ലക്നൗ: അനധികൃത ഭൂമി കയ്യേറ്റങ്ങൾക്കെതിരെ നടപടി തുടർന്ന് ഉത്തർപ്രദേശ് സർക്കാർ. എഐഎംഐഎം നേതാവ് കയ്യേറ്റ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ച ഹോട്ടൽ അധികൃതർ ബുൾഡോസർ കൊണ്ട് ഇടിച്ചു തകർത്തു. എഐഎംഐഎം നേതാവ് തൗഫീഖ് പ്രധാന്റെ ഹോട്ടലാണ് ഇടിച്ച് തകർത്തത്.
ബറേലിയിൽ ബൈപ്പാസിന് സമീപമാണ് ഭൂമി കയ്യേറി തൗഫീഖ് പ്രധാൻ ഹോട്ടൽ നിർമ്മിച്ചത്. എഐഎംഐഎം നേതാവിന്റെ ഭൂമി കയ്യേറ്റത്തെക്കുറിച്ച് സർക്കാരിന് പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൗഫീഖിന്റെ ഇരുനില ഹോട്ടൽ നിൽക്കുന്നത് സർക്കാർ ഭൂമിയിലാണെന്ന് വ്യക്തമാകുകയായിരുന്നു. ഇതിന് പിന്നാലെ കെട്ടിടം പൊളിക്കാൻ ബറേലി വികസന അതോറ്റിയ്ക്ക് സർക്കാർ നിർദ്ദേശം നൽകുകയായിരുന്നു. ഇതേ തുടർന്നാണ് കെട്ടിടം ബുൾഡോസർ ഉപയോഗിച്ച് ഇടിച്ച് തകർത്തത്.
അതേസമയം സംഭവം വർഗ്ഗീയ വത്കരിക്കാനുള്ള ശ്രമമാണ് എഐഎംഐഎം നേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ബന്ധപ്പെട്ട അധികൃതരിൽ നിന്നും അനുമതി വാങ്ങിയിരുന്നതായി തൗഫീഖും വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ തൗഫീഖ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.
Comments