പ്രിയയ്ക്ക് ഹൈക്കോടതിയിൽ തിരിച്ചടി; മതിയായ അദ്ധ്യാപന പരിചയമില്ല; തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത പോലുമില്ലെന്ന് ഹൈക്കോടതി കണ്ടെത്തൽ; റാങ്ക് പട്ടികയും റദ്ദാക്കി
Friday, September 29 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

പ്രിയയ്‌ക്ക് ഹൈക്കോടതിയിൽ തിരിച്ചടി; മതിയായ അദ്ധ്യാപന പരിചയമില്ല; തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത പോലുമില്ലെന്ന് ഹൈക്കോടതി കണ്ടെത്തൽ; റാങ്ക് പട്ടികയും റദ്ദാക്കി

Janam Web Desk by Janam Web Desk
Nov 17, 2022, 04:24 pm IST
A A
FacebookTwitterWhatsAppTelegram

കൊച്ചി: പ്രിയാ വർഗീസിന്റെ അസോസിയേറ്റഡ് പ്രൊഫസർ നിയമനത്തിനെതിരായ ഹർജി ഹൈക്കോടതി അംഗീകരിച്ചു. കണ്ണൂർ സർവകലാശാലയുടെ വിദഗ്ധ സമിതി തയ്യാറാക്കിയ റാങ്ക് പട്ടികയും കോടതി റദ്ദാക്കി. പട്ടിക പുനഃക്രമീകരിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം.

അദ്ധ്യാപകരായി ജോലി ചെയ്യാത്തവരെ അദ്ധ്യാപന പരിചയമുള്ളവരായി കണക്കാക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അദ്ധ്യാപന പരിചയത്തിലുള്ള തുടർച്ചയായ അനുഭവ സമ്പത്ത് അത്യധികം പ്രധാനപ്പെട്ടതാണ്. എട്ട് വർഷം അദ്ധ്യാപന പരിചയം വേണ്ട തസ്തികയിൽ മൂന്ന് വർഷം മാത്രം അദ്ധ്യാപന പരിചയമുള്ള പ്രിയാ വർഗീസിന്റെ യോഗ്യത അപര്യാപ്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്ഥാപനങ്ങളുടെ ഗുണനിലവാരമുയർത്താൻ പരിചയ സമ്പത്ത് ആവശ്യമാണെന്നും യുജിസിയുടെ നിബന്ധനകൾ മറികടക്കാനാകില്ലെന്നും കോടതി പറഞ്ഞു.

കണ്ണൂർ സർവകലാശാല അസോസിയേറ്റഡ് പ്രൊഫസർ തസ്തികയിലേക്ക് പ്രിയാ വർഗീസിനെ നിയമിക്കുന്നതിനെതിരായ ഹർജിയിലാണ് ഹൈക്കോടതി വിധി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് വിധി പറഞ്ഞത്.

ഈ ഹർജി നിലനിൽക്കില്ലെന്ന വാദമായിരുന്നു പ്രിയാ വർഗീസ് ഉന്നയിച്ചത്. എന്നാൽ ഈ വാദം ഹൈക്കോടതി ആദ്യമേ തള്ളിയിരുന്നു. ഗവേഷണ കാലയളവിൽ പ്രിയയ്‌ക്ക് അദ്ധ്യാപന പരിചയമുണ്ടോയെന്നും കോടതി ചോദിച്ചു. പിഎച്ച്ഡി കാലയളവ് ഫെല്ലോഷിപ്പോടെയാണ്. ഇത് ഡെപ്യൂട്ടേഷൻ കാലയളവായിട്ടാണ് കണക്കാക്കുക. അതായത് അദ്ധ്യാപനം ഈ സമയത്ത് ഒഴിവാക്കിയിട്ടുണ്ട്. അതിനാൽ ഗവേഷണ കാലയളവ് അദ്ധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

കൂടാതെ മറ്റ് സ്ഥാപനങ്ങളിലുള്ള പ്രവൃത്തി പരിചയം അദ്ധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്നും തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത പോലും പ്രിയാ വർഗീസിന് ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എൻഎസ്എസ് കോർഡിനേറ്റർ പദവി പ്രിയയ്‌ക്ക് വ്യക്തിപരമായി അനുഭവ സമ്പത്തായിരിക്കും. എന്നാൽ അസോസിയേറ്റഡ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ഈ പ്രവൃത്തി പരിചയം മതിയാകില്ലെന്ന് കോടതി എടുത്തുപറഞ്ഞു.

ചാൻസലറായ ഗവർണർ, സംസ്ഥാന സർക്കാർ, യുജിസി, പ്രിയാ വർഗീസ് എന്നിവരായിരുന്നു ഹർജിയിലെ എതിർകക്ഷികൾ. എല്ലാ കക്ഷികളും നൽകിയ വാദങ്ങൾ വിശദീകരിച്ചതിന് ശേഷമായിരുന്നു കോടതി വിധി പ്രസ്താവിച്ചത്.

ഉദ്യോഗാർത്ഥികളുടെ സൂക്ഷ്മ പരിശോധന സത്യസന്ധമായാണ് നടത്തിയതെന്നായിരുന്നു കണ്ണൂർ സർവകലാശാലയുടെ അവകാശവാദം. വിദഗ്ധരടങ്ങിയ കമ്മിറ്റി നടത്തിയ തിരഞ്ഞെടുപ്പിൽ കോടതിക്ക് ഇടപെടാനാകില്ലെന്നും സർവകലാശാല അറിയിച്ചിരുന്നു. അസോസിയേറ്റഡ് പ്രൊഫസർ നിയമനത്തിലേക്ക് നിർദേശിക്കുന്ന ചടങ്ങൾ എന്തെല്ലാമാണെന്ന് യുജിസിയും കോടതിയിൽ വ്യക്തമാക്കി. മാനദണ്ഡങ്ങൾ പ്രകാരം പ്രിയാ വർഗീസിന് യോഗ്യതയുണ്ടോയെന്ന കാര്യവും യുജിസി കോടതിയെ അറിയിച്ചിരുന്നു. അഭിമുഖത്തിൽ മറ്റെല്ലാവരെക്കാളും നന്നായി പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞുവെന്നായിരുന്നു പ്രിയ വർഗീസ് കോടതിയെ അറിയിച്ചത്. എന്നാൽ പ്രിയയുടെയും കണ്ണൂർ സർവകലാശാലയുടെയും വാദം തള്ളിയായിരുന്നു കോടതി അന്തിമ വിധിയിലെത്തിയത്.

പ്രിയാ വർഗീസിനെ തിരഞ്ഞെടുത്ത അഭിമുഖത്തിൽ പങ്കെടുത്ത ജോസഫ് സ്‌കറിയ ആയിരുന്നു ഹർജിക്കാരൻ. ഉയർന്ന റിസർച്ച് സ്‌കോറിന് അർഹനായിരുന്നു അദ്ദേഹം. എന്നാൽ ജോസഫ് സ്‌കറിയയെ പിന്തള്ളി ഏറ്റവും കുറവ് സ്‌കോറുള്ള പ്രിയയ്‌ക്ക് ഒന്നാം റാങ്ക് നൽകി അസോസിയേറ്റഡ് പ്രൊഫസറായി കണ്ണൂർ സർവകലാശാലയിൽ നിയമിക്കുകയായിരുന്നു. തുടർന്ന് യുജിസി നിഷ്‌കർഷിക്കുന്ന എട്ട് വർഷത്തെ അദ്ധ്യാപന പരിചയമില്ലാത്ത പ്രിയാ വർഗീസിനെ നിയമിച്ചതിനെ ചോദ്യം ചെയ്ത് ജോസഫ് സ്‌കറിയ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. അദ്ദേഹം ഉന്നയിച്ച വാദങ്ങളും യുജിസിയുടെ വിശദീകരണവും അംഗീകരിച്ചാണ് കോടതി അന്തിമ വിധി അതിവിശദമായി പ്രസ്താവിച്ചത്.

അദ്ധ്യാപകർ രാഷ്‌ട്ര നിർമ്മാതാക്കളാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സമൂഹത്തിലെ ഏറ്റവും നല്ലവരായിരിക്കണം അദ്ധ്യാപകർ. അവർ സമൂഹത്തിന് മാതൃകയാകണമെന്നും മെഴുകുതിരി പോലെ പ്രകാശിക്കുന്നവരാകണം അദ്ധ്യാപകരെന്നും കോടതി നിരീക്ഷിച്ചു. മുൻ രാഷ്‌ട്രപതി ഡോ.രാധാകൃഷ്ണന്റെ വാക്കുകൾ ഉദ്ധരിച്ചായിരുന്നു ഹൈക്കോടതി പരാമർശം.

Tags: High CourtPriya varghese
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, പകർച്ച പനികൾക്കെതിരെ ജാഗ്രത പുലർത്തണം: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, പകർച്ച പനികൾക്കെതിരെ ജാഗ്രത പുലർത്തണം: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

അറബിക്കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റുകൾക്ക് പിന്നിൽ എന്ത്? കാരണം കണ്ടെത്തി ശാസ്ത്രലോകം

അറബിക്കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റുകൾക്ക് പിന്നിൽ എന്ത്? കാരണം കണ്ടെത്തി ശാസ്ത്രലോകം

ശ്രീനാരായണ ഗുരുവിന്റെ അനുയായിയാണെങ്കിൽ എന്തിനാണ് മൗലവിയായി ജീവിക്കുന്നത് ; മുസ്ലീം വ്യക്തിനിയമത്തിന്റെ വിമർശകനായ ഇസ്ലാമിക പണ്ഡിതൻ സി എച്ച് മുസ്തഫ മൗലവിയ്‌ക്ക് വധഭീഷണി

ശ്രീനാരായണ ഗുരുവിന്റെ അനുയായിയാണെങ്കിൽ എന്തിനാണ് മൗലവിയായി ജീവിക്കുന്നത് ; മുസ്ലീം വ്യക്തിനിയമത്തിന്റെ വിമർശകനായ ഇസ്ലാമിക പണ്ഡിതൻ സി എച്ച് മുസ്തഫ മൗലവിയ്‌ക്ക് വധഭീഷണി

പണം നൽകി 15-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; 47-കാരന് 30 വർഷം തടവ്

പണം നൽകി 15-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; 47-കാരന് 30 വർഷം തടവ്

‘നിയമസഭയിൽ നടന്നത് കാട്ടുകള്ളൻമാരുടെ സംയുക്ത സമ്മേളനം!, കള്ളൻമാരുടേയും കൊള്ളക്കാരുടെയും മുന്നണിയായി ഐഎൻഡിഐഎ മാറി’: കെ.സുരേന്ദ്രൻ

ഇഡി ചോദ്യം ചെയ്യുന്നതിന് മുമ്പ് എം.കെ. കണ്ണൻ മുഖ്യമന്ത്രിയെ കണ്ടത് സംശയാസ്പദം; തട്ടിപ്പ് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സംശയം; കേരളബാങ്കിലെ മുഴുവൻ പണം നൽകിയാലും കരുവന്നൂരിലെ നിക്ഷേപകർക്ക് നഷ്ടപ്പെട്ട പണം തിരിച്ചു കൊടുക്കാനാവില്ല: കെ.സുരേന്ദ്രൻ

നായ്‌ക്കളുടെ മറവിൽ കഞ്ചാവ് വിൽപ്പന; സുഹൃത്ത് കുടുക്കിയതാണെന്ന് അറസ്റ്റിലായ റോബിൻ ജോർജ് ; പ്രതിയുമായി തെളിവെടുപ്പ് നടത്തി

നായ്‌ക്കളുടെ മറവിൽ കഞ്ചാവ് വിൽപ്പന; സുഹൃത്ത് കുടുക്കിയതാണെന്ന് അറസ്റ്റിലായ റോബിൻ ജോർജ് ; പ്രതിയുമായി തെളിവെടുപ്പ് നടത്തി

Load More

Latest News

വനിതാ സംവരണ ബിൽ ഇനി നിയമം; ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി

വനിതാ സംവരണ ബിൽ ഇനി നിയമം; ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി

ക്ഷേത്രദർശനം പാരമ്പര്യം കാത്ത് സൂക്ഷിക്കുന്ന വസ്ത്രം ധരിച്ചാകണം ; ക്ഷേത്രങ്ങളിൽ മൊബൈൽഫോണുകൾ ഉപയോഗിക്കരുത് ; ഹൈക്കോടതി

വചാതി കൂട്ടബലാത്സംഗ കേസ്; 215 സർക്കാർ ഉദ്യോഗസ്ഥരും കുറ്റക്കാർ; പ്രതികളുടെ അപ്പീൽ തള്ളി മദ്രാസ് ഹൈക്കോടതി

10,000 അടി ഉയരത്തിൽ കുടുങ്ങി ട്രക്കിംഗ് സംഘം; രക്ഷകരായി എത്തിയത് ഇന്ത്യൻ ആർമി

തലയ്‌ക്ക് 14 ലക്ഷം രൂപ വിലയിട്ട കമ്യൂണിസ്റ്റ് ഭീകരൻ; 25-കാരനെ വധിച്ച് സുരക്ഷാ സേന

വ്യാജ മദ്രസകൾ സ്കോളർഷിപ്പിന്റെ പേരിൽ തട്ടിയെടുത്തത് 144 കോടി ; മലപ്പുറത്ത് കഴിഞ്ഞ 4 വർഷത്തിനിടെ സ്കോളർഷിപ്പ് നേടിയത് 8 ലക്ഷം പേർ

തുടർച്ചയായി പീഡനവും , അധിക്ഷേപവും : സഹികെട്ട് മദ്രസ അദ്ധ്യാപകൻ മൗലാന ഖാരി മുഖ്താറിനെ കഴുത്തിൽ കയറിട്ട് കെട്ടിത്തൂക്കി വിദ്യാർത്ഥികൾ

ചോദ്യങ്ങൾക്ക് മുന്നിൽ നിങ്ങൾക്ക് വിറയോ?; എങ്കിൽ ഈ രോഗമാവാം

ചോദ്യങ്ങൾക്ക് മുന്നിൽ നിങ്ങൾക്ക് വിറയോ?; എങ്കിൽ ഈ രോഗമാവാം

ഇന്ത്യ ഉറച്ച തീരുമാനങ്ങൾ എടുക്കുന്ന രാജ്യം ; ഷെയ്ഖ് മുജീബുർ റഹ്മാന്റെ കൊലയാളികളെ പോലും വിട്ടു നൽകാത്ത കാനഡയെ എങ്ങനെ വിശ്വസിക്കുമെന്ന് ബംഗ്ലാദേശികൾ

ഇന്ത്യ ഉറച്ച തീരുമാനങ്ങൾ എടുക്കുന്ന രാജ്യം ; ഷെയ്ഖ് മുജീബുർ റഹ്മാന്റെ കൊലയാളികളെ പോലും വിട്ടു നൽകാത്ത കാനഡയെ എങ്ങനെ വിശ്വസിക്കുമെന്ന് ബംഗ്ലാദേശികൾ

ഇരട്ട ചാവേറാക്രമണത്തിൽ വിറച്ച് പാകിസ്താൻ; രണ്ടാമത്തെ ചാവേർ പൊട്ടിത്തെറിച്ചത് ഖൈബർ പഖ്തൂങ്ക്വയിലെ മസ്ജിദിൽ; 57 പേർ കൊല്ലപ്പെട്ടു

ഇരട്ട ചാവേറാക്രമണത്തിൽ വിറച്ച് പാകിസ്താൻ; രണ്ടാമത്തെ ചാവേർ പൊട്ടിത്തെറിച്ചത് ഖൈബർ പഖ്തൂങ്ക്വയിലെ മസ്ജിദിൽ; 57 പേർ കൊല്ലപ്പെട്ടു

ബജ്‌റംഗ് ദളിന്റെ ശൗര്യ ജാഗരൺ യാത്രയ്‌ക്കിടെ മതമൗലികവാദികളുടെ ആക്രമണം ; കടകൾക്ക് തീയിട്ടു

ബജ്‌റംഗ് ദളിന്റെ ശൗര്യ ജാഗരൺ യാത്രയ്‌ക്കിടെ മതമൗലികവാദികളുടെ ആക്രമണം ; കടകൾക്ക് തീയിട്ടു

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies