ഗവർണർ വാ തുറന്നാൽ പേടിയാണ്, വൃത്തികെട്ട പല്ല് കാണുന്നതുകൊണ്ടല്ല; ഗവർണറെ ബോഡി ഷെയിമിങ്ങിലൂടെ ആക്ഷേപിച്ച് പികെ ശ്രീമതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗവർണർ വാ തുറന്നാൽ പേടിയാണ്, വൃത്തികെട്ട പല്ല് കാണുന്നതുകൊണ്ടല്ല; ഗവർണറെ ബോഡി ഷെയിമിങ്ങിലൂടെ ആക്ഷേപിച്ച് പികെ ശ്രീമതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2022, 05:52 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ബോഡി ഷെയിമിങ്ങിലൂടെ ആക്ഷേപിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി. ഗവർണർക്കെതിരെ സംസ്ഥാന വ്യാപകമായി എൽഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മയിൽ പങ്കെടുത്ത് തൃശൂരിൽ സംസാരിക്കുകയായിരുന്നു പി.കെ ശ്രീമതി. സർക്കാരും ഗവർണറുമായുളള ഏറ്റുമുട്ടൽ പരാമർശിക്കവേയാണ് സഭ്യത വിട്ട വാക്കുകളിലൂടെ മുൻ എംപി കൂടിയായ പി.കെ ശ്രീമതി ഗവർണറെ ആക്ഷേപിച്ചത്.

പ്രസംഗത്തിൽ പലപ്പോഴും ഗവർണറുടെ ശരീരഘടനയെയും സമീപനത്തെയും ആക്ഷേപിക്കുന്ന പരാമർശങ്ങൾ പി.കെ ശ്രീമതി നടത്തി. കേരളത്തിലെ ഗവർണർ ഭാരമോ ശാപമോ ആയി മാറിയെന്നും എത്രയും വേഗം കാലിയാക്കി പോകണമെന്നും ശ്രീമതി ആവശ്യപ്പെടുന്നു. ഇപ്പോഴത്തെ യുദ്ധത്തിലെല്ലാം മലിന ബോംബ് വർഷിച്ചുകൊണ്ടിരിക്കുകയാണ്. വാ തുറന്നാൽ മാലിന്യം കലർന്ന വാക്കുകളുമായി ഗവർണർ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണെന്ന് പി.കെ ശ്രീമതി ആരോപിച്ചു

ഗവർണർ വാ തുറന്നാൽ പേടിയാണ്. വൃത്തികെട്ട പല്ല് കാണുന്നതുകൊണ്ടല്ല, വായിൽ നിന്ന് പുറത്തേക്ക് വരുന്നത് എന്താണ്? പികെ ശ്രീമതി ചോദിച്ചു. ഒരു ഗവർണർക്ക് ഇതുപോലൊരു പദവിയിലിരുന്ന് ഉപയോഗിക്കാൻ പറ്റുന്ന വാക്കുകളാണോ ആ മനുഷ്യൻ ഉപയോഗിക്കുന്നത്. വന്ന് കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ തന്നെ തുടങ്ങിയതാണ് എന്നിങ്ങനെയായിരുന്നു പി.കെ ശ്രീമതിയുടെ വാക്കുകൾ.

ഗവർണർ എപ്പോ നോക്കിയാലും മുഖ്യമന്ത്രിയെ പുളിച്ച ചീത്ത പറയുകയാണ്. മുഖ്യമന്ത്രിയെ പറയുകയെന്നാൽ മലയാളികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന നിരീക്ഷണവും പി.കെ ശ്രീമതി നടത്തി. അങ്ങനെ മലയാളികളെ അപമാനിക്കാൻ ഇറങ്ങിയ ഈ ഗവർണറെ എങ്ങനെയാണ് നമ്മുടെ ഗവർണർ എന്ന് പറയുക. അത് ഇനിയെങ്കിലും തിരിച്ചറിഞ്ഞ് ഗവർണർ സ്ഥാനം കാലിയാക്കി പോകണമെന്നും പി.കെ ശ്രീമതി പറയുന്നു.

ഈ പ്രതിഷേധത്തിന്റെ അലയൊലി ആ രാജ്ഭവനിലെത്തുമ്പോൾ അത് മനസിലാക്കി സാമാന്യ മര്യാദയ്‌ക്ക് പെട്ടന്ന് രാജിവെച്ച് ഒഴിയണം. ഇത് ശരിയായ സമീപനമല്ലെന്ന് എന്തുകൊണ്ട് ആ മനുഷ്യൻ തിരിച്ചറിയുന്നില്ലെന്നും ശ്രീമതി ചോദിക്കുന്നു.

Tags: arif muhammed khanആരിഫ് മുഹമ്മദ് ഖാൻpk sreemathiപി.കെ ശ്രീമതി
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies