നിങ്ങൾ മുടി ചീകുന്നത് ഇങ്ങനെയാണോ?; എങ്കിൽ ചെയ്യുന്നത് വലിയ ദ്രോഹം
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നിങ്ങൾ മുടി ചീകുന്നത് ഇങ്ങനെയാണോ?; എങ്കിൽ ചെയ്യുന്നത് വലിയ ദ്രോഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 10:31 pm IST
FacebookTwitterWhatsAppTelegram

സൗന്ദര്യത്തിൽ പ്രധാന സ്ഥാനം മുഖത്തേക്കാൾ ഏറെ മുടിയ്‌ക്കാണ്. അതുകൊണ്ടു തന്നെ മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും തഴച്ചു വളരാനുമെല്ലാം പലവിധ മാർഗ്ഗങ്ങൾ നാം പരീക്ഷിക്കാറുണ്ട്. എന്നാൽ തലയിൽ പല പരീക്ഷണങ്ങളും നടത്തുന്ന നമ്മളിൽ പലർക്കും തല മുടി എങ്ങനെയാണ് ചീകേണ്ടത് എന്നറിയില്ല. ചീകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ മുടിയെ അത് ദോഷമായി ബാധിച്ചേക്കാം.

കുളി കഴിഞ്ഞ ഉടനെ മുടി ചീകുന്നവർ നമുക്കിടിൽ ധാരാളമുണ്ട്. വിദ്യാർത്ഥികളും ഉദ്യോഗസ്ഥരുമായിരിക്കും ഈ ഗണത്തിൽ കൂടുതൽ. എന്നാൽ ഇത് മുടിയ്‌ക്ക് വലിയ ദോഷം ചെയ്യും. മുടിയുടെ ബലം കുറയാൻ ഇത് കാരണമാകും. ഇതിന് പുറമേ മുടി കെട്ടു പിണയുകയും പൊട്ടി പോകുകയും ചെയ്യും. മുടി കൊഴിച്ചിലിന് ഇതും വഴിവെക്കും. അതിനാൽ നന്നായി ഉണങ്ങിയ ശേഷം മാത്രം മുടി ചീകുക.

തല ചീകുമ്പോൾ മുടി മാത്രമായി ചീകരുത്. തലയോടിലും ചീപ്പ് തട്ടുന്ന തരത്തിൽ വേണം മുടി ചീകാൻ. ഇത് രക്തപ്രവാഹം വർദ്ധിപ്പിക്കും. ഇത് മുടിയുടെ ബലം വർദ്ധിക്കുന്നതിനും, മുടി തഴച്ചു വളരുന്നതിനും സഹായിക്കും.

മുടി ചീകുമ്പോൾ ഒന്നിച്ച് ചീകാതിരിക്കാൻ ശ്രദ്ധിക്കണം. ഒന്നിച്ച് ചീകുന്നതിന് പകരം മുടി കുറച്ചു കുറച്ച് എടുത്ത് ചീകാം. ഇത് മുടി കൊഴിച്ചിലും മുടി കെട്ടു പിണയുന്നതും ഒഴിവാക്കും. കൂടുതൽ മുടിയുള്ളവർ ഈ രീതി നിർബന്ധമായും സ്വീകരിക്കുക.

എണ്ണ തേച്ച ശേഷം മുടി ചീകാതിരിക്കാൻ ശ്രദ്ധിക്കണം. ഇത് ചിലരിൽ മുടി കൊഴിച്ചിലിന് കാരണമാകും. ഇതിന് പുറമേ തല എണ്ണയിട്ടോ അല്ലാതെയോ മസാജ് ചെയ്ത ശേഷവും മുടി ചീകാതിരിക്കുക. ഇതിന് പകരമായി തലമുടി നന്നായി ചീകിയ ശേഷം എണ്ണയിടുകയോ മസാജ് ചെയ്യുകയോ ചെയ്യാം.

കെട്ടുപിടിച്ച മുടി ചീർപ്പ് ഉപയോഗിച്ച് നേരിട്ട് ചീകാതിരിക്കുക. അതിന് പകരം കൈകൊണ്ട് തല മുടി വേർപെടുത്തിയ ശേഷം മാത്രം ചീകുക. അല്ലെങ്കിൽ മുടി കൊഴിയും. ഇതിന് പുറമേ മുടി കൂടുതൽ കെട്ടുപിടിക്കുന്നതിനും, മുടി പൊട്ടിപ്പോകുന്നതിനും ഇത് കാരണമാകും. കെട്ടുപിടിച്ച മുടിയിൽ ചീർപ്പ് ഉപയോഗിച്ച് ആഞ്ഞ് വലിക്കാതിരിക്കാനും ശ്രദ്ധിക്കണം.

ചീപ്പുപയോഗിക്കുമ്പോൾ പല്ല അകലം കൂടുതലുള്ളവ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇത് മുടി പൊട്ടിപോകുന്നതും, കൊഴിയുന്നതും കുറയക്കുന്നു. ഇതിന് പുറമേ തലയോടിലെ രക്ത പ്രവാഹം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

Tags: hair
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

വനിതാ എംപിമാരെ അധിക്ഷേപിച്ചെന്ന പരാതി; തൃണമൂൽ എംപി കല്യാൺ ബാനർജി ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു: വർഷകാല സമ്മേളനം തീരുവോളം വിലക്ക്

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാർ കസ്റ്റഡിയിൽ

പ്രിയങ്ക ഗാന്ധിയുടെ ഓഫിസെന്ന പേരിൽ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ഫോൺ; വിദ്യാ ബാലകൃഷ്ണൻ എംഎൽഎ നേരിട്ട തട്ടിപ്പ് കേസിൽ 2 പേർ പിടിയിൽ

മറയൂരിൽ കാട്ടുപോത്ത് ആക്രമണം; സ്കൂളിലേക്ക് പോകാനിറങ്ങിയ എട്ടുവയസുകാരന് ഗുരുതര പരിക്ക്

കടയ്‌ക്കൽ പോസ്റ്റോഫീസ് കുത്തിത്തുറന്ന് മോഷണം; ലക്ഷത്തിലേറെ രൂപ നഷ്ടമായതായി സൂചന; കവർച്ച നടന്നത് പോലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്റർ മാത്രം ദൂരത്ത്

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

ന്യൂഡൽഹിയിലെ പാറ്റ സമരവുമായി ബന്ധപ്പെട്ട് അരാജകത്വം പടർത്താൻ കെഎസ്‌യുവും എസ് എഫ് ഐയും; ഇന്ന് വിദ്യാഭ്യാസ ബന്ദ്; എസ്‌എഫ്‌ഐയുടെ പഠിപ്പുമുടക്ക് നാളെ

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies