തിരുവനന്തപുരം : ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്നതിന് കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ട്രഷറിയുടെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി
ക്ഷേമപ്രവർത്തനങ്ങൾ കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടുകൂടി മാത്രമേ നടത്താവു എന്നാണ് പറയുന്നത്.അത് മനസിൽ വച്ചാൽ മതി. ആ വിരട്ടൽ കണ്ട് ഭയക്കുന്നവരല്ല എൽ.ഡി.എഫ് സർക്കാർ.
കേന്ദ്ര സർക്കാർ അനുമതി നൽകി നടപ്പാക്കേണ്ട ചില കാര്യങ്ങളുണ്ട്. എയിംസ് അത്തരത്തിലൊന്നാണ്. എയിംസ് ലഭിച്ച സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിയാൽ എന്ത് കുറവാണ് കേരളത്തിനുള്ളതെന്ന് കേന്ദ്രം വ്യക്തമാക്കണം.
കേന്ദ്രമായാലും കേരളമായാലും ആവശ്യത്തിന് കടം വാങ്ങേണ്ടി വരും. അത് ദുർവ്യയം ചെയ്യരുതെന്നേയുള്ളൂ. കേരളം കൂടുതൽ കടമെടുക്കുന്നുവെന്നാണ് ആരോപണം. കടം വാങ്ങാത്ത ആരാണുള്ളത്.
ട്രഷറി പ്രവർത്തനങ്ങളെ കൂടുതൽ നവീകരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. സാങ്കേതിക നവീകരണം നടക്കുമ്പോൾ മറുഭാഗത്ത് ജീവനക്കാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരികയാണ്. ആ രീതിയിലുള്ള മനോഭാവം ജീവനക്കാരിൽ നിന്നുണ്ടാവണമെന്നും പിണറായി പറഞ്ഞു.
Comments