കാൽ മുറിച്ചുമാറ്റി; സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥ; 17-കാരിയായ ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം; പ്രതിഷേധവുമായി ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാൽ മുറിച്ചുമാറ്റി; സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥ; 17-കാരിയായ ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം; പ്രതിഷേധവുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2022, 12:02 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: കാലിന് ശസ്ത്രക്രിയ നടത്തിയതിലെ പിഴവ് മൂലം കാല് മുറിച്ചുമാറ്റിയ ഫുട്‌ബോൾ താരം മരണത്തിന് കീഴടങ്ങി. കാലിലെ ലിഗമെന്റ് തകരാറിനെ തുടർന്ന് ശസ്ത്രക്രിയ നടത്തി ചെന്നൈയിലെ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പതിനേഴുകാരിയായ പ്രിയ മരണപ്പെട്ടത്. ജില്ലാ-സംസ്ഥാന തലങ്ങളിൽ മത്സരത്തിൽ പങ്കെടുത്തിരുന്നയാളാണ് പ്രിയ.

അടുത്തിടെ ഫുട്‌ബോൾ പരിശീലനം നടത്തുമ്പോഴാണ് പ്രിയയുടെ വലതുകാലിന് പേശിവലിവ് അനുഭവപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രിയയുടെ കാലിലെ ലിഗമെന്റിന് തകരാർ കണ്ടെത്തി. തുടർന്ന് ഈ മാസം ഏഴിന് പെരിയാർ നഗർ സർക്കാർ ആശുപത്രിയിൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയാക്കി. എന്നാൽ ശസ്ത്രക്രിയയ്‌ക്ക് ശേഷവും വേദനയും നീരും കൂടിയതോടെ വിദഗ്ധ ചികിത്സയ്‌ക്കായി രാജീവ് ഗാന്ധി ആശുപത്രിയിലെത്തിച്ചു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് വലതുകാലിലെ രക്തയോട്ടം നിലച്ചതായി കണ്ടെത്തിയത്. ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചതായും കോശങ്ങളെല്ലാം നശിച്ചതിനാൽ കാൽ മുറിച്ച് മാറ്റുകയല്ലാതെ വേറെ വഴിയില്ലെന്നും ഡോക്ടർമാർ അറിയിച്ചു. തുടർന്ന് ജീവൻ നിലനിർത്താനായി പ്രിയയുടെ കാൽ മുറിച്ച് മാറ്റാൻ മാതാപിതാക്കൾ സമ്മതിക്കുകയായിരുന്നു. വിദഗ്ധസംഘത്തിന്റെ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു പ്രിയ. എന്നാൽ പെട്ടെന്ന് തന്നെ ആരോഗ്യനില വഷളാകുകയായിരുന്നു. വൃക്ക, കരൾ, ഹൃദയം എന്നിവ തകരാറിലായാണ് മരണപ്പെട്ടതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കുട്ടിയുടെ മരണത്തിൽ തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.കുടുംബത്തിന് സർക്കാർ ജോലി നൽകണമെന്നും രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡോക്ടർമാരുടെ അശ്രദ്ധ മൂലമാണ് പ്രിയ മരിച്ചതെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ പറഞ്ഞു. രണ്ട് ഡോക്ടർമാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിന് പിന്നാലെ ഇരുവരെയും സ്ഥലം മാറ്റിയിരുന്നു. പ്രിയ മരിച്ചതേടെ ഡോക്ടർമാരെ സസ്‌പെൻഡ് ചെയ്തതായും മന്ത്രി അറിയിച്ചു.

Tags: Chennaisurgeryfootballer
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies