ഐഎഫ്എഫ്‌ഐ 2022; 'ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദ ഇയർ' ആയി ചിരഞ്ജീവി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഐഎഫ്എഫ്‌ഐ 2022; ‘ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദ ഇയർ’ ആയി ചിരഞ്ജീവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2022, 11:02 pm IST
Facebook
Twitter
WhatsAppTelegram

ഗോവയിൽ നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ(ഐഎഫ്എഫ്ഐ) ഉദ്ഘാടന ചടങ്ങിൽ നടൻ ചിരഞ്ജീവിയെ ‘ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദ ഇയർ’ ആയി തിരഞ്ഞെടുത്തു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, പുരസ്കാരം ഏറ്റുവാങ്ങാൻ താരത്തിന് എത്താൻ കഴിഞ്ഞില്ല. ചടങ്ങിൽ വിവിധ ഭാഷകളിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരെ ആദരിച്ചു. ഐഎഫ്എഫ്‌ഐയുടെ 53-ാമത് മേളയാണ് ഗോവയിൽ ആരംഭിച്ചത്.

ഉദ്ഘാടന ചടങ്ങിന് ശേഷം ചിരഞ്ജീവിയ്‌ക്ക് നൽകിയ ബഹുമതിയെ കുറിച്ച് മന്ത്രി അനുരാഗ് താക്കൂർ ട്വിറ്ററിൽ കുറിച്ചു. ‘നടൻ, നർത്തകൻ, നിർമ്മാതാവ് എന്നീ നിലകളിൽ പ്രശസ്തൻ. 150-ലധികം സിനിമകളിൽ നാല് പതിറ്റാണ്ടോളം നീണ്ടുനിൽക്കുന്ന മികച്ച കരിയറാണ് ചിരഞ്ജീവിയുടേത്. ഹൃദയങ്ങളെ സ്പർശിക്കുന്ന അവിശ്വസനീയമായ പ്രകടനങ്ങളിലൂടെ തെലുങ്ക് സിനിമയിൽ അദ്ദേഹം വളരെയധികം ജനപ്രിയനാണ്! അഭിനന്ദനങ്ങൾ’ എന്നാണ് മന്ത്രി ട്വിറ്ററിൽ കുറിച്ചത്.

ഈ വർഷം രണ്ട് ചിത്രങ്ങളാണ് ചിരഞ്ചീവി നായകനായി പുറത്തിറങ്ങിയത്. കൊരട്ടാല ശിവ രചനയും സംവിധാനവും നിർവഹിച്ച ‘ആചാര്യ’യാണ് ഈ വർഷം ആദ്യം പുറത്തിറങ്ങിയ ചിത്രം. 140 കോടിയിലധികം മുതൽ മുടക്കി പുറത്തിറക്കിയ ചിത്രം ബോക്സ്ഓഫീസിൽ വൻ പരാജയമായിരുന്നു. ചിത്രത്തിൽ മകൻ രാം ചരണും പ്രധാന വേഷത്തിൽ എത്തി. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ലൂസിഫറിന്റെ തെലുങ്ക് റീമേയ്‌ക്കായ ​’ഗോഡ്ഫാദർ’ ആണ് താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സമ്മിശ്ര പ്രതികരണം നേടിയ ചിത്രം 100 കോടിക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കി. മോഹൻ രാജ സംവിധാനം ചെയ്ത ചിത്രത്തിൽ സൽമാൻ ഖാനും പ്രധാന വേഷത്തിൽ എത്തിയിരുന്നു.

Tags: chiranjeevi
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies