യുഎസിൽ സെൽറ്റോസ് എസ്‌യുവിയുടെ ഫേസ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കാൻ കിയ; 2023 ആദ്യം ഇന്ത്യയിലേയ്ക്കും?- Kia, Seltos facelift
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

യുഎസിൽ സെൽറ്റോസ് എസ്‌യുവിയുടെ ഫേസ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കാൻ കിയ; 2023 ആദ്യം ഇന്ത്യയിലേയ്‌ക്കും?- Kia, Seltos facelift

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 04:34 pm IST
FacebookTwitterWhatsAppTelegram

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോഴ്‌സ് തങ്ങളുടെ സെൽറ്റോസ് എസ്‌യുവിയുടെ ‘ഫേസ്‌ലിഫ്റ്റ്’ പതിപ്പ് ഇതിനകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. മോഡൽ ഈ ആഴ്ച വടക്കേ അമേരിക്കൻ വിപണിയിൽ അവതരിപ്പിക്കും. പുതുക്കിയ മോഡലിന്റെ ടെസ്റ്റ് ഡ്രൈവ് ഇതിനോടകം ഇന്ത്യൻ റോഡുകളിൽ പരീക്ഷണം നടത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. 2023 ജനുവരിയിൽ ഡൽഹിയിൽ നടക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ പുതുക്കിയ സെൽറ്റോസ് ഇന്ത്യൻ വിപണിയിലും അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

പുതിയ സെൽറ്റോസിന്റെ മുൻ ഭാ​ഗത്ത് നിരവധി മാറ്റങ്ങൾ കമ്പനി വരുത്തിയിട്ടുണ്ട്. പുതുക്കിയ വലിയ ടൈഗർ നോസ് ഗ്രിൽ, പുതിയ LED DRL-കൾ, സിൽവർ ഫോക്‌സ് സ്‌കിഡ് പ്ലേറ്റുകളുള്ള ട്വീക്ക് ചെയ്ത ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതിയ എൽഇഡി ടെയിൽ ലൈറ്റുകൾ, റിഫ്‌ളക്ടറുകൾ, ബൂട്ട്‌ലിഡിന്റെ നീളത്തിൽ പ്രവർത്തിക്കുന്ന ഒരു എൽഇഡി ലൈറ്റ് ബാർ എന്നിവയോടു കൂടിയാണ് കിയ സെൽറ്റോസ് എസ്‌യുവിയുടെ ഫേസ്‌ലിഫ്റ്റ് പതിപ്പ് എത്തുന്നത്.

അകത്ത്, പുതിയ 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയും 10.25 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേയും വാഹനത്തിന് കമ്പനി നൽകുന്നുണ്ട്. കൂടാതെ, ദക്ഷിണ കൊറിയയിലെ ഉപഭോക്താക്കൾക്ക് നൽകുന്ന അതേ എഞ്ചിൻ ഓപ്ഷനുകൾ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിൽ യുഎസിലെ ഉപഭോക്താക്കൾക്കായി കമ്പനി വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2.0 ലിറ്റർ ഫോർ സിലിണ്ടർ യൂണിറ്റ്, ടർബോചാർജ്ഡ് 1.6 ലിറ്റർ മോട്ടോർ എന്നിങ്ങനെ 2 എഞ്ചിൻ ഓപ്ഷനുകൾ വാഹനത്തിന് ലഭിക്കുന്നു. 2.0 ലിറ്റർ ഫോർ സിലിണ്ടർ യൂണിറ്റ് 147bhp കരുത്തും 180Nm ടോർക്കും, ടർബോചാർജ്ഡ് 1.6 ലിറ്റർ മോട്ടോർ 195bhp കരുത്തും 295Nm ടോർക്കും ഉത്പാദിപ്പിക്കുന്നു.

Tags: kiaLaunch
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies