ഭക്ഷണം തേടി നാട്ടിലിറങ്ങിയ കാട്ടാന വീട് തകർത്തു; വൃദ്ധയ്ക്ക് ദാരുണാന്ത്യം; രണ്ട് പേർക്ക് പരിക്ക്
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭക്ഷണം തേടി നാട്ടിലിറങ്ങിയ കാട്ടാന വീട് തകർത്തു; വൃദ്ധയ്‌ക്ക് ദാരുണാന്ത്യം; രണ്ട് പേർക്ക് പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2022, 05:53 pm IST
Facebook
Twitter
WhatsAppTelegram

​ഗൂഡല്ലൂർ: ഗൂഡല്ലൂരിലെ പന്തലൂർ ഫോറസ്റ്റ് റേഞ്ചിലെ ജനവാസ കേന്ദ്രത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ഭക്ഷണം തേടിയെത്തിയ കാട്ടാന വീട്ടിൽ നിന്നും ഭക്ഷ്യ വസ്തുക്കൾ എടുക്കാൻ ശ്രമിക്കുന്നതിനിടെ വീട് തകർക്കുകയായിരുന്നു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. “അരിസി രാജ” എന്നറിയപ്പെടുന്ന പന്തലൂർ മഖ്‌ന എന്ന കാട്ടാനയാണ് വീട് തകർത്തത്. ഒരാഴ്ചയ്‌ക്കുള്ളിൽ രണ്ട് വീടുകളാണ് ആന തകർത്തതെന്ന് മുതുമല ടൈഗർ റിസർവ് ഫീൽഡ് ഡയറക്‌ടറും (നീലഗിരി വനം) കൺസർവേറ്ററുമായ ഡി.വെങ്കിടേഷ് പറഞ്ഞു.

അരി തേടി വീടുകൾ കയറിയിറങ്ങുന്നതിനാലാണ് ആനയ്‌ക്ക് പ്രദേശവാസികൾ “അരിസി രാജ” എന്ന് പേരിട്ടിരിക്കുന്നത്. ശനിയാഴ്ച രാത്രിയാണ് ആന അരി തേടുകയും വീട് പൊളിക്കുകയും ചെയ്തത്. മൂന്ന് പേരാണ് വീടിനുള്ളിൽ താമസിച്ചിരുന്നത്. പാപ്പാത്തി (58) എന്ന വൃദ്ധയാണ് മരണപ്പെട്ടത്. ദമ്പതികളായ രാമലിം​ഗവും സുന്ദരവാളും പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ ഗൂഡല്ലൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചു.

ജനവാസ കേന്ദ്രങ്ങൾക്ക് സമീപം ആന വിഹരിക്കുന്നു എന്ന പരാതിയ്‌ക്ക് പിന്നാലെ 20 പേരടങ്ങുന്ന ഫോറസ്റ്റ് സംഘം കൊമ്പനെ വനത്തിലേയ്‌ക്ക് തന്നെ ഭയപ്പെടുത്തി ഓടിച്ചു വിട്ടിരുന്നു. എന്നാൽ രാത്രി സമയത്ത് ആന വീണ്ടും ജനവാസ കേന്ദ്രത്തിൽ ഇറങ്ങുകയായിരുന്നു. നിരവധി വീടുകൾക്ക് കേടുപാടുകൾ വരുത്തിയതും ഒരാൾ മരിച്ചതും നിർഭാ​ഗ്യകരമാണെന്നും, ആനയെ ജനവാസ കേന്ദ്രങ്ങളിൽ നിന്നും സമീപത്തെ വനങ്ങളിലേക്ക് തുരത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഫോറസ്റ്റ് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

Tags: ELEPHANTone killedTwo injured
Share
Tweet
SendShare

More News from this section

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies