പാവ ഭർത്താവിനു മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വിവാഹബന്ധം വേർപെടുത്താനൊരുങ്ങി യുവതി.മുപ്പത്തിയേഴുകാരിയായ മെറിവോൺ റോച്ച എന്ന ബ്രസീലുകാരിയാണ് കൊട്ടിഘോഷിച്ച് നടത്തിയ പാവ വിവാഹത്തിൽ നിന്ന് മോചനം നേടാൻ ഒരുങ്ങുന്നത് .
കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു മെറിവോൺ മാഴ്സെലോ എന്ന പാവയെ വിവാഹം കഴിച്ചതായി പ്രഖ്യാപിച്ചത് . അവിവാഹിതയായി ജീവിക്കുകയായിരുന്ന മെറിവോൺ പിന്നീടാണ് അമ്മ തനിക്ക് വേണ്ടി ഉണ്ടാക്കിയ പാവ മാഴ്സെലോയുമായുള്ള പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. പിന്നാലെ മെറിവോൺ വാർത്തകളിൽ ഇടം നേടിയിരുന്നു.
എന്നാൽ ഇപ്പോൾ പാവ ഭർത്താവ് തന്നെ ചതിച്ചെന്നാണ് മെറിവോൺ പറയുന്നത് . പാവ ഭർത്താവിനെ മറ്റൊരു സ്ത്രീയോടൊപ്പം കണ്ടത് തന്റെ ഹൃദയം തകർത്തെന്നാണ് യുവതി പറയുന്നത്.
താൻ ആശുപത്രിയിലായിരുന്ന സമയത്ത് മാഴ്സെലോ മറ്റൊരു സ്ത്രീക്കൊപ്പം മോട്ടലിലേക്ക് പോകുന്നതു കണ്ടതായി തന്റെ സുഹൃത്ത് പറഞ്ഞിരുന്നു. എന്നാൽ സുഹൃത്ത് നുണ പറയുകയാണെന്നാണ് താൻ കരുതിയത്. പിന്നീട് മാഴ്സെലോയുടെ ഫോൺ പരിശോധിച്ചപ്പോൾ അതിൽ കാമുകിയുടെ പ്രണയസന്ദേശങ്ങൾ കണ്ടു. ഇതോടെ ഭർത്താവ് വഞ്ചിക്കുകയാണെന്ന് മനസിലായെന്നും മെറിവോൺ പറയുന്നു.
Comments