ഉറങ്ങിക്കിക്കുമ്പോൾ വായിലൂടെ എന്തെങ്കിലും കയറിപ്പോകുമോ എന്ന് നമ്മളെല്ലാവരും ഭയക്കാറുണ്ട്. വായിലൂടെ കയറിപ്പോകുന്ന ജീവി വയറ്റിലെത്തുമോ എന്നൊക്കെ ചിന്തിക്കുകയും പതിവാണ്. അത്തരത്തിലൊരു വിഡീയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അനസ്തീഷ്യ നൽകി മയക്കി കിടത്തിയിരിക്കുന്ന സ്ത്രീയുടെ വായിൽ നിന്ന് പാമ്പിനെ പുറത്തെടുക്കുന്ന വീഡിയോയാണിത്.
ഉറങ്ങിക്കിടന്ന സ്ത്രീയുടെ വായിൽ കയറിയ പാമ്പിനെ പുറത്തെടുക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. നാലടി നീളം വരുന്ന പാമ്പാണിത്. ഹോൾഡറിന്റെ സഹായത്തോടെയാണ് പാമ്പിനെ പുറത്തേക്ക് വലിച്ചെടുക്കുന്നത്. എന്നാൽ വീഡിയോയുടെ ആധികാരികത ഇതുവരെ തെളിയിക്കാനായിട്ടില്ല. വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ സ്ത്രീയുടെ വയറ്റിലാണ് ഇതിനെ കണ്ടെത്തിയത് എന്നും വ്യക്തമാക്കുന്നുണ്ട്.
Medics pull 4ft snake from woman’s mouth after it slithered down there while she slept. pic.twitter.com/oHaJShZT3R
— Fascinating Facts (@FascinateFlix) November 12, 2022
വീഡിയോ വീണ്ടും വൈറലായതോടെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ കണക്കുകൾ പ്രകാരം, ഇത് അസ്‌കറിസ് ജനുസ്സിൽ പെട്ട ജീവിയാകാം ആകാം എന്നാണ് വിദഗ്ധർ പറയുന്നത്. മനുഷ്യരിൽ കാണപ്പെടുന്ന സാധാരണമായ ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനൽ പരാന്നഭോജിയാണിത്. എന്നാലതിന് ഇത്രയും നീളം വരുമോ എന്ന കാര്യവും ചർച്ച ചെയ്യപ്പെടുന്നുണ്ട്.















