പ്രിയയ്ക്ക് ഹൈക്കോടതിയിൽ തിരിച്ചടി; മതിയായ അദ്ധ്യാപന പരിചയമില്ല; തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത പോലുമില്ലെന്ന് ഹൈക്കോടതി കണ്ടെത്തൽ; റാങ്ക് പട്ടികയും റദ്ദാക്കി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രിയയ്‌ക്ക് ഹൈക്കോടതിയിൽ തിരിച്ചടി; മതിയായ അദ്ധ്യാപന പരിചയമില്ല; തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത പോലുമില്ലെന്ന് ഹൈക്കോടതി കണ്ടെത്തൽ; റാങ്ക് പട്ടികയും റദ്ദാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 04:24 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: പ്രിയാ വർഗീസിന്റെ അസോസിയേറ്റഡ് പ്രൊഫസർ നിയമനത്തിനെതിരായ ഹർജി ഹൈക്കോടതി അംഗീകരിച്ചു. കണ്ണൂർ സർവകലാശാലയുടെ വിദഗ്ധ സമിതി തയ്യാറാക്കിയ റാങ്ക് പട്ടികയും കോടതി റദ്ദാക്കി. പട്ടിക പുനഃക്രമീകരിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം.

അദ്ധ്യാപകരായി ജോലി ചെയ്യാത്തവരെ അദ്ധ്യാപന പരിചയമുള്ളവരായി കണക്കാക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അദ്ധ്യാപന പരിചയത്തിലുള്ള തുടർച്ചയായ അനുഭവ സമ്പത്ത് അത്യധികം പ്രധാനപ്പെട്ടതാണ്. എട്ട് വർഷം അദ്ധ്യാപന പരിചയം വേണ്ട തസ്തികയിൽ മൂന്ന് വർഷം മാത്രം അദ്ധ്യാപന പരിചയമുള്ള പ്രിയാ വർഗീസിന്റെ യോഗ്യത അപര്യാപ്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്ഥാപനങ്ങളുടെ ഗുണനിലവാരമുയർത്താൻ പരിചയ സമ്പത്ത് ആവശ്യമാണെന്നും യുജിസിയുടെ നിബന്ധനകൾ മറികടക്കാനാകില്ലെന്നും കോടതി പറഞ്ഞു.

കണ്ണൂർ സർവകലാശാല അസോസിയേറ്റഡ് പ്രൊഫസർ തസ്തികയിലേക്ക് പ്രിയാ വർഗീസിനെ നിയമിക്കുന്നതിനെതിരായ ഹർജിയിലാണ് ഹൈക്കോടതി വിധി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് വിധി പറഞ്ഞത്.

ഈ ഹർജി നിലനിൽക്കില്ലെന്ന വാദമായിരുന്നു പ്രിയാ വർഗീസ് ഉന്നയിച്ചത്. എന്നാൽ ഈ വാദം ഹൈക്കോടതി ആദ്യമേ തള്ളിയിരുന്നു. ഗവേഷണ കാലയളവിൽ പ്രിയയ്‌ക്ക് അദ്ധ്യാപന പരിചയമുണ്ടോയെന്നും കോടതി ചോദിച്ചു. പിഎച്ച്ഡി കാലയളവ് ഫെല്ലോഷിപ്പോടെയാണ്. ഇത് ഡെപ്യൂട്ടേഷൻ കാലയളവായിട്ടാണ് കണക്കാക്കുക. അതായത് അദ്ധ്യാപനം ഈ സമയത്ത് ഒഴിവാക്കിയിട്ടുണ്ട്. അതിനാൽ ഗവേഷണ കാലയളവ് അദ്ധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

കൂടാതെ മറ്റ് സ്ഥാപനങ്ങളിലുള്ള പ്രവൃത്തി പരിചയം അദ്ധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്നും തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത പോലും പ്രിയാ വർഗീസിന് ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എൻഎസ്എസ് കോർഡിനേറ്റർ പദവി പ്രിയയ്‌ക്ക് വ്യക്തിപരമായി അനുഭവ സമ്പത്തായിരിക്കും. എന്നാൽ അസോസിയേറ്റഡ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ഈ പ്രവൃത്തി പരിചയം മതിയാകില്ലെന്ന് കോടതി എടുത്തുപറഞ്ഞു.

ചാൻസലറായ ഗവർണർ, സംസ്ഥാന സർക്കാർ, യുജിസി, പ്രിയാ വർഗീസ് എന്നിവരായിരുന്നു ഹർജിയിലെ എതിർകക്ഷികൾ. എല്ലാ കക്ഷികളും നൽകിയ വാദങ്ങൾ വിശദീകരിച്ചതിന് ശേഷമായിരുന്നു കോടതി വിധി പ്രസ്താവിച്ചത്.

ഉദ്യോഗാർത്ഥികളുടെ സൂക്ഷ്മ പരിശോധന സത്യസന്ധമായാണ് നടത്തിയതെന്നായിരുന്നു കണ്ണൂർ സർവകലാശാലയുടെ അവകാശവാദം. വിദഗ്ധരടങ്ങിയ കമ്മിറ്റി നടത്തിയ തിരഞ്ഞെടുപ്പിൽ കോടതിക്ക് ഇടപെടാനാകില്ലെന്നും സർവകലാശാല അറിയിച്ചിരുന്നു. അസോസിയേറ്റഡ് പ്രൊഫസർ നിയമനത്തിലേക്ക് നിർദേശിക്കുന്ന ചടങ്ങൾ എന്തെല്ലാമാണെന്ന് യുജിസിയും കോടതിയിൽ വ്യക്തമാക്കി. മാനദണ്ഡങ്ങൾ പ്രകാരം പ്രിയാ വർഗീസിന് യോഗ്യതയുണ്ടോയെന്ന കാര്യവും യുജിസി കോടതിയെ അറിയിച്ചിരുന്നു. അഭിമുഖത്തിൽ മറ്റെല്ലാവരെക്കാളും നന്നായി പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞുവെന്നായിരുന്നു പ്രിയ വർഗീസ് കോടതിയെ അറിയിച്ചത്. എന്നാൽ പ്രിയയുടെയും കണ്ണൂർ സർവകലാശാലയുടെയും വാദം തള്ളിയായിരുന്നു കോടതി അന്തിമ വിധിയിലെത്തിയത്.

പ്രിയാ വർഗീസിനെ തിരഞ്ഞെടുത്ത അഭിമുഖത്തിൽ പങ്കെടുത്ത ജോസഫ് സ്‌കറിയ ആയിരുന്നു ഹർജിക്കാരൻ. ഉയർന്ന റിസർച്ച് സ്‌കോറിന് അർഹനായിരുന്നു അദ്ദേഹം. എന്നാൽ ജോസഫ് സ്‌കറിയയെ പിന്തള്ളി ഏറ്റവും കുറവ് സ്‌കോറുള്ള പ്രിയയ്‌ക്ക് ഒന്നാം റാങ്ക് നൽകി അസോസിയേറ്റഡ് പ്രൊഫസറായി കണ്ണൂർ സർവകലാശാലയിൽ നിയമിക്കുകയായിരുന്നു. തുടർന്ന് യുജിസി നിഷ്‌കർഷിക്കുന്ന എട്ട് വർഷത്തെ അദ്ധ്യാപന പരിചയമില്ലാത്ത പ്രിയാ വർഗീസിനെ നിയമിച്ചതിനെ ചോദ്യം ചെയ്ത് ജോസഫ് സ്‌കറിയ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. അദ്ദേഹം ഉന്നയിച്ച വാദങ്ങളും യുജിസിയുടെ വിശദീകരണവും അംഗീകരിച്ചാണ് കോടതി അന്തിമ വിധി അതിവിശദമായി പ്രസ്താവിച്ചത്.

അദ്ധ്യാപകർ രാഷ്‌ട്ര നിർമ്മാതാക്കളാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സമൂഹത്തിലെ ഏറ്റവും നല്ലവരായിരിക്കണം അദ്ധ്യാപകർ. അവർ സമൂഹത്തിന് മാതൃകയാകണമെന്നും മെഴുകുതിരി പോലെ പ്രകാശിക്കുന്നവരാകണം അദ്ധ്യാപകരെന്നും കോടതി നിരീക്ഷിച്ചു. മുൻ രാഷ്‌ട്രപതി ഡോ.രാധാകൃഷ്ണന്റെ വാക്കുകൾ ഉദ്ധരിച്ചായിരുന്നു ഹൈക്കോടതി പരാമർശം.

Tags: High CourtPriya varghese
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies