സൂക്ഷിക്കണേ പാമ്പ് വീട്ടിലുണ്ട്..... ഇല്ല; വീടിനുളളിൽ പാമ്പുകൾക്ക് നോ പറയാൻ ഇതൊന്ന് ശ്രദ്ധിച്ചാൽ മതി
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

സൂക്ഷിക്കണേ പാമ്പ് വീട്ടിലുണ്ട്….. ഇല്ല; വീടിനുളളിൽ പാമ്പുകൾക്ക് നോ പറയാൻ ഇതൊന്ന് ശ്രദ്ധിച്ചാൽ മതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2022, 07:47 pm IST
FacebookTwitterWhatsAppTelegram

ഇഴ ജന്തുക്കളിൽ ഏറെ അപകടകാരികളാണ് പാമ്പുകൾ. നമ്മുടെ വീടിന്റെ പരിസരങ്ങളിൽ യഥേഷ്ടം വിഹരിക്കുന്ന ഇവ പലപ്പോഴും മനുഷ്യരുടെ ജീവൻ അപായപ്പെടുത്താറുണ്ട്. പൊതുവെ മനുഷ്യവാസമുള്ള സ്ഥലം ഇഷ്ടപ്പെടാത്ത പാമ്പുകൾ പലപ്പോഴും വീടിനുളളിൽ കയറിക്കൂടുകയും നമുക്ക് വലിയ തലവേദനയാകുകയും ചെയ്യാറുണ്ട്. ശുചിമുറിക്കുളളിലും മച്ചിന്റെ പുറത്തും കട്ടിലിന് അടിയിലുമൊക്കെ ഒളിച്ചിരിക്കുന്ന പാമ്പുകൾ വീട്ടുകാർക്ക് പേടിസ്വപ്നമാകുന്ന വാർത്തകൾ ഇപ്പോൾ പതിവാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പാമ്പുകൾ വീട്ടിലേക്ക് കയറുന്നത് തടയാം .

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പാമ്പുകളെ അകറ്റാൻ ആദ്യമായി ചെയ്യേണ്ടത്. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളോ മറ്റ് മാലിന്യങ്ങളോ വീടിന് സമീപമോ പരിസരത്തോ കുന്നുകൂട്ടി ഇടാതെയിരിക്കുക. മാലിന്യങ്ങൾ എലിയുൾപ്പെടെയുള്ള ജീവികളുടെ വാസസ്ഥലമാകും. ഇവയെ പിടിക്കാൻ പിന്നാലെ പാമ്പുകളും എത്തും. ഇത് ഒഴിവാക്കാൻ മാലിന്യങ്ങൾ കൃത്യമായി സംസ്‌കരിക്കണം.

പാമ്പുകളുടെ ഇഷ്ടതാവളമാണ് ഷൂസെന്ന് നേരത്തെ പറഞ്ഞുവല്ലോ. നാം വീടിന് പുറത്ത് അഴിച്ചിടുന്ന ഷൂസുകളാണ് പാമ്പുകൾ ഇത്തരത്തിൽ താവളമാക്കുന്നത്. ഇതിനുള്ളിൽ ചുരുണ്ടുകൂടിയിരിക്കുന്ന പാമ്പിനെ നാം കാണാറില്ല. പതിവ് പോലെ നാം ഇതിനുള്ളിൽ കാല് കടത്തും.  ശ്രദ്ധിച്ചില്ലെങ്കിൽ പാമ്പിന്റെ കൊത്തിലാകും അത് അവസാനിക്കുക. വേദനയോടെയാണ് പാമ്പ് കൊത്തുന്നത് എന്നതുകൊണ്ടു തന്നെ ഇത് വലിയ തോതിൽ വിഷം ശരീരത്തിലേക്ക് കടക്കുന്നതിനും ജീവൻ അപകടത്തിലാകുന്നതിനും കാരണമാകും. ഇത് ഒഴിവാക്കാൻ ഷൂസ് പുറത്തിടുന്നത് ഒഴിവാക്കുക. രാത്രികാലങ്ങളിൽ തൊടിയിലേക്കും മറ്റും ഇറങ്ങുന്നത് പരമാവധി ഒഴിവാക്കുക. രാത്രി നടക്കുമ്പോൾ വടി മുന്നിൽ കുത്തി നടക്കുന്നത് പാമ്പ് കടിയേൽക്കുന്നത് തടയാൻ സഹായിക്കും.

