അമ്മ മരിച്ചതിന്റെ ദു:ഖം മാറ്റാൻ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് പൊട്ടിത്തെറിക്കാൻ തീരുമാനിച്ചു : ഏറ്റെടുത്തത് ഇറാഖിൽ ചാവേറാകാനുള്ള ദൗത്യം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമ്മ മരിച്ചതിന്റെ ദു:ഖം മാറ്റാൻ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് പൊട്ടിത്തെറിക്കാൻ തീരുമാനിച്ചു : ഏറ്റെടുത്തത് ഇറാഖിൽ ചാവേറാകാനുള്ള ദൗത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 10:01 pm IST
FacebookTwitterWhatsAppTelegram

അമ്മ മരിച്ചതിനെ തുടർന്നുണ്ടായ വിഷാദത്തിൽ നിന്ന് മറികടക്കാൻ കൗമാരക്കാരൻ എത്തിപ്പെട്ടത് ഇസ്ലാമിക് സ്റ്റേറ്റിൽ . മെൽബൺ സ്വദേശിയായ ജേക്ക് ബിലാർഡി എന്ന 18 കാരനാണ് തന്റെ മാതാവിന്റെ വിയോഗത്തെ നേരിടാൻ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തത് .

ബാഗ്ദാദിൽ നിന്ന് 110 കിലോമീറ്റർ പടിഞ്ഞാറ്, സെൻട്രൽ ഇറാഖിലെ റമാദിയിൽ ചാവേർ ബോംബ് ആക്രമണം നടത്തി ഓസ്‌ട്രേലിയയെ ഞെട്ടിച്ച ജേക്ക് ബിലാർഡിയെ കുറിച്ചുള്ള വിവരങ്ങൾ ഡെയിലി മെയിലാണ് പുറത്ത് വിട്ടത് .

മാതാവ് കാൻസർ ബാധിച്ച് മരിച്ചതിനു ഏഴ് വർഷത്തിന് ശേഷമാണ് ബിലാർഡി ഇസ്ലാമിലേയ്‌ക്ക് എത്തിപ്പെട്ടത് . ഒപ്പം ഓൺലൈനിൽ ഐഎസ് നേതാവുമായി വിവരങ്ങൾ പങ്ക് വയ്‌ക്കുകയും ചെയ്തു.

പിന്നീട് ബിലാർഡി ഹ്യൂം ഇസ്ലാമിക് യൂത്ത് സെന്റർ സന്ദർശിക്കാൻ തുടങ്ങി. ഐഎസ് സൂത്രധാരനായ മിർസാദ് കാൻഡിക്കുമായി ബന്ധപ്പെടുന്നതിന് മുമ്പ് ബിലാർഡി മണിക്കൂറുകളോളം കിടപ്പുമുറിയിൽ കമ്പ്യൂട്ടറിൽ ചിലവഴിക്കാറുണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തി.

വിദേശ തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതിനും അവരെ സിറിയയിൽ യുദ്ധത്തിന് അയക്കുന്നതിനും ഉത്തരവാദികളായ തീവ്രവാദ ഗ്രൂപ്പിലെ ഉയർന്ന റാങ്കിംഗ് അംഗമായിരുന്നു 40 കാരനായ കാൻഡിക്.

മെൽബൺ വിട്ട് വിദേശത്ത് യുദ്ധം ചെയ്യാൻ വഴി തേടിയ ബിലാർഡി ‘മെൽബൺ മുതൽ റമാദി വരെ: എന്റെ യാത്ര’ എന്ന ബ്ലോഗിൽ തന്റെ നിരാശ രേഖപ്പെടുത്തി.ഇതിനിടെ ബിലാർഡി മെൽബണിൽ ബോംബ് ആക്രമണവും നടത്തി . സിറിയയിലേക്ക് കടക്കാൻ ബിലാർഡിയെ സഹായിക്കാൻ കഴിയുമെന്ന് പറഞ്ഞ കാൻഡിക്, തയ്യാറെടുപ്പിനായി ചെയ്യേണ്ട കാര്യങ്ങളുടെ ഒരു ലിസ്റ്റ് നൽകി.

ബിലാർദിയോട് അറബി പഠിക്കാനും മുൻനിര യുദ്ധങ്ങൾക്കായി പരിശീലനത്തിനായി കാർഡിയോ വ്യായാമങ്ങൾ ചെയ്യാനും ഒരു ടൂറിസ്റ്റായി നടിച്ച് ഇസ്താംബൂളിലേക്ക് പറക്കാനും പറഞ്ഞു.

മെൽബൺ എയർപോർട്ടിൽ ഫ്ലൈറ്റിനായി ചെക്ക്-ഇൻ ചെയ്യുമ്പോൾ ബിലാർഡി പരമ്പരാഗത അറബി സ്കാർഫ് ധരിച്ചതായി സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. സഹോദരൻ ക്രിസ് മടക്കി വിളിച്ചെങ്കിലും വീട്ടിലേക്ക് തിരികെ ചെല്ലാൻ ബിലാർഡി തയ്യാറായില്ല.

താമസിയാതെ, വടക്കൻ ഇറാഖ് നഗരമായ ബൈജിയിൽ ഒരു ദൗത്യത്തിനായി മറ്റ് ഏഴ് ചാവേർ ബോംബർമാരോടൊപ്പം ചേരാൻ ബിലാർഡിക്ക് നിർദ്ദേശം ലഭിച്ചു.മധ്യ ഇറാഖിലെ റമാദിയിൽ ഇറാഖി സായുധ സേനയെ ലക്ഷ്യമിട്ട് നടത്തിയ ചാവേർ ദൗത്യത്തിൽ ബിലാർഡി പൊട്ടിത്തെറിച്ചു. എന്നാൽ ആക്രമണം പരാജയപ്പെട്ടു സൈനികർ ആരും കൊല്ലപ്പെട്ടില്ല, ഏതാനും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു എന്ന് മാത്രം.

ചാവേറാകാൻ പോകും മുൻപ് ബിലാർഡി പറഞ്ഞത് താൻ ഒരു പത്രപ്രവർത്തകനാകൻ ആഗ്രഹിച്ചിരുന്നുവെന്നാണ് . ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും അധിനിവേശങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളിൽ നിന്നാണ് അമേരിക്കയോടും ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള സഖ്യകക്ഷികളോടും തനിക്ക് പുച്ഛം തോന്നിയത്.മുജാഹിദുകളോടുള്ള ആദരവിന്റെ തുടക്കം കൂടിയായിരുന്നു അത്.- എന്നും ബിലാർഡി പറഞ്ഞു.

അള്ളാഹു ജന്നയുടെ ഏറ്റവും ഉയർന്ന പദവികളിൽ അദ്ദേഹത്തോടൊപ്പം ഇരിക്കാൻ എന്നെ അനുവദിക്കുകയും ചെയ്യട്ടെ…എന്ന് പറഞ്ഞായിരുന്നു ചാവേറാകാനുള്ള ദൗത്യം ബിലാർഡി ഏറ്റെടുത്തത്.

Tags: ISISterrarist
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies