കൊച്ചി: സ്വർണം കടത്താൻ പുതിയ വഴികൾ കണ്ടെത്തി കള്ളക്കടത്തുകാർ. കടുകിന്റെ രൂപത്തിലും ലാപ്ടോപ് ചാർജറിലും കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. ദുബായിൽ നിന്നും വന്ന യാത്രക്കാരനിൽ നിന്നും കടുകിന്റെ രൂപത്തിലാക്കി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് നിലയിൽ 12 ലക്ഷം രൂപ വില വരുന്ന 269 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.
മറ്റൊരു യാത്രക്കാരനിൽ നിന്നും ലാപ്ടോപ്പിന്റെ ചാർജറില് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. ലാപ്ടോപിന്റെ ചാർജർ പൊട്ടിച്ച ശേഷമാണ് സ്വർണം അതിവിദഗ്ധമായി ഒളിപ്പിച്ചത്.
കസ്റ്റംസ് നടത്തിയ പരിശോധനയിൽ ഒരു യാത്രക്കാരനിൽ നിന്നും ആറേ മുക്കാൽ ലക്ഷം രൂപ വിലവരുന്ന 679 ഇ- സിഗരറ്റുകൾ പിടിച്ചെടുത്തു. വേറെയൊരു യാത്രക്കാരിൽ നിന്ന് നാലേ കാൽ ലക്ഷം രൂപ വിലവരുന്ന നാല് ഐഫോണുകളും പിടിച്ചെടുത്തു. അനധികൃതമായി സ്വർണവും മറ്റ് വസ്തുക്കളും കടത്തിയ കേസിൽ ഇന്ന് നാല് പേരെയാണ് കസ്റ്റംസ് പിടികൂടിയത്.
Comments