ശബരിമലയിൽ പ്രാഥമിക സൗകര്യങ്ങൾ പോലും ഒരുക്കിയിട്ടില്ല; ചാലുകളിൽ ഭക്തർക്ക് വിരിവെയ്‌ക്കേണ്ടി വരുന്ന അവസ്ഥ; ശൗചാലയങ്ങളിൽ വെള്ളമില്ല; ഭക്തരെ ചൂഷണം ചെയ്യുകയാണ് ദേവസ്വം ബോർഡ് : വത്സൻ തില്ലങ്കേരി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമലയിൽ പ്രാഥമിക സൗകര്യങ്ങൾ പോലും ഒരുക്കിയിട്ടില്ല; ചാലുകളിൽ ഭക്തർക്ക് വിരിവെയ്‌ക്കേണ്ടി വരുന്ന അവസ്ഥ; ശൗചാലയങ്ങളിൽ വെള്ളമില്ല; ഭക്തരെ ചൂഷണം ചെയ്യുകയാണ് ദേവസ്വം ബോർഡ് : വത്സൻ തില്ലങ്കേരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2022, 12:34 pm IST
Facebook
Twitter
WhatsAppTelegram

പമ്പ: ശബരിമല തീർത്ഥാടനം ആരംഭിച്ചിട്ടും സന്നിധാനത്തും പമ്പയിലുമടക്കം യാതൊരുവിധ മുന്നൊരുക്കങ്ങളും പൂർത്തിയാക്കാത്ത സർക്കാരിനെയും ദേവസ്വം ബോർഡിനെയും വിമർശിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിം​ഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതു കൊണ്ട് ഭക്തജനങ്ങൾ ദുരിതം അനുഭവിക്കുകയാണ്. അയ്യപ്പ ദർശനത്തിനായി ഒഴുകിയെത്തുന്ന തീർത്ഥാടക ലക്ഷങ്ങൾക്ക് പ്രാഥമിക സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിന് പകരം ലേലക്കൊള്ളയുടെ മറവിൽ ചൂഷണം ചെയ്യാൻ ഭക്തരെ വലിച്ചെറിഞ്ഞു കൊടുക്കുകയാണ് ദേവസ്വം ബോർഡെന്ന് വത്സൻ തില്ലങ്കേരി പറഞ്ഞു.

എരുമേലിയിൽ ഇതുവരെ ഡ്യൂട്ടി ഓഫീസറെ നിശ്ചയിച്ചിട്ടില്ല, ഭക്തർക്ക് വിരിവെയ്‌ക്കാനുള്ള സൗകര്യം ഒരുക്കിയിട്ടില്ല, നിലയ്‌ക്കലിൽ പാർക്കിം​ഗ് സൗകര്യങ്ങളോ മറ്റ് പ്രാഥമിക സൗകര്യങ്ങളോ ഇല്ല. അന്നദാനത്തിനുള്ള സൗകര്യങ്ങളില്ല, നിലയ്‌ക്കലിൽ നിന്നും പമ്പയിലേക്കുള്ള കെഎസ്ആർടിസി യാത്രയുടെ ചാർജ് കുത്തനെ വർദ്ധിപ്പിച്ചിരിക്കുകയാണ്. ബസുകളിൽ ഭക്തരെ കുത്തിനിറച്ച് അപകടകരമായ രീതിയിലാണ് യാത്ര. ബസ് ചാർജ് 25 രൂപയായി കുറയ്‌ക്കണം. മഴപെയ്താൽ വെള്ളം ഒഴുകുന്ന ചാലുകളിൽ ഭക്തർക്ക് വിരിവെയ്‌ക്കേണ്ടി വരുന്ന അവസ്ഥയാണ് നിലവിലുള്ളത്. ദേവസ്വം ഗസ്റ്റ് ഹൗസുകളിൽ അമിത വാടക ഈടാക്കി ഭക്തരെ ചൂഷണം ചെയ്യുകയാണെന്നും വത്സൻ തില്ലങ്കേരി ചൂണ്ടിക്കാണിച്ചു.

പാതകളിൽ ആരോഗ്യരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ല എന്നുമാത്രമല്ല, വഴിയിൽ പോലീസും വോളണ്ടിയർമാരുമില്ല. ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ എത്രയും വേ​ഗം കാര്യക്ഷമമാക്കണം. ശൗചാലയങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുകയും ശുചിത്വ സംവിധാനങ്ങൾ കാര്യക്ഷമമാക്കുകയും വേണം. മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയമായ സംവിധാനങ്ങളില്ല. മാലിന്യ കേന്ദ്രമാവുകയാണ് പമ്പ. പകർച്ചവ്യാധികൾക്ക് സാധ്യത ഏറെയാണ്. സന്നിധാനത്തെ ശൗചാലയങ്ങളിൽ പലപ്പോഴും വെള്ളമില്ല. ബക്കറ്റില്ലാത്തതും വെളിച്ചക്കുറവും തീർത്ഥാടകർക്ക് ദുരിതം സൃഷ്ടിക്കുകയാണ്. ഭക്തരെ ചൂഷണം ചെയ്യുന്നത് അവസനിപ്പിച്ച് ആവശ്യമായ സൗകര്യങ്ങൾ എത്രയും വേ​ഗം ഒരുക്കണമെന്ന് ഹിന്ദു ഐക്യവേദി പറഞ്ഞു.

Tags: SABARIMALAvalsan thillankeri
Share
Tweet
SendShare

More News from this section

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

Latest News

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies