ഭോപ്പാൽ: മദ്ധ്യപ്രദേശിൽ സനാതന ധർമ്മം സ്വീകരിച്ച് മുസ്ലീം പെൺകുട്ടി. മന്ദുസാർ സ്വദേശി നാസ്നിൻ ബാനോയാണ് ഹിന്ദു മതം സ്വീകരിച്ചത്. ഇതിന് പിന്നാലെ കാമുകനായ ദീപക് ഗോസ്വാമിയെ പെൺകുട്ടി വിവാഹം ചെയ്തു. നാൻസി എന്നാണ് നിലവിൽ പെൺകുട്ടിയെ പേര്.
ടിക് ടോക്കിലൂടെയാണ് നാൻസിയും ദീപക് ഗോസ്വാമിയും പരസ്പരം കണ്ടുമുട്ടുന്നത്. ഇവരുടെ സൗഹൃദം പിന്നീട് പ്രണയമായി മാറി. അടുത്തിടെ മുറച്ചെറുക്കനുമായി പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചു. ഇതോടെ താൻ ദീപകുമായി പ്രണയത്തിലാണെന്ന് പെൺകുട്ടി വ്യക്തമാക്കുകയായിരുന്നു. എന്നാൽ ഇരുവരും തമ്മിലുളള ബന്ധത്തെ എതിർത്ത വീട്ടുകാർ പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്തു. ദീപകിനെയും കുടുംബത്തെയും പെൺകുട്ടിയുടെ വീട്ടുകാർ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പീഡനം അസഹനീയമായതോടെ ദീപകും ബന്ധുക്കളും ചേർന്ന് നാൻസിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
ഇനിയുള്ള കാലം തനിക്ക് ഹിന്ദുവായി ജീവിച്ചാൽ മതിയെന്ന് നാൻസി പറഞ്ഞു. അതുകൊണ്ടുതന്നെ ക്ഷേത്രത്തിൽവെച്ചുമതി വിവാഹം എന്ന് താനാണ് പറഞ്ഞത്. ഹിന്ദു ആചാര പ്രകാരമാണ് താൻ വിവാഹിതയായത്. ഇവിടെയെല്ലാവരും തന്നെ ബഹുമാനിക്കുന്നു. വളരെ സന്തോഷമുണ്ട്. വീട്ടുകാരിൽ നിന്നും ഭീഷണിയുണ്ട്. അതിനാൽ തനിക്കും ഭർത്താവിനും സംരക്ഷണം വേണമെന്നും നാൻസി പറഞ്ഞു.
Comments