ചെയ്യാം. ഇത് പല്ലുവേദന കുറയ്‌ക്കുന്നു.

 

Tags: teethtooth
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies