7 കോടിയുടെ ഹാഷിഷ് ഓയിൽ കൈവശം വെച്ചതിന് ആദ്യം അറസ്റ്റിലായി; ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി വിൽപന; ടാറ്റൂ ആർട്ടിസ്റ്റുകളായ മലയാളി ദമ്പതികൾ അറസ്റ്റിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

7 കോടിയുടെ ഹാഷിഷ് ഓയിൽ കൈവശം വെച്ചതിന് ആദ്യം അറസ്റ്റിലായി; ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി വിൽപന; ടാറ്റൂ ആർട്ടിസ്റ്റുകളായ മലയാളി ദമ്പതികൾ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 02:26 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു; കോടിക്കണക്കിന് രൂപയുടെ ഹാഷിഷ് ഓയിലുമായി പോലീസ് പിടിയിലായ മലയാളി ദമ്പതികൾ ജാമ്യത്തിലിറങ്ങിയതിന് ശേഷം വീണ്ടും ലഹരിക്കേസിൽ അറസ്റ്റിൽ. കോളേജ് വിദ്യാർത്ഥികൾക്ക് ലഹരി മരുന്ന് വിൽപന നടത്തുന്നതിനിടെ ഇവർ പോലീസ് പിടിയിലാകുകയായിരുന്നു. കോട്ടയം സ്വദേശി സിഗിൽ വർഗീസ് (32), ഭാര്യ വിഷ്ണു പ്രിയ (22), ഇവരുടെ സഹായി വിക്രം എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവിലെ പരപ്പന അഗ്രഹാരയിൽവെച്ച് മയക്കുമരുന്ന് ഇടപാട് നടത്തവെ പിടിയിലാകുകയായിരുന്നു.

കഴിഞ്ഞ മാർച്ചിലായിരുന്നു ഏഴ് കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി മലയാളി ദമ്പതികൾ ബെംഗളൂരുവിൽ അറസ്റ്റിലായത്. ടാറ്റൂ ആർട്ടിസ്റ്റുകളായിരുന്നു ഇരുവരും. 12 കിലോ ഗ്രാം ഹാഷിഷ് ഓയിലാണ് അന്ന് ഇരുവരുടെയും പക്കൽ നിന്ന് പിടികൂടിയത്. തുടർന്ന് കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയപ്പോൾ വീണ്ടും മയക്കുമരുന്ന് ഇടപാട് നടത്തുകയായിരുന്നു.

ബെംഗളൂരു പോലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച് സംഘമാണ് ഇവരെ പിടികൂടിയത്. ദമ്പതികളിൽ നിന്ന് ഹാഷിഷ് ഓയിൽ ശേഖരിച്ച് ആവശ്യക്കാർക്ക് വിൽക്കാൻ സഹായിച്ചിരുന്ന വിക്രം (23) എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിശാഖപട്ടണത്ത് നിന്നാണ് ദമ്പതികൾ മയക്കുമരുന്ന് ശേഖരിച്ചിരുന്നത്.

ബെംഗളൂരുവിലെ സ്വകാര്യ കോളേജിൽ സഹപാഠികളായിരുന്നു ദമ്പതികളായ സിഗിലും വിഷ്ണുപ്രിയയും. പഠിച്ചിറങ്ങിയതിന് ശേഷം ഇരുവരും ബെംഗളൂരുവിൽ വീട് വാടകയ്‌ക്ക് എടുത്ത് താമസിച്ച് വരികയായിരുന്നു. ടാറ്റൂ ആർട്ടിസ്റ്റുകളാണെന്ന് കാണിച്ച് ഇതിന്റെ മറവിലായിരുന്നു മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്. 2020 മുതൽ ഇവർ ലഹരി വിൽപന നടത്തിയിരുന്നു.

Tags: bengaluruHashish oilcouple
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies