അമ്മ മരിച്ചതിനെ തുടർന്നുണ്ടായ വിഷാദത്തിൽ നിന്ന് മറികടക്കാൻ കൗമാരക്കാരൻ എത്തിപ്പെട്ടത് ഇസ്ലാമിക് സ്റ്റേറ്റിൽ . മെൽബൺ സ്വദേശിയായ ജേക്ക് ബിലാർഡി എന്ന 18 കാരനാണ് തന്റെ മാതാവിന്റെ വിയോഗത്തെ നേരിടാൻ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തത് .
ബാഗ്ദാദിൽ നിന്ന് 110 കിലോമീറ്റർ പടിഞ്ഞാറ്, സെൻട്രൽ ഇറാഖിലെ റമാദിയിൽ ചാവേർ ബോംബ് ആക്രമണം നടത്തി ഓസ്‌ട്രേലിയയെ ഞെട്ടിച്ച ജേക്ക് ബിലാർഡിയെ കുറിച്ചുള്ള വിവരങ്ങൾ ഡെയിലി മെയിലാണ് പുറത്ത് വിട്ടത് .
മാതാവ് കാൻസർ ബാധിച്ച് മരിച്ചതിനു ഏഴ് വർഷത്തിന് ശേഷമാണ് ബിലാർഡി ഇസ്ലാമിലേയ്‌ക്ക് എത്തിപ്പെട്ടത് . ഒപ്പം ഓൺലൈനിൽ ഐഎസ് നേതാവുമായി വിവരങ്ങൾ പങ്ക് വയ്‌ക്കുകയും ചെയ്തു.
പിന്നീട് ബിലാർഡി ഹ്യൂം ഇസ്ലാമിക് യൂത്ത് സെന്റർ സന്ദർശിക്കാൻ തുടങ്ങി. ഐഎസ് സൂത്രധാരനായ മിർസാദ് കാൻഡിക്കുമായി ബന്ധപ്പെടുന്നതിന് മുമ്പ് ബിലാർഡി മണിക്കൂറുകളോളം കിടപ്പുമുറിയിൽ കമ്പ്യൂട്ടറിൽ ചിലവഴിക്കാറുണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തി.
വിദേശ തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതിനും അവരെ സിറിയയിൽ യുദ്ധത്തിന് അയക്കുന്നതിനും ഉത്തരവാദികളായ തീവ്രവാദ ഗ്രൂപ്പിലെ ഉയർന്ന റാങ്കിംഗ് അംഗമായിരുന്നു 40 കാരനായ കാൻഡിക്.
മെൽബൺ വിട്ട് വിദേശത്ത് യുദ്ധം ചെയ്യാൻ വഴി തേടിയ ബിലാർഡി ‘മെൽബൺ മുതൽ റമാദി വരെ: എന്റെ യാത്ര’ എന്ന ബ്ലോഗിൽ തന്റെ നിരാശ രേഖപ്പെടുത്തി.ഇതിനിടെ ബിലാർഡി മെൽബണിൽ ബോംബ് ആക്രമണവും നടത്തി . സിറിയയിലേക്ക് കടക്കാൻ ബിലാർഡിയെ സഹായിക്കാൻ കഴിയുമെന്ന് പറഞ്ഞ കാൻഡിക്, തയ്യാറെടുപ്പിനായി ചെയ്യേണ്ട കാര്യങ്ങളുടെ ഒരു ലിസ്റ്റ് നൽകി.
ബിലാർദിയോട് അറബി പഠിക്കാനും മുൻനിര യുദ്ധങ്ങൾക്കായി പരിശീലനത്തിനായി കാർഡിയോ വ്യായാമങ്ങൾ ചെയ്യാനും ഒരു ടൂറിസ്റ്റായി നടിച്ച് ഇസ്താംബൂളിലേക്ക് പറക്കാനും പറഞ്ഞു.
മെൽബൺ എയർപോർട്ടിൽ ഫ്ലൈറ്റിനായി ചെക്ക്-ഇൻ ചെയ്യുമ്പോൾ ബിലാർഡി പരമ്പരാഗത അറബി സ്കാർഫ് ധരിച്ചതായി സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. സഹോദരൻ ക്രിസ് മടക്കി വിളിച്ചെങ്കിലും വീട്ടിലേക്ക് തിരികെ ചെല്ലാൻ ബിലാർഡി തയ്യാറായില്ല.
താമസിയാതെ, വടക്കൻ ഇറാഖ് നഗരമായ ബൈജിയിൽ ഒരു ദൗത്യത്തിനായി മറ്റ് ഏഴ് ചാവേർ ബോംബർമാരോടൊപ്പം ചേരാൻ ബിലാർഡിക്ക് നിർദ്ദേശം ലഭിച്ചു.മധ്യ ഇറാഖിലെ റമാദിയിൽ ഇറാഖി സായുധ സേനയെ ലക്ഷ്യമിട്ട് നടത്തിയ ചാവേർ ദൗത്യത്തിൽ ബിലാർഡി പൊട്ടിത്തെറിച്ചു. എന്നാൽ ആക്രമണം പരാജയപ്പെട്ടു സൈനികർ ആരും കൊല്ലപ്പെട്ടില്ല, ഏതാനും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു എന്ന് മാത്രം.
ചാവേറാകാൻ പോകും മുൻപ് ബിലാർഡി പറഞ്ഞത് താൻ ഒരു പത്രപ്രവർത്തകനാകൻ ആഗ്രഹിച്ചിരുന്നുവെന്നാണ് . ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും അധിനിവേശങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളിൽ നിന്നാണ് അമേരിക്കയോടും ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള സഖ്യകക്ഷികളോടും തനിക്ക് പുച്ഛം തോന്നിയത്.മുജാഹിദുകളോടുള്ള ആദരവിന്റെ തുടക്കം കൂടിയായിരുന്നു അത്.- എന്നും ബിലാർഡി പറഞ്ഞു.
അള്ളാഹു ജന്നയുടെ ഏറ്റവും ഉയർന്ന പദവികളിൽ അദ്ദേഹത്തോടൊപ്പം ഇരിക്കാൻ എന്നെ അനുവദിക്കുകയും ചെയ്യട്ടെ…എന്ന് പറഞ്ഞായിരുന്നു ചാവേറാകാനുള്ള ദൗത്യം ബിലാർഡി ഏറ്റെടുത്തത്.
Comments