രാജ്യത്തിന്റെ വികാരം മനസിലാക്കാത്ത വിധിയെന്ന് കോൺഗ്രസ്; സന്തോഷമറിയിച്ച് നളിനിയുടെ സഹോദരൻ; രാഷ്ട്രീയക്കാർ വിധിയെ പിന്തുണയ്ക്കുന്നത് വോട്ടിന് വേണ്ടിയെന്ന് ഇരകളുടെ കുടുംബം
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തിന്റെ വികാരം മനസിലാക്കാത്ത വിധിയെന്ന് കോൺഗ്രസ്; സന്തോഷമറിയിച്ച് നളിനിയുടെ സഹോദരൻ; രാഷ്‌ട്രീയക്കാർ വിധിയെ പിന്തുണയ്‌ക്കുന്നത് വോട്ടിന് വേണ്ടിയെന്ന് ഇരകളുടെ കുടുംബം

Congress condemns early release of Rajiv Gandhi assassins

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2022, 04:11 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട ആറ് പേരെ ജയിൽമോചിതരാക്കാനുള്ള സുപ്രീം കോടതി ഉത്തരവിൽ നിരാശ രേഖപ്പെടുത്തി കോൺഗ്രസ്. ജീവപര്യന്തം തടവ് അനുഭവിക്കുന്ന പ്രതികളെ വിട്ടയക്കാനുള്ള കോടതി ഉത്തരവിൽ അതൃപ്തിയുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.

രാജീവ് ഗാന്ധി വധക്കേസിൽ സുപ്രീം കോടതിയുടെ തീരുമാനം തെറ്റാണെന്നും തികച്ചും അസ്വീകാര്യമാണെന്നും കോൺഗ്രസ് എംപിയും കമ്മ്യൂണിക്കേഷൻസ് ഇൻ-ചാർജ് ജനറൽ സെക്രട്ടറിയുമായ ജയറാം രമേശ് പറഞ്ഞു. കോടതി വിധി ദൗർഭാഗ്യകരമാണ്, രാജ്യത്തിന്റെ വികാരം മനസിലാക്കാത്ത വിധിയാണെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു. രാജീവ് ഗാന്ധിയ്‌ക്കൊപ്പം കൊല്ലപ്പെട്ട ഒരാളുടെ മകൻ അബ്ബാസും സുപ്രീം കോടതി വിധിയിൽ അതൃപ്തി പ്രകടിപ്പിച്ചു. മോശം വിധിയെന്ന് വിശേഷിപ്പിച്ച അബ്ബാസ്, കോടതിയുടെ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞു.

”ഇത് ദുരന്ത വിധിയാണ്. ആദ്യം പേരറിവാളൻ പുറത്തിറങ്ങി. വളരെ പ്രയാസത്തോടെയാണ് അത് അംഗീകരിച്ചത്. എന്നാൽ ഇപ്പോഴുണ്ടായ സുപ്രീം കോടതി വിധി തികച്ചും മോശമാണ്. അംഗീകരിക്കാനാകില്ല. തനിക്ക് ആദ്യം നഷ്ടപ്പെട്ടത് അച്ഛനെയാണ്. പിന്നീട് അമ്മയും മരിച്ചു. ഇതിന്റെയെല്ലാം വേദന അനുഭവിച്ചതും കഷ്ടപ്പെട്ടതും താനാണ്. അന്ന് നിരപരാധികളായ 11 തമിഴർ കൊല്ലപ്പെട്ടു. ഇതേ സുപ്രീം കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. ഇപ്പോൾ ഇതേ കോടതി പ്രതികളെ വിട്ടയച്ചു. അതെന്തിനാണ്? ഇരയ്‌ക്ക് ഒരു അവകാശവുമില്ലേ?” അബ്ബാസ് പ്രതികരിച്ചു. ഇത് പൂർണമായും രാഷ്‌ട്രീയപ്രേരിതമാണെന്നും വോട്ടിന് വേണ്ടിയാണ് രാഷ്‌ട്രീയക്കാർ ഇതിന് പിന്തുണ നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

രാജീവ് ഗാന്ധി വധക്കേസിൽ പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി നേരത്തെ ഇളവ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആറ് പേരെയും വിട്ടയക്കാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്. നളിനി ഉൾപ്പെടെ ആറ് പേരാണ് കോടതിവിധി പ്രകാരം ഇനി പുറത്തിറങ്ങുക. പ്രതികളിലൊരാളായ നളിനിയുടെ സഹോദരൻ രവി സുപ്രീം കോടതി ഉത്തരവിൽ സന്തോഷം പ്രകടിപ്പിച്ചു. 30 വർഷങ്ങൾക്ക് ശേഷം അവൾ പുറത്തിറങ്ങാൻ പോകുകയാണ്. കടന്നുപോയത് ഒരുപാട് സങ്കടങ്ങളിലൂടെയാണെന്നും അവൾക്ക് ഇനി നല്ല ജീവിതം ലഭിക്കണമെന്നും സഹോദരൻ രവി പ്രതികരിച്ചു.

Tags: Supreme CourtnaliniRajiv Gandhi assassination case
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

ഭർത്താവിനെ കൊന്ന് മൃതദേഹം നീല ഡ്രമ്മിലൊളിപ്പിച്ച കേസ്; ഭാര്യയ്‌ക്കും കാമുകനും വധശിക്ഷ, ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി, കുത്തിക്കൊന്ന് മൃതദേഹം കഷണങ്ങളാക്കി

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

Latest News

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies