ലക്നൗ: ഉത്തർപ്രദേശിലെ അസംഗഡ് ജില്ലയിൽ വൻ തീപിടുത്തം. പുതുപ്പും മെത്തയും നിർമ്മിക്കുന്ന ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിവരം.
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തമുണ്ടാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 25 ലക്ഷം രൂപ വിലമതിക്കുന്ന മെത്തകൾ കത്തി നശിച്ചതായാണ് വിവരം. സംഭവം നടക്കുമ്പോൾ ഗോഡൗണിനുള്ളിൽ എട്ട്് ജീവനക്കാർ ഉണ്ടായിരുന്നു. എന്നാൽ നാട്ടുകാരുടെ സഹായത്തോടെ എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.
Comments