ഇന്ത്യ ലോകത്തിന്റെ പ്രതീക്ഷകളുടെ കേന്ദ്ര ബിന്ദു ; രാജ്യം പല മേഖലകളിലും പുതിയ കൊടുമുടികൾ തൊടുകയാണെന്ന് പ്രധാനമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ ലോകത്തിന്റെ പ്രതീക്ഷകളുടെ കേന്ദ്ര ബിന്ദു ; രാജ്യം പല മേഖലകളിലും പുതിയ കൊടുമുടികൾ തൊടുകയാണെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2022, 04:04 pm IST
FacebookTwitterWhatsAppTelegram

അമരാവതി : ലോകത്തിന്റെ പ്രതീക്ഷകളുടെ കേന്ദ്ര ബിന്ദുവായി ഇന്ത്യ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പലരാജ്യങ്ങളും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ആവശ്യ സാധനങ്ങളിലെ കുറവ് , ഊർജ്ജ പ്രതിസന്ധി , സാമ്പത്തിക തകർച്ച അങ്ങനെ നിരവധി പ്രതിസന്ധികൾ ചില രാജ്യങ്ങൾ അഭിമുഖീകരിക്കുന്നു. ഈ സാഹചര്യത്തിൽ ലോകം വളരെ ശ്രദ്ധയോടെയാണ് നമ്മളെ ഉറ്റുനോക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആന്ധ്രാ യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിൽ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യ പല മേഖലകളിലും പുതിയ കൊടുമുടികൾ തൊടുകയാണ്. രാജ്യത്തെ പൗരന്മാരുടെ പ്രതീക്ഷകൾക്കും ആവശ്യങ്ങൾക്കും സർക്കാർ മുൻഗണന നൽകുന്നതിനാലാണ് അത് സാധ്യമായത്. സർക്കാർ എടുക്കുന്ന ഒരോ നയവും തീരുമാനങ്ങളും സാധാരണക്കാരുടെ ഉന്നമനം ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ്. വികസനത്തിന്റെ പാതയിലാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വികസനം എന്നത് സാധാരണക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതും  അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. സംയോജിത വീക്ഷണത്തിന് പ്രാധാന്യമുള്ള പുതിയ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. പ്രധാനമന്ത്രി ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാനിലൂടെ അടിസ്ഥാന സൗകര്യ വികസനം യാഥാര്‍ത്ഥ്യമായി . ഇത് വികസനം വേഗത്തിലാക്കുക മാത്രമല്ല, പദ്ധതികളുടെ ചെലവ് കുറയ്‌ക്കുകയും ചെയ്തുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ദരിദ്രർക്കുള്ള ക്ഷേമപദ്ധതികൾ വിപുലീകരിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടര വർഷമായി രാജ്യത്തുടനീളം സൗജന്യ റേഷൻ വിതരണം ചെയ്യുന്നുണ്ട്. ഇതിന് പുറമെ പിഎം കിസാന്റെ കീഴിൽ കർഷകരുടെ അക്കൗണ്ടിലേക്ക് 6,000 രൂപ വീതം നേരിട്ട്  നൽകി വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മുൻ ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു,മേഘാലയ ഗവർണർ കമ്പംപതി ഹരിബാബു എന്നിവരെ കുറിച്ചും പ്രധാനമന്ത്രി പ്രത്യേക പരാമർശം നടത്തി.

 

Tags: says PM Modi
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies