കോട്ടയം : കോട്ടയത്ത് പോക്സോ കേസ് ഇരകൾ അടക്കം ഒൻപത് പെൺകുട്ടികളെ കാണ്മാനില്ല. മാങ്ങാനത്തെ സുരക്ഷാ കേന്ദ്രത്തിൽ നിന്നാണ് പെൺകുട്ടികളെ കാണാതായത്. രാവിലെ അഞ്ചരയ്ക്ക് വിളിച്ചുണർത്താൻ പോയപ്പോഴാണ് കുട്ടികളെ കാണാനില്ലെന്ന് മനസിലായത്.
മഹിളാ സമഖ്യാ എൻജിഒ നടത്തുന്ന സ്വകാര്യ ഷെൽട്ടർ ഹോമിൽ നിന്ന് കുട്ടികൾ ചാടിപ്പോയെന്നാണ് വിവരം. കാണാതായ ഒൻപത് പേരും വിവിധ കേസുകളുമായി ബന്ധപ്പെട്ടാണ് ഈ ഷെൽട്ടർ ഹോമിൽ കഴിയുന്നത്. പന്ത്രണ്ടോളം പെൺകുട്ടികൾ ഇവിടെ താമസിക്കുന്നുണ്ട്. കേന്ദ്രത്തിന് ശിശുക്ഷേമ സമിതിയുടെ അംഗീകാരമുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുട്ടികൾ ഇവിടെ പ്രതിഷേധത്തിലായിരുന്നു എന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Comments