വീടിനകത്തോ, ഭിത്തിയിലോ, പരിസരത്തോ ചെറിയ വിള്ളലുകളോ പൊത്തുകളോ ഉണ്ടെങ്കിൽ ഉടൻ അടയ്‌ക്കുക. ഡ്രെയ്നേജ് പൈപ്പിന്റെ അറ്റം വലകൊണ്ട് അടയ്‌ക്കുന്നത് പാമ്പ് വീടിനുള്ളിലേക്ക് കടക്കുന്നത് തടയും. പാമ്പിന് പുറമേ ഇങ്ങനെ ചെയ്യുന്നത് മറ്റ് ഇഴജന്തുക്കളും വീടിനുള്ളിലേക്ക് കടക്കുന്നത് തടയുന്നു.

കൂട്ടിയിട്ട കല്ല്, വിറക്, ചകിരി എന്നിവ പാമ്പുകളുടെ ഇഷ്ട വാസ സ്ഥലങ്ങളാണ്. അതിനാൽ വീടിന് സമീപം ഇവ കുന്നുകൂട്ടി ഇടാതെയിരിക്കുക. വീടിന്റെ പരിസരം പുല്ല് വളർന്ന് കാടുപിടിച്ചു കിടക്കുന്ന അവസ്ഥയും ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇതിന് പുറമേ അടിച്ചു കൂട്ടിയ ശേഷം കരിയിലകളും ചവറും കൂട്ടിയിടുന്നതും ഒഴിവാക്കുക.

ചുമരിലും മേൽക്കൂരയിലുമായി പടർന്ന് പന്തലിച്ച് നിൽക്കുന്ന നിൽക്കുന്ന വള്ളിച്ചെടികൾ മിക്ക വീടുകളിലെയും നിത്യകാഴ്ചയാണ്. എന്നാൽ അമിതമായി വള്ളിച്ചെടികൾ തൂക്കുന്നത് ഒഴിവാക്കുക. ഇത് പാമ്പുകൾ വീടിനുള്ളിലേക്ക് കയറുന്നതിന് കാരണമാകും. ചെടികളുടെ വള്ളികളിലൂടെ അരിച്ച്  പാമ്പുകൾ വീടിനുള്ളിലേക്ക് കടന്നേക്കാം.

Tags: Snake
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

വനിതാ എംപിമാരെ അധിക്ഷേപിച്ചെന്ന പരാതി; തൃണമൂൽ എംപി കല്യാൺ ബാനർജി ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു: വർഷകാല സമ്മേളനം തീരുവോളം വിലക്ക്

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാർ കസ്റ്റഡിയിൽ

പ്രിയങ്ക ഗാന്ധിയുടെ ഓഫിസെന്ന പേരിൽ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ഫോൺ; വിദ്യാ ബാലകൃഷ്ണൻ എംഎൽഎ നേരിട്ട തട്ടിപ്പ് കേസിൽ 2 പേർ പിടിയിൽ

മറയൂരിൽ കാട്ടുപോത്ത് ആക്രമണം; സ്കൂളിലേക്ക് പോകാനിറങ്ങിയ എട്ടുവയസുകാരന് ഗുരുതര പരിക്ക്

കടയ്‌ക്കൽ പോസ്റ്റോഫീസ് കുത്തിത്തുറന്ന് മോഷണം; ലക്ഷത്തിലേറെ രൂപ നഷ്ടമായതായി സൂചന; കവർച്ച നടന്നത് പോലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്റർ മാത്രം ദൂരത്ത്

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

ന്യൂഡൽഹിയിലെ പാറ്റ സമരവുമായി ബന്ധപ്പെട്ട് അരാജകത്വം പടർത്താൻ കെഎസ്‌യുവും എസ് എഫ് ഐയും; ഇന്ന് വിദ്യാഭ്യാസ ബന്ദ്; എസ്‌എഫ്‌ഐയുടെ പഠിപ്പുമുടക്ക് നാളെ

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies