വൻ തോതിൽ ലാഭം നേടി ഐആർസിടിസി; രണ്ടാം പാദത്തിൽ വരുമാനം 99% വർധിച്ച് 806 കോടിയായി; ലാഭം 226 കോടി രൂപ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വൻ തോതിൽ ലാഭം നേടി ഐആർസിടിസി; രണ്ടാം പാദത്തിൽ വരുമാനം 99% വർധിച്ച് 806 കോടിയായി; ലാഭം 226 കോടി രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2022, 10:49 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സെപ്റ്റംബർ 30ന് അവസാനിച്ച രണ്ടാം പാദത്തിൽ ഐആർസിടിസിക്ക് 42 ശതമാനം ലാഭം വർധിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇതേസമയത്ത് 159 കോടി ലാഭം നേടിയപ്പോൾ ഈ സാമ്പത്തിക വർഷം നേടിയത് 226 കോടിയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ പാദത്തിൽ 245.5 കോടി രൂപയായിരുന്നു ലാഭം രേഖപ്പെടുത്തിയത്.

വിവിധ റെയിൽവേ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 99 ശതമാനത്തോളം വർധിച്ചിട്ടുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 405 കോടി രൂപ വരുമാനം നേടിയപ്പോൾ ഇത്തവണ 806 കോടി രൂപയാണ് വരുമാനം ലഭിച്ചത്. കൂടാതെ, ഐആർസിടിസിയുടെ ആകെ വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ 405 കോടി രൂപയിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 105 ശതമാനം ഉയർന്ന് 832 കോടി രൂപയായിട്ടുണ്ട്.

വരുമാനത്തിലേക്ക് പ്രധാനമായും സംഭാവന ലഭിക്കുന്നത് ഐആർസിടിസിയുടെ കാറ്ററിംഗ് സേവനങ്ങളാണ്. കൊറോണ മഹാമാരിക്ക് ശേഷം ഇരട്ടിയിലധികം വർധനവാണ് കാറ്ററിംഗ് സേവനങ്ങളിൽ ഉണ്ടായത്. ഈ സാമ്പത്തിക വർഷം 334 കോടി രൂപ വരുമാനമാണ് കാറ്ററിംഗ് സേവനങ്ങളിൽ നിന്ന് മാത്രം ലഭിച്ചത്. നേരത്തെ ഇത് 71 കോടി രൂപയായിരുന്നു. ഓൺലൈൻ ടിക്കറ്റ് വിതരണ സംവിധാനം വഴിയും വരുമാനം വർധിച്ചിട്ടുണ്ട്. നേരത്തെ 265 കോടി രൂപ ലഭിച്ചതിൽ നിന്നും ഇത്തവണ 13 ശതമാനം വർധിച്ച് 300 കോടി രൂപയാണ് ഓൺലൈൻ ടിക്കറ്റ് സംവിധാനം വഴി ലഭിച്ചിരിക്കുന്നത്.

 

Tags: IRCTCRevenue
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